വാഴപ്പഴത്തിൻറെ ജൈവ വൈവിധ്യ കലവറയായ നമ്മുടെ കൊച്ചു കേരളത്തിൽ പേരിലും രൂപത്തിലും കൗതുകം ജനിപ്പിക്കുന്ന പൊപ്പോലു വാഴയിനവും കൃഷിചെയ്യാം. രുചിയിൽ നേന്ത്രനോടു സാമ്യമുണ്ടെങ്കിലും കാണാൻ മൊന്തനെപ്പോലെ ഇരിക്കും.
പസഫിക് മേഖലയിലെ പോളിനേഷ്യൻ പ്രദേശങ്ങളിൽനിന്നുള്ള പൊപ്പോലു ഇനം വാഴ കേരളത്തിലെ കാലാവസ്ഥയിലും നന്നായി വളരും.
പത്തുമാസമാണ് വിളവിന് വേണ്ട സമയം '' കാഴ്ചയിലും ഒരു വ്യത്യസ്തത ഉണ്ട്. കായ്കള്‍ തടിച്ച് കുറുകിയതും ഏകദേശം ചതുരാകൃതിയില്‍ ഉള്ളതുമാണ്. ഏത്തപ്പഴത്തിന്റെ വിഭാഗത്തില്‍പ്പെടുന്ന ഈ വിദേശയിനം വാഴ പച്ചക്കായയായും പഴമായും ഉപയോഗിക്കാവുന്നതാണ്.
This variety of banana can be used as banana and for curry
35 മുതല്‍ 40 വരെ കായ്കള്‍ ഇതില്‍ ഉണ്ടാകും. വാഴകള്‍ക്ക് 2.5 മീറ്ററില്‍ കൂടുതല്‍ പൊക്കവും 60 മുതല്‍ 70 സെന്റീമീറ്റര്‍ വരെ വണ്ണവുമുണ്ട്.
25 കിലോവരെ തൂക്കംവരുന്ന കുലകളാണ് ഇതിൽ ഉണ്ടാകാറുള്ളത്.
കൃഷി രീതി.
പൊപ്പോലു വാഴയ്ക്ക് രാസവളവും ജൈവവളവും മാറി മാറി ഉപയോഗിക്കാം. We can use organic manure and fertilizer for Poppolu banana
കർഷകരുടെ താൽപര്യമനുസരിച്ച് ഏതു വളം ഉപയോഗിച്ചാലും മികച്ച രോഗപ്രതിരോധശേഷി പ്രകടിപ്പിച്ച് വളരും. കാര്യമായ രോഗ, കീടബാധകളുടെ ആക്രമണമില്ല. കരുത്തുള്ള വേരുകളുടെ ബലത്തിൽ കാറ്റിനെയും മഴയെയും അതിജീവിച്ചതായി കർഷകർ അഭിപ്രായപ്പെടുന്നു.
കായ് പഴുക്കുന്തോറും മധ്യഭാഗം കട്ടികൂടുന്നതിനാൽ പഴമായി ഉപയോഗിക്കാൻ അധികം പേരും താൽപര്യപ്പെടുന്നില്ല. എന്നാൽ കറിക്കായയ്ക്കും മൂല്യവർധിത ഉൽപന്നങ്ങളായ ചിപ്സ്, വൈൻ, വാഴപ്പിണ്ടി സിറപ്പ്, വാഴപ്പിണ്ടി അച്ചാർ തുടങ്ങിയവ ഉണ്ടാക്കാനും മികച്ചത്
It is also great for making value added products such as chips, wine, banana syrup and banana pickle.
കുട്ടികളുടേയും മുതിർന്നവരുടേയും ഇഷ്ട വിഭവമായ കായചിപ്സ് ഉണ്ടാക്കാൻ ഇത്ര യോജിച്ച മറ്റൊരിനം വേറെയില്ല എന്നതാണ് കർഷരുടേയും കൃഷി വിദഗ്‌ധരുടേയും അഭിപ്രായം.ഏത്തക്കായ ഇക്കാര്യത്തിൽ പൊപ്പോലുവിനു ബഹുദൂരം പിന്നിൽ പോകും എന്നും പറയപ്പെടുന്നു.. മൂന്നു-മൂന്നേകാൽ കിലോ ഏത്തക്കായ വറുക്കുമ്പോഴാണ് ഒരു കിലോ ചിപ്സ് ലഭിക്കുന്നതെങ്കിൽ രണ്ട് - രണ്ടേകാൽ കിലോ പൊപ്പോലുവിൽനിന്ന് ഒരു കിലോ ചിപ്സ് ലഭിക്കും. ഈ അറിവ് ചിപ്സ് ബിസിനസ് ചെയ്യുന്നവർക്ക് പ്രയോജനപ്പെടും. നല്ല മഞ്ഞ കളറുള്ള കായായതിനാൽ ഒരു തരി മഞ്ഞൾപ്പൊടി ചേർക്കാതെതന്നെ ചിപ്സിനു നല്ല മഞ്ഞനിറമുണ്ട്. നല്ല പൊരുപൊരുപ്പും പൊള്ളലുമുള്ള പൊപ്പോലു ചിപ്സ് കടിച്ചു പൊട്ടിക്കാനും എളുപ്പം. രുചിയിലാണെങ്കിലോ, കഴിച്ചവരെല്ലാം പറഞ്ഞത് ഏത്തനേക്കാൾ ബഹുകേമം എന്നും.
പൊപ്പോലുവിൽനിന്ന് വൈൻ, ജാം, ജെല്ലി, സിറപ്പ്, അച്വാർ എന്നിവ നിർമിക്കാനുള്ള പരിശീലനം Kvk കളിൽ നിന്ന് ലഭിക്കുമെന്ന് അറിയുന്നു
മറ്റ് കുലകളെപ്പോലെ പടലയില്ലാത്തതിനാൽ ഓരോ കായും നന്നായി മുഴുത്തതാണ്. ശരാശരി ഒരു കായ്ക്ക് മുന്നൂറ് ഗ്രാം തൂക്കവും അരയടി നീളവും വരും. പ്രത്യേക പരിചരണം ഒന്നും നൽകാതെ വീടുകളിലെ ജൈവവളവും ചാണകപ്പൊടിയും മാത്രം നൽകിയാൽ മതിയെന്നും കർഷകർ അഭിപ്രായപ്പെടുന്നു
(തൃശ്ശൂര്‍ കണ്ണാറ ഗവേഷണകേന്ദ്രത്തില്‍നിന്ന് ഇതിന്റെ വിത്തുകൾ ആവശ്യക്കാർക്ക് വാങ്ങാം.)
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നാട്ടുപണിക്കാർക്ക് അരങ്ങൊരുക്കി ഒതളൂരിലെ കൂട്ടുകൃഷി ശ്രദ്ധേയമാകുന്നു