1. Health & Herbs

പനനൊങ്ക് : വേനൽക്കാലത്ത് തീർച്ചയായും ഭക്ഷിച്ചിരിക്കേണ്ട ഫലം

പാലക്കാട് ഭാഗങ്ങളിൽ ധാരാളമായി കാണപ്പെടുന്ന, കരിമ്പനയിൽ ഉണ്ടാകുന്ന പഴമാണ് പനനൊങ്ക്. വേനൽകാലങ്ങളിലാണ് ലഭിക്കുന്നത്. വേനൽച്ചൂടിന് നല്ലൊരു പരിഹാരമാണ്. Vitamin A, C, Calcium, Magnesium, എന്നിവ അടങ്ങിയിട്ടുണ്ട്.

Meera Sandeep
പനനൊങ്ക് (Ice Apple)
പനനൊങ്ക് (Ice Apple)

പാലക്കാട് ഭാഗങ്ങളിൽ ധാരാളമായി കാണപ്പെടുന്ന കരിമ്പനയിൽ ഉണ്ടാകുന്ന പഴമാണ് പനനൊങ്ക്.  വേനൽകാലങ്ങളിലാണ് ലഭിക്കുന്നത്. വേനൽച്ചൂടിന് നല്ലൊരു പരിഹാരമാണ്.  Vitamin A, C, Calcium, Magnesium, എന്നിവ അടങ്ങിയിട്ടുണ്ട്.  

പനനൊങ്കിൻറെ പോഷക ഗുണങ്ങൾ

  • കലോറി കുറഞ്ഞ പഴമാണ് പനനൊങ്ക്

  • 100 ഗ്രാം പനനൊങ്കിൽ 43 കലോറിയും 100 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു.

  • Vitamin C, A, E, K, B7, Protein, calcium, Iron, Potassium, Zinc, Phosphorous, എന്നിവ അടങ്ങിയിരിക്കുന്നു.

വേനൽക്കാല ഭക്ഷണങ്ങളിൽ പനനൊങ്ക് ഉൾപ്പെടുത്തേണ്ടത്തിൻറെ പ്രധാന കാരണങ്ങൾ

  • വേനൽക്കാലങ്ങളിൽ പനനൊങ്ക് ദിവസം മുഴുവൻ, ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ശരീര താപനില കുറയ്ക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുന്ന കൂളിംഗ് പ്രോപ്പർട്ടി ഇതിനുണ്ട്

  • ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മിനറൽ സോഡിയം ശരീരത്തിലെ ഇലക്ട്രോലൈറ്റും ജലാംശവും നിലനിർത്താൻ സഹായിക്കുന്നു.

  • ധാതുക്കളുടെയും വിറ്റാമിനുകളുടെയും സാന്നിധ്യം രോഗപ്രതിരോധ ശേഷി ശക്തമായി നിലനിർത്താൻ സഹായിക്കുന്നു.

  • വേനൽക്കാലത്ത് പനനൊങ്ക് കഴിക്കുന്നത് മലബന്ധം, ഓക്കാനം, അസിഡിറ്റി, മറ്റ് വയറ്റിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. കഴിച്ചയുടൻ ഫലമുണ്ടാകുന്നു.

  • ഫൈറ്റോകെമിക്കൽസ്, ആന്റിഓക്‌സിഡന്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി എന്നിവയുടെ അതിശയകരമായ ഗുണങ്ങളുള്ള ഒരു ഫലമാണ് പനനൊങ്ക്. പ്രായക്കുറവ് തോന്നുന്നതിനും സഹായിക്കുന്നു.

  • ശരീരത്തിലെ തിണർപ്പ്, പൊള്ളൽ എന്നിവ പരിഹരിക്കാനും ഇത് സഹായിക്കുന്നു. ബാധിച്ച സ്ഥലത്ത് പനനൊങ്ക് പുരട്ടുന്നത് വേദനയിൽ നിന്ന് തൽക്ഷണം ആശ്വാസം നൽകും.

  • മലബന്ധത്തിനും, ഓക്കാനത്തിനും, ദഹനത്തിനുമെല്ലാം പേരുകേട്ടതായതുകൊണ്ട് ഗർഭിണികൾക്ക് കഴിക്കാവുന്ന ആരോഗ്യകരമായ പഴങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കപ്പെടുന്നു.

  • മുലയൂട്ടുന്ന സ്ത്രീകൾക്ക് ഇത് വളരെ പോഷകഗുണമുള്ള പഴമാണ്, കാരണം ഇത് പാലിൻറെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നു.

English Summary: Ice Apple: A fruit that should be eaten in summer without fail

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds