1. News

നാട്ടുപണിക്കാർക്ക് അരങ്ങൊരുക്കി ഒതളൂരിലെ കൂട്ടുകൃഷി ശ്രദ്ധേയമാകുന്നു

ഒരുമിച്ചു നിലമൊരുക്കുക ......ഒരുമിച്ചു വിത്തിടുക .....ഒരുമിച്ചു വളമിടുക ....ഒരുമിച്ചു വിളവെടുക്കുക .....കർഷക കൂട്ടായ്മയിൽ ഒരു പരീക്ഷണനെൽകൃഷി തന്ത്രം ..... പാലക്കാട് ജില്ലയിലെ ഒതളൂരിൽ വിജയം കാണുന്നു ..... "പാടശേഖരസമിതി' എന്നാൽ എന്താണന്നുള്ള കൃത്യമായ ചിത്രമാണ് ഇവിടെ കർഷക കൂട്ടായ്മയിലൂടെ പ്രാവർത്തികമാകുന്നത്...വിരിപ്പും, മുണ്ടകനുമായ് രണ്ട് വിളക്കാലങ്ങളുള്ള ഇവിടെ, രണ്ടാം വിളയിൽ പാടശേഖരം മുഴുവനായ് "ഒറ്റഞാർ കൃഷി " ചെയ്യുന്നു എന്ന വലിയൊരു പ്രത്യേക തയും ഇവിടെയുണ്ട്.

Arun T

റിപ്പോർട്ട്

ഗിരീഷ് അയിലക്കാട്

....................................

 

ഒരുമിച്ചു നിലമൊരുക്കുക ......ഒരുമിച്ചു വിത്തിടുക .....ഒരുമിച്ചു വളമിടുക ....ഒരുമിച്ചു വിളവെടുക്കുക .....കർഷക കൂട്ടായ്മയിൽ ഒരു പരീക്ഷണനെൽകൃഷി തന്ത്രം ..... പാലക്കാട് ജില്ലയിലെ ഒതളൂരിൽ വിജയം കാണുന്നു ..... The victory is seen in Otalur in Palakkad district.

"പാടശേഖരസമിതി' എന്നാൽ എന്താണന്നുള്ള കൃത്യമായ ചിത്രമാണ് ഇവിടെ കർഷക കൂട്ടായ്മയിലൂടെ പ്രാവർത്തികമാകുന്നത്...

Padasekhara Samiti" is a perfect picture of what is being implemented here through the farmers' community.

വിരിപ്പും, മുണ്ടകനുമായ് രണ്ട് വിളക്കാലങ്ങളുള്ള ഇവിടെ, രണ്ടാം വിളയിൽ പാടശേഖരം മുഴുവനായ് "ഒറ്റഞാർ കൃഷി " ചെയ്യുന്നു എന്ന വലിയൊരു പ്രത്യേക തയും ഇവിടെയുണ്ട്.

ഒതളൂർ പാടശേഖര സമിതി പ്രസിഡണ്ട് മാജിദ് മാസ്റ്റർ ... സെക്രട്ടറി നമ്പത്ത് മന ഉണ്ണികൃഷ്ണൻ ....തുടങ്ങി ഇരുപത്തഞ്ചോളം കർഷകർ ഒരു യോഗം ചേരുകയും ....യോഗ തീരുമാനപ്രകാരം നാൽപ്പത് ഏക്കർ വരുന്ന തങ്ങളുടെ നെൽകൃഷി പ്രദേശം ഇത്തവണ ഒറ്റ യൂണിറ്റായ് കൃഷി ചെയ്യാം എന്ന ധാരണയിൽ എത്തിച്ചേരുകയും ചെയ്തു...മാജിദ് മാസ്റ്റർ ...നമ്പത്ത് മന ഉണ്ണികൃഷ്ണൻ തുടങ്ങിയവരെ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ കർഷകർ ചുമതലപ്പെടുത്തുകയും ചെയ്തു. മുഴുവൻ കാർഷിക പ്രവർത്തനങ്ങളിലും പ്രാദേശിക കർഷകതൊഴിലാളികളെ മാത്രം ഉൾപ്പെടുത്താനും ... അവരെ കാർഷിക പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുവാനും, എല്ലാവർക്കും തൊഴിൽ ലഭിക്കുന്ന തരത്തിൽ കാർഷിക പ്രവർത്തനങ്ങൾ ക്രമികരികരിക്കപ്പെടുവാനും  യോഗത്തിൽ  ഐക്യകണ്ഠേന തീരുമാനിക്കപ്പെട്ടു ....

