പണ്ടൊക്കെ നമ്മുടെ പറമ്പുകളിൽ യാതൊരു പരിചരണവും ഇല്ലാതെ കൂട്ടമായി നിന്നിരുന്ന പൈനാപ്പിൾ ചെടികൾ നല്ല മധുരമുള്ള പഴങ്ങൾ നമുക്ക് നൽകിയിരുന്നു എന്നാൽ ഇന്ന് വ്യവസായികാവശ്യത്തിനായി പൈനാപ്പിൾ വളർത്താൻ തുടങ്ങിയതോടെ വേലിപടർപ്പുകളിൽ നിർത്തിയിരുന്ന പൈനാപ്പിളുകൾ കാണാനില്ലാതായി. നമ്മുടെ വീട്ടുവളപ്പിന്റെ അതിരുകളിലോ മതിലിനോടു ചേര്‍ന്നോ തെങ്ങിനു ഇടവിളയായോ പൈനാപ്പിള്‍ കൃഷി ചെയ്യാം. പ്രതേൃക സ്ഥലമോ പരിരക്ഷയോ ആവശൃമില്ല .
കൈതച്ചെടിയുടെ അടീയിൽ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ് നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ് മുളപ്പുണ്ടാകുന്നത്. കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു.
നടാൻ പറ്റിയ കാലം മേയ് മുതൽ ജൂൺ വരെയാണ്. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‌ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാൽ ചക്കയുടെ വലിപ്പവും തൂക്കവും കൂട,. കൂടാതെ കടലപ്പിണ്ണാക്ക്,വേപ്പിന്‍ പിണ്ണാക്ക്,ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്നിവ തടത്തില്‍ ചേര്‍ത്ത് കൊടുക്കുകയും ആവാം. 18-20 മാസം എടുക്കും പൈനാപ്പിള്‍ വിളവെടുക്കാന്‍.
പൈനാപ്പിളില്‍ ധാരാളമായി പ്രോട്ടീന്‍,ഫൈബര്‍, പലതരം വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.ദഹന പ്രക്രിയ സുഗമമാക്കുന്നതില്‍ പൈനാപ്പിള്‍ പ്രധാന പങ്കു വഹിക്കുന്നു.
പ്രോട്ടീനെ വിഘടിപ്പിക്കുന്ന ഒരു എൻസൈം ആണ് ബ്രൊമെലിൻ. ഇതാണ് ദഹനം ത്വരിതപ്പെടുത്തുന്നത്. കൈതച്ചക്ക ജ്യൂസ് ആയോ ജാ൦ ഉണ്ടാക്കിയോ കഴിക്കാം . വെറുതെ കഷണങ്ങൾ ആക്കി മുറിച്ചു കഴിക്കുന്നതും നല്ലതാണ് .
കൈതച്ചക്കയുടെ ശാസ്ത്രീയ നാമം: അനാനാസ് കോമോസസ്. ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ് കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ചർമ സംരക്ഷണത്തിന് എസൻഷ്യൽ പ്രോട്ടീനായ കൊളാജന്റെ നിർമാണത്തിനു വിറ്റാമിൻ സി ആവശ്യം. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമകോശങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന കൊളാജെന്റെ നിർമാണത്തിനു വിറ്റാമിൻ സി ആവശ്യം.
നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. ചില ഭാഗങ്ങളിൽ ഇത് കന്നാരചക്ക, കന്നാര ചെടി, പുറുത്തി ചക്ക എന്നിങ്ങനെ അറിയപ്പെടുന്നു.
തെക്കെ അമേരിക്കയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ കടന്നുവന്ന പഴവർഗ്ഗമാണ് കൈതച്ചക്ക. വൻവൃക്ഷങ്ങളിൽ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ബ്രൊമിലിയേസിയെ സസ്യകുടുംബത്തിലെ ഒരംഗമാണ് ഈ ചെടി. പൈൻ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ് ഇതിന് പൈനാപ്പിൾ എന്ന പേരു സിദ്ധിച്ചത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൈതച്ചക്ക തരും കൈ നിറയെ പണം