വീട്ടുമുറ്റത്തു കിട്ടുന്ന പഴങ്ങൾക്കൊന്നും നാം വേണ്ടത്ര വില കൊടുക്കാറില്ല. മാത്രമല്ല മാർക്കറ്റിൽ കിട്ടുന്ന വിദേശി പഴങ്ങൾക്ക് പിന്നാലെ പോവുകയും ചെയ്യും. എന്നാൽ വീട്ടുമുറ്റത്തുള്ള ചില മാന്ത്രിക പഴങ്ങൾ ഉണ്ട് . അതിലൊന്നാണ് പേരക്ക.
നാടൻ പേരക്ക സ്ഥിരമായി കഴിച്ചാൽ നിരവധി ഗുണങ്ങൾ ഉണ്ടെന്നു തിരിച്ചറിയാൻ ഒട്ടും വൈകണ്ട. ഇപ്പോൾ തന്നെ കഴിച്ചു തുടങ്ങിക്കൊള്ളൂ പേരക്കയുടെ ഗുണങ്ങൾ ഒട്ടും ചെലവില്ലാതെ സ്വായത്തമാക്കൂ .
ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളെല്ലാം വേണ്ടുവോളമുള്ള ഒരു പഴമാണ് പേരയ്ക്ക. വിറ്റാമിന്‍-സി, തൊലിക്ക് ആവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ യഥേഷ്ടം നല്‍കാന്‍ കഴിയുന്ന ഫലമാണിത്. മാംഗനീസിന്റെ സാന്നിധ്യവും ഇതില്‍ കൂടുതലാണ്.
രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ കഴയുന്ന വിധത്തില്‍ പൊട്ടാസ്യത്തിന്റെ അളവും ഇതില്‍ നിന്ന് ലഭിക്കും. വാഴപ്പഴം, ആപ്പിൾ, ഓറഞ്ച് കാരറ്റ് എന്നിവയിൽ അടങ്ങിയിട്ടുള്ള എല്ലാ പോഷകങ്ങളും പേരയ്ക്കയിലും ധാരാളമുണ്ട്.
ഗുണകരമായ ഫൈബർ ധാരാളം അടങ്ങിയ പഴമാണ് പേരക്ക. പ്രമേഹത്തെ തടയാന്‍ ഇത് ഏറ്റവും ഗുണകരമാണ്. പഞ്ചസാരയുടെ അളവ് കുറക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ശരീരത്തിലെ പൊട്ടാസ്യത്തിന്റേയും സോഡിയത്തിന്റേയും അളവ് തുല്യമാക്കി നിര്‍ത്താന്‍ പേരക്കക്ക് കഴിയും.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും അണുനാശകമായും പേരയ്ക്ക പ്രവർത്തിക്കുന്നു.ദഹന പ്രക്രിയ വേഗത്തിലാക്കും ഗർഭിണികൾക്കും പേരയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്.പൊണ്ണത്തടി കുറയ്ക്കാനും അത്യുത്തമം മറ്റു പഴങ്ങളേക്കാൾ പഞ്ചസാരയുടെ അളവും ഇതിൽ കുറവാണ് .
പേരമരത്തിന്റെ കായ മാത്രമല്ല ഇലയും ഔഷധമൂല്യമുള്ളതാണ്.ചുമയും കഫക്കെട്ടും പിടിപെട്ടവര്‍ പേര ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നിന്നുള്ള ആവി പിടിക്കുകയും ചെയ്താല്‍ ശമനം കിട്ടുമെന്നത് നമ്മുടെ നാട്ടറിവാണ്. ഇത്രയും ഗുണങ്ങൾ ഉള്ള പേരയ്ക്കയുടെ ഒരു തൈ വീട്ടുവളപ്പിൽ നട്ടു വളർത്താനും ദിവസവും പേരയ്ക്ക ആഹാരത്തിൽ ഉൾപ്പെടുത്താനും നമുക്ക് ശ്രദ്ധിക്കാം ദിവസം ഒരു പേരയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ ഒരു മാസത്തിനുള്ളിൽ ആരോഗ്യത്തിലുണ്ടാകുന്ന മാറ്റം സ്വയം തിരിച്ചറിയൂ.