Updated on: 18 March, 2022 8:31 PM IST

വേനൽക്കാലത്ത് നമ്മുടെ ശരീരം തണുപ്പിക്കാൻ ഏറ്റവും മികച്ച ഫലവർഗമാണ് പനനൊങ്ക്. ഇത് കരിമ്പനയുടെ കായ ആണ്. കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിൽ നിന്നും തന്നെയാണ് ഏറ്റവും കൂടുതൽ പനനൊങ്ക് വിപണനം ചെയ്യുന്നത്. ശരീരം തണുപ്പിക്കുക മാത്രമല്ല നമ്മുടെ ആരോഗ്യത്തിന് വേണ്ട നിരവധി പോഷകാംശങ്ങൾ പകർന്നുനൽകുന്ന കനി കൂടിയാണ് ഇത്.

ഇതിൽ ജീവകങ്ങൾ ആയ എ,ബി, സി തുടങ്ങിയവയും പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, അയൺ തുടങ്ങിയവയും ധാരാളമായി അടങ്ങിയിരിക്കുന്നു.

പനനൊങ്ക് പകരുന്ന ആരോഗ്യഗുണങ്ങൾ

നിർജലീകരണം തടയുന്നു

വേനൽക്കാലത്ത് നമ്മുടെ ശരീരത്തിൽ ജലാംശം കുറയുന്നത് തടയുവാൻ ഇത് ഏറ്റവും മികച്ച ഉപാധിയാണ്.

ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കുന്നു

ധാരാളം നാരുകൾ അടങ്ങിയ ഈ കനി കഴിക്കുന്നതുമൂലം ദഹന സംബന്ധമായ എല്ലാവിധ പ്രശ്നങ്ങളും ഇല്ലാതാകുന്നു.

Palakkad district is the largest market for ice apple. It not only cools the body but also provides many nutrients that are essential for our health.

വണ്ണം കുറയ്ക്കാം

ജലാംശത്തിന്റെ അളവ് ധാരാളമായി ഉള്ളതിനാൽ വണ്ണം കുറയ്ക്കുവാൻ പനനൊങ്ക് ഉപയോഗം ഗുണപ്രദമാണ്

നേത്രരോഗം മെച്ചപ്പെടുത്തുന്നു

വിറ്റാമിൻ ഇ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്ന ഈ ഫലവർഗം കഴിക്കുന്നതുവഴി കാഴ്ചശക്തി മികച്ചതാകുന്നു.

രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ജീവകം സി കൂടുതലായി അടങ്ങിയിരിക്കുന്ന പഴവർഗമാണ് ഇത്

ചർമസംരക്ഷണം

വേനൽക്കാലത്ത് ഇതിൻറെ ഉപയോഗം കൊണ്ട് നിർജലീകരണം മാത്രമല്ല തടയുന്നത്. ചർമസംരക്ഷണത്തിന് ഇത് മികച്ചതാണ്. ഇത് ചൂടുകുരു പൂർണ്ണമായും ഇല്ലാതാക്കുന്നു. കൂടാതെ ചുവന്ന ചെറിയ തടിപ്പുകൾ വരാതെ തടയുകയും ചെയ്യുന്നു.

ഊർജ്ജം പകരുന്നു

ധാരാളം ഊർജ്ജം തകരുന്ന ഒന്നാണ് പനനൊങ്ക്. കൂടാതെ വേനൽ കാലത്ത് സൂര്യാഘാതം പോലുള്ള പ്രശ്നങ്ങൾ തടയുവാനും ഇത് അത്യുത്തമം തന്നെ.

കരളിന് സംരക്ഷണം നൽകുന്നു

കരളിനെ സംരക്ഷിക്കുന്ന പ്രധാനപ്പെട്ട പോഷക ഘടകമായ പൊട്ടാസ്യം ഇതിലടങ്ങിയിരിക്കുന്നു.

ചിക്കൻപോക്സ്

ചിക്കൻപോക്സ് ബാധിച്ചവർക്ക് ഈ ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്.

സ്തനാർബുദം പ്രതിരോധിക്കുന്നു

പതിനൊങ്കിൽ ആന്തോസയാനിൻ എന്ന സസ്യജന്യ രാസപദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് സ്തനാർബുദം ഒരു പരിധിവരെ ഇല്ലാതാക്കുന്നു.

English Summary: Not only does ice apple cool the body, but it also eliminates the risk of breast cancer
Published on: 14 March 2022, 09:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now