Updated on: 8 November, 2022 12:12 PM IST
Nutrient-rich rose apples; Diseases can be prevented

പണ്ട് കാലത്ത് ഒട്ടുമിക്ക എല്ലാ വീടുകളിലും ഉണ്ടായിരുന്ന എന്നാൽ ഇപ്പോൾ അധികം കാണാനില്ലാത്ത പഴമാണ് റോസ് ആപ്പിൾ (Rose apple) ഇതിനെ വാട്ടർ ആപ്പിൾ (Water apple) എന്നും പറയുന്നു, ഇതിനെ ചാമ്പക്ക എന്നാണ് നമ്മുടെ നാട്ടിൽ പറയുന്നത്. 

റോസ് ആപ്പിൾ സാധാരണയായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഇന്ത്യയിലെ ചില ഉഷ്ണമേഖലാ പ്രദേശങ്ങളിലും വളരുന്നു. ഇത് കേരളത്തിൽ ധാരാളമായി കണ്ട് വന്നിരുന്ന പഴമാണ്. ഉയർന്ന ജലാംശം അടങ്ങിയിട്ടുള്ള ഈ മാംസളമായ പഴങ്ങൾ അതുല്യമായ ഔഷധ ഗുണങ്ങളാൽ നിറഞ്ഞതാണ്, കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു.
അവയിൽ ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ, വേദനസംഹാരികൾ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.

ഔഷധ ഗുണങ്ങൾ ധാരളമായി അടങ്ങിയിട്ടുള്ള റോസ് ആപ്പിൾ പല രോഗങ്ങളേയും പ്രതിരോധിക്കാൻ കഴിവുള്ള പഴമാണ്

എന്തൊക്കെയാണ് റോസ് ആപ്പിളിലെ ആരോഗ്യ ഗുണങ്ങളെന്ന് അറിയാം

പ്രതിരോധശേഷി വർധിപ്പിക്കുന്നു

ആന്റിമൈക്രോബയൽ, ആൻറി ഫംഗൽ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന റോസ് ആപ്പിൾ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധകളെ അകറ്റി നിർത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യകരവും പോഷകപ്രദവുമായ ഈ പഴത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തെ നിരവധി സൂക്ഷ്മാണുക്കളിൽ നിന്ന് സംരക്ഷിക്കുന്നു. ഇതിലെ ഇരുമ്പും കാൽസ്യവും നിങ്ങളുടെ ശരീരത്തെ പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിക്കുന്നു. റോസ് ആപ്പിൾ ശരീരത്തിൽ വെളുത്ത രക്താണുക്കളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിൽ സഹായിക്കുന്നു.

ചർമ്മത്തിന് അത്യുത്തമം

റോസ് ആപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിന് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ റോസ് ആപ്പിളിൻ്റെ ഇലകളുടെ സത്ത് ഉപയോഗിക്കാറുണ്ട്. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന ഇത് ചർമ്മത്തിൽ വീക്കം ഉണ്ടാക്കുന്ന മുഖക്കുരു, മുഖക്കുരുവിൻ്റെ പാടുകൾ എന്നിവ തടയാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിലെ കുമിളകൾ, ഹൈപ്പർസെൻസിറ്റിവിറ്റി, അലർജി എന്നിവയെ ചികിത്സിക്കുന്നതിനും നല്ലതാണ്.

ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു

സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ റോസ് ആപ്പിൾ ഉൾപ്പെടുത്താൻ മറക്കരുത്. ഈ പഴങ്ങളിലെ ഉയർന്ന ഫൈബർ അംശം നിങ്ങളെ കൂടുതൽ നേരം ആരോഗ്യവാനായി, പൂർണ്ണമായി നിലനിർത്തുകയും അനാരോഗ്യകരമായ ആസക്തികൾ തടയുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു, അതുവഴി ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. അവയിൽ കുറഞ്ഞ കലോറിയും, കുറഞ്ഞ അളവിൽ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. മാത്രമല്ല കൊഴുപ്പ്, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിങ്ങനെയുള്ളവ ഇതിൽ അടങ്ങിയിരിക്കുന്നു, അത് ദഹവുമായി ബന്ധപ്പെട്ട രോഗങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

കണ്ണുകൾക്ക് നല്ലതാണ്

റോസ് ആപ്പിളിലെ വിറ്റാമിൻ എയുടെ സാന്നിധ്യം നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഈ പഴങ്ങൾക്ക് ഡൈയൂററ്റിക്, എക്സ്പെക്ടറന്റ് ഗുണങ്ങളുണ്ട്, ഇത് കണ്ണുവേദനയ്ക്കും വാതത്തിനും ചികിത്സിക്കാൻ സഹായിക്കുന്നു. റോസ് ആപ്പിൾ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഫ്രീ റാഡിക്കലിനെതിരെ പോരാടുകയും അവയെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു, കണ്ണിലെ കോശങ്ങൾക്ക് ഓക്‌സിഡേറ്റീവ് കേടുപാടുകൾ തടയാനും മാക്യുലർ ഡീജനറേഷൻ ഉണ്ടാകാനുള്ള സാധ്യത തടയാനും ഇത് സഹായിക്കുന്നു.

ആരോഗ്യമുള്ള എല്ലുകൾക്ക്

റോസ് ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കാൽസ്യം, നിങ്ങളുടെ എല്ലുകളെ ശക്തവും ആരോഗ്യകരവുമാക്കുകയും ഓസ്റ്റിയോ ആർത്രൈറ്റിസ് അല്ലെങ്കിൽ ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നത് തടയുകയും ചെയ്യും. 100 ഗ്രാം റോസ് ആപ്പിളിൽ 29 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഈ പഴങ്ങൾ നിങ്ങളുടെ ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് നിലനിർത്താനും അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനും സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ:  കണ്ടാൽ സവിശേഷമായ നാരങ്ങാ; ബുദ്ധൻ്റെ കൈവിരൽ പഴത്തിൻ്റെ ഗുണങ്ങളറിയാം

English Summary: Nutrient-rich rose apples; Diseases can be prevented
Published on: 08 November 2022, 12:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now