കേരളത്തിലെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമായ കൃഷിയാണ് പാഷൻ ഫ്രൂട്ട്.മഞ്ഞ, പർപ്പിൾ നിറങ്ങളിലുള്ള പാഷൻ ഫ്രൂട്ടുകളാണ് സാധാരണ കൃഷി ചെയ്തു വരുന്നത്.
ഓരോ കായും ശീതള കനിയാണ്. കായ് പഞ്ചസാര ചേർത്ത് കഴിക്കാം. അതുമല്ലെങ്കിൽ പാനീയം തയ്യാറാക്കി കുടിച്ച് ക്ഷീണം അകറ്റാം. നല്ല മധുരവും ശരീരത്തിനാകെ തണുപ്പും നൽകുന്ന ഫലമാണ് പാഷൻ ഫ്രൂട്ട്.ഈ വേനൽക്കാലത്ത് ഏറ്റവും അധികം ആവശ്യക്കാരുള്ളതും പാഷൻ ഫ്രൂട്ടിനാണ്.
പാഷൻ ഫ്രൂട്ടിന്റെ വേര് ആഴത്തിൽ പോകുന്നില്ല, സൈഡിലേക്കാണ് പോകുന്നത്. രണ്ടോ മൂന്നോ ചെടിയാണെങ്കിൽ മരത്തിലോ വേലിയിലോ വളർത്താം.കൃഷി ചെയ്യുവാനുദ്ദേശി ക്കുന്ന സ്ഥലം ആഴത്തിൽ കിളച്ച് നിരപ്പാക്കി എടുക്കുക.
രണ്ടടി വലുപ്പത്തിലും ഒരടി താഴ്ചയിലും കുഴി എടുത്ത് അതിൽ ജൈവവളമോ, ചാണകപ്പൊടിയോ, ആട്ടിൻ കാഷ്ഠമോ, കോഴി കാഷ്ഠമോ ഇതിൽ ഏതെങ്കിലും ഒന്നിന്റെ കൂടെ വേപ്പിൻ പിണ്ണാക്കും, എല്ലുപൊടിയും, കുമ്മായവും കുറച്ച് കുറച്ച് ചേർത്ത് ഇളക്കി മിശ്രിതമാക്കി കുഴിയിലിട്ട് കുഴി മൂടുക.വിത്തുമുളപ്പിച്ച തൈകളാണ് നടാന്‍ അനുയോജ്യം. ഈ തൈകൾ ഈ കുഴിയിലറാക്കി മൂടുക. ഏപ്രിൽ, മെയ് മഴക്കാലാരംഭത്തിൽ നടുകയാണെങ്കിൽ ജലസേചനം ഒഴിവാക്കാം
ഈര്‍പ്പവും ജൈവാംശവുമുള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി വളരും. പിന്നീട് പുതുമഴ പെയ്യുന്നതോടെ തടത്തിലെ കളകള്‍ പറിച്ചു ജൈവവളങ്ങള്‍ നല്‍കണം. കൂടാതെ പച്ചില കമ്പോസ്റ്റ്, ചാണക കുഴമ്പ്, ചാരം എന്നിവയെല്ലാം ഫാഷന്‍ ഫ്രൂട്ടിന് വളമായി ഉപയേഗിക്കാം.
മെയ്- ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍-ഒക്റ്റോബര്‍ മാസങ്ങളിലുമാണ് പാഷന്‍ ഫ്രൂട്ട് പൂക്കുക. മണ്ണില്‍ നട്ട് ടെറസിലേക്ക് വളര്‍ത്തിവിട്ടാല്‍ വീട്ടില്‍ നല്ല കുളിര്‍മ കിട്ടും. മുറ്റത്തു പന്തലിട്ടു വളര്‍ത്തുകയും ചെയ്യാം. ഗ്രോബാഗിലും വലിയ ചാക്കിലുമെല്ലാം പാഷന്‍ ഫ്രൂട്ട് വളര്‍ത്താം. വലിയ പരിചരണമൊന്നും ആവിശ്യമില്ല. ഇടയ്ക്ക് നനച്ചു കൊടുക്കണം.
പന്തലിൽ പാഷൻ ഫ്രൂട്ടിന്റെ വള്ളി കയറിയാൽ പതിനഞ്ചു ദിവസം കൂടുമ്പോൾ ജൈവവളം വെള്ളത്തിൽ ലയിപ്പിച്ചതോ, ജീവാമൃതമോ ചുവട്ടിൽ ഒഴിച്ചു കൊടുക്കണം.വേരുകൾ സൈഡിലേക്ക് പോകുന്നതു കൊണ്ട് തടം കൊത്തി കിളയ്ക്കാൻ പാടില്ല.