തുടർന്ന് കർഷകരുടെ ഒരു പൊതു ഫണ്ട് സ്വരൂപിക്കുകയും എല്ലാ കാർഷിക പ്രവർത്തനങ്ങളും ഇ ഫണ്ടിലൂടെ നടപ്പിലാക്കുകയും ചെയ്തു .....

കർഷകർ വ്യക്തികളായി കർഷക തൊഴിലാളികളെ അന്വേഷിച്ചു നടക്കേണ്ട എന്ന വലിയൊരു ഗുണവും ഇവിടെ നടന്നു !

കർഷക തൊഴിലാളികൾ ഒരുമിച്ചു ,നാൽപ്പത് ഏക്കർ വരുന്ന പ്രേദേശം ഒരു സ്ഥലത്ത് നിന്ന് ഞാറു നടീൽ തുടങ്ങി കൂട്ടായ്മയിൽ പെട്ട എല്ലാ കർഷകരുടെയും കണ്ടങ്ങളിൽ ഒറ്റ യൂണിറ്റായ് ഒരെ രീതിയിൽ ഞാറ്‌ നാട്ടു പോകുന്ന കാഴ്ച ബഹുരസമായിരുന്നു ...

നമ്പത്ത് മനയിൽ എല്ലാ ദിവസവും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയതോടെ,കർഷക തൊഴിലാളികൾക്ക് ഒരു ആഘോഷത്തിന്റെ പ്രതീതി തന്നെയായിരുന്നു.

തുടർന്ന് കൊയ്ത്ത് വരെയുള്ള എല്ല നെൽകൃഷി പ്രവർത്തനങ്ങളും, പാടശേഖര സമിതി പ്രദേശത്ത് ഒരൊറ്റ കേന്ദ്രീകൃത ഫണ്ടിൽ, ഒരു യൂണിറ്റിൽ,വിജയകരമായ് തന്നെ നടപ്പിലായ്.

നെല്ല് കൊയ്യാൻ പാകമാകുന്നതോടെ നെൽക്കൃഷിയിടം കർഷകർക്ക് വിട്ടു നല്കുകയും ചെയ്യുന്നു.

പിന്നീട് സപ്ലയ്ക്കോ നെല്ല് സംഭരണമടക്കമുള്ള പ്രവർത്തനങ്ങൾ അതാത് കർഷകർ തന്നെ ഉത്തരവാദിത്വത്തോടെ  ചെയ്യുന്ന രീതിയിലാണ് ഇവിടെ പ്രവർത്തനങ്ങൾ ക്രമീകരിക്കപ്പെട്ടത്.

ഏതായാലും കർഷകർക്കും, കർഷക തൊഴിലാളികൾക്കും  ഒട്ടനവധി അനുഭവങ്ങൾ പകർന്ന കൂട്ടുകൃഷി ഒരു വ്യത്യസ്ത കാർഷിക ചിത്രം തന്നെയാണ് നമ്മിലേക്ക് പകർത്തപ്പെടുന്നത്

ഇത്തരത്തിലുള്ള കർഷക കൂട്ടായ്മകൾ.... ഇനി,....നവ- കാർഷിക മുന്നേറ്റങ്ങൾക്ക് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കദളിവാഴ കൃഷിയിൽ വിജയം കൊയ്യുന്ന ടി വി ചന്ദ്രൻ ശ്രദ്ധ നേടുന്നു

English Summary: The collective farming of Otalur is impressive, with the local workers set the stage

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds