1. Fruits

ഞാവല്‍ പഴം കഴിച്ച് ആരോഗ്യം സംരക്ഷിക്കാം

ഭാരതത്തിൽ അധിക വരൾച്ചയുള്ള പ്രദേശങ്ങളോഴികെയുള്ള സ്ഥലത്ത് പ്രധാനമായും ഡൽഹി, ഉത്തർ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവൽ.

KJ Staff
ഭാരതത്തിൽ അധിക വരൾച്ചയുള്ള പ്രദേശങ്ങളോഴികെയുള്ള സ്ഥലത്ത് പ്രധാനമായും ഡൽഹി, ഉത്തർ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവൽ. ഞാവുൾ, ഞാറ എന്നിങ്ങനേയും പ്രാദേശികമായി അറിയപ്പെടുന്നു. മിർട്ടേസി സസ്യകുടുംബത്തിലാണ് ഞാവൽ ഉൾപ്പെടുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡം ജംബൂദ്വീപ് എന്ന് അറിയപ്പെടാൻ കാരണം ഇവിടെ സമൃദ്ധമായി ഉണ്ടായിരുന്ന ഞാവൽ ആയിരുന്നത്രേ. ഞാവല്‍ പഴം എന്ന് കേട്ടാല്‍ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്നത്‌ അതിന്‍റെ  നിറമാണ്. അത് കഴിച്ചു കഴിഞ്ഞാല്‍ വായും ചുണ്ടും നീല കലര്‍ന്ന  കറുപ്പ് നിറമാകും എന്ന ഒറ്റ ദോഷം മാത്രമേ ഞാവല്‍ പഴത്തിനുള്ളൂ.    
 
 കേരളത്തില്‍ പല നിരത്തുകള്‍ക്കരികിലും ഏപ്രില്‍ മാസമാവുമ്പോഴേക്കും പഴുത്ത് പൊഴിഞ്ഞ് ഈച്ചയാര്‍ക്കുന്നൊരു കറുത്ത നിറത്തിലുള്ള ഫലം നിറയെ ഉണ്ടാകുന്ന ഒരു മരമുണ്ട്. ആരും ശ്രദ്ധിക്കാതെ പാഴായിപ്പോവുന്ന ആ കായകള്‍ക്ക് മാര്‍ക്കറ്റിലെ വിലകേട്ടാല്‍ നാം ഞെട്ടും. കിലോയ്ക്ക് 500-600 രൂപയാണ് വില. പ്രമേഹത്തിനും രക്താദി സമ്മര്‍ദത്തിനും കൊളസ്‌ട്രോളിനും മികച്ച ഔഷധമെന്നു പേരുകേട്ട ഞാവലാണ് ആ അത്ഭുതഫലം.

ജംബൂഫലമെന്ന് പുരാതന ഭാരതത്തില്‍ പുകള്‍പെറ്റ ഒട്ടേറെ അദ്ഭുത സിദ്ധികളുള്ള ഇടത്തരം വൃക്ഷമാണ് ഞാവല്‍. വെള്ളം ലഭിക്കുന്ന എല്ലാ സ്ഥലങ്ങളിലും വളര്‍ന്നു വരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവല്‍. 20-30 മീറ്ററോളം പൊക്കം വെക്കുന്ന ഇതിന് പച്ചനിറമുള്ള നല്ല സമൃദ്ധമായ ഇലച്ചാര്‍ത്താണുണ്ടാവുക. ഇലയുടെ കനത്താല്‍ മിക്ക ഞാവല്‍ മരത്തിന്റെയും ശിഖരങ്ങള്‍ കനം തൂങ്ങിയാണ് നില്‍ക്കുന്നത്. 

njaaval trre

പല ഹൈവേ നിരത്തുകളിലും തണല്‍ മരമായി തിരഞ്ഞെടുക്കുന്ന മരമാണ് ഞാവല്‍. വേരുപിടിച്ചു കഴിഞ്ഞാല്‍ പിന്നീട് അധികം പരിചരണം ആവശ്യമില്ലാത്തതിനാലാണ് എല്ലാവരും തണല്‍ മരമായി ഞാവലിനെ തിരഞ്ഞെടുക്കുന്നത്.
മറ്റ് തണല്‍മരങ്ങളെ അപേക്ഷിച്ച് നല്ല ദീര്‍ഘായുസ്സുള്ള മരമാണ് ഞാവല്‍. 100-120 വര്‍ഷം വരെയാണ് അതിന്റെ ആയുസ്സ്. ഓരോവര്‍ഷം കഴിയുന്തോറും ഇതിന്റെ തൊലിക്ക് കട്ടി കൂടിക്കൂടി വരുന്നു.  
      
പുല്‍വര്‍ഗത്തില്‍ മുളയെപ്പോലെ വളരെവേഗം വളരുന്ന വൃക്ഷമാണ് ഞാവല്‍. കേവലം രണ്ടുവര്‍ഷം കൊണ്ടുതന്നെ 4-5 മീറ്റര്‍ നീളം വെക്കുന്നതാണിത്. മുറിച്ച് കുറ്റിയാക്കി മാറ്റിയാലും പൊടിച്ച് വളര്‍ച്ച കാണിക്കും. നിറയെ ശാഖകളുണ്ടാകും.
ചെറുപ്രായത്തില്‍ മിനുസമാര്‍ന്ന കാണ്ഡം പ്രായമാവുന്തോറും അടര്‍ന്നു വീഴുന്ന രീതിയിലേക്ക് മാറുന്നു. ഇലകള്‍ക്ക് 10-12 സെ.മീ.നീളവും 478 സെമീ.വരെ വീതിയുമുണ്ടാകും. വെള്ളം കൃത്യമായി ലഭിക്കാത്തിടത്ത് വളരുന്ന ചെടികള്‍ കടുത്ത വേനലില്‍ ഇലപൊഴിക്കുന്നതായിക്കാണാറുണ്ട്. പൊഴിയുന്നതിനുമുമ്പ് ഇല മങ്ങിയ ചുവപ്പുനിറം കാണിക്കും.
തൈകള്‍ തയ്യാറാക്കലും കൃഷിയും

നന്നായി മൂത്തുവിളഞ്ഞ കായകള്‍ പാകി മുളപ്പിച്ചാണ് ഞാവല്‍ തൈകള്‍ ഉണ്ടാക്കിയെടുക്കുന്നത്. കേരളത്തില്‍ എല്ലായിടത്തും ഞാവല്‍ നന്നായി കായ്ക്കുന്നുണ്ട്. തമിഴ്‌നാടില്‍ വ്യാപകമായി ഞാവല്‍ മരങ്ങളുണ്ട.് അവിടങ്ങളിലെ ഞാവല്‍ തൈകള്‍ നല്ല കായ് ഫലവും നല്‍കാറുണ്ട്.    

njaval thai
  
നന്നായി മൂത്തകായകളില്‍ ഓരോന്നിലും ആറ് വിത്തുകള്‍ വരെ കാണും. അവ ശേഖരിച്ചെടുത്ത് ഉടന്‍തന്നെ പോളിത്തീന്‍ കവറുകളില്‍ നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാല്‍ത്തന്നെ രണ്ടാഴ്ചകൊണ്ടുതന്നെ ഇവയുടെ മുളയ്ക്കുന്നതിനുള്ള ശേഷിയും നഷ്ടപ്പെടുന്നു.മുളച്ചുപൊന്തിയ തൈകള്‍ മൂന്ന്-നാലു മാസം പ്രായമാകുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ള നന്നായി വെയില്‍ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളര്‍ത്തിയെടുക്കാം. പതിവെച്ചു മുളപ്പിച്ചും കമ്പുനട്ട് വേരുപിടിപ്പിച്ചും തൈകള്‍ തയ്യാറാക്കാം.  ചെടിയുടെ ആദ്യകാലത്ത് വളര്‍ത്തിയെടുക്കാന്‍ കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല.

