Updated on: 4 December, 2020 7:41 PM IST
മഞ്ഞ കലർന്ന ചുവപ്പു നിറമുള്ള കായ്കൾ പഴുക്കുമ്പോൾ കടും ചുവപ്പു നിറമായി തീരുന്നു.

പേരുകേട്ട് ഊഹിക്കുന്നതിനു മുൻപേ പറയാം കടലയുടെ രുചി തന്നെയാണ് ഈ ചെടിയുടെ പഴത്തിന്. പ്രത്യേകമായി ഒരു രുചിയും തന്നെ ഇല്ലാത്ത പഴം എന്നും ചിലർ ഇതിനെ പറയാറുണ്ട്. എന്തായാലും ആള് വിദേശിയാണ്

കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയിലും വളര്‍ന്ന് ഫലംതരുന്ന പീനട്ട് ഫ്രൂട്ട് ചെടിയെ വിദേശമലയാളികളാണ് നാട്ടില്‍ എത്തിച്ചത്.വലിയ ഒറ്റ ഇലകൾ ആണ് ഇതിനു ഉള്ളതെങ്കിലും അധികം വലിപ്പം വയ്ക്കാത്ത ഒന്നാണിത്. വിദേശ പഴങ്ങൾ താരങ്ങളാകുന്ന ഈ കാലത്തു പീനട്ട് ബട്ടർ ഫ്രൂട്ടും നഴ്സറികളിൽ വില്പനയ്ക്കുണ്ട്.

ചില വിദേശ പഴങ്ങളുടെ പ്രത്യേകത എന്തെന്നാൽ അവ സാലഡ്, കറികൾ എന്നിവയിൽ ചേർക്കാനും പഴുത്താൽ പഴമായി കഴിക്കാനും സാധിക്കുന്ന എന്നതാണ്. അവോക്കാഡോ, ആഫ്രിക്കൻ സഫാവു,എന്നിവയെ പോലെ പീനട്ട് ബട്ടർഫ്രൂട്ട് മൂപ്പെത്തുന്നതിനുമുമ്പ് കറി ഉണ്ടാക്കുവാനും ഉപയോഗിക്കാം.മഞ്ഞ കലർന്ന ചുവപ്പു നിറമുള്ള കായ്കൾ പഴുക്കുമ്പോൾ കടും ചുവപ്പു നിറമായി തീരുന്നു.

വിത്തുകൾ ഉപയോഗിച്ചാണ് ഇതിന്റെ പ്രജനനം .പഴുത്ത കായ്കളിൽ നിന്ന് ശേഖരിക്കുന്ന വിത്തുകൾ പാകി തൈകൾ ഉണ്ടാക്കാം. ഒരു വർഷം നന്നായി പരിചരിച്ചതിനു ശേഷമേ തൈകൾ പറിച്ചു നടാൻ പാടുള്ളൂ.

ജൈവവളം, ചാണകം , കമ്പോസ്റ്റ് എന്നിവയിട്ട് പരുവപ്പെടുത്തി മണ്ണിൽ രണ്ടടി ആഴത്തിൽ ചതുരത്തിൽ എടുത്ത കുഴിയിൽ തൈ നട്ടു കൊടുക്കാം.ചെറിയ ഡ്രമ്മിലോ ചാക്കിലോ പോലും ഈ ചെടി വളർത്താം ജൈവവളങ്ങളും വെള്ളവും നല്‍കി പരിചരിച്ചാല്‍ ഇവ മൂന്നുവര്‍ഷത്തിനുള്ളില്‍ ഫലം നല്‍കിത്തുടങ്ങും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിദേശ പഴങ്ങളിൽ ഇനി ജബോട്ടിക്കാബാ എന്ന മരമുന്തിരിയും

English Summary: peanut butter fruit
Published on: 08 May 2019, 12:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now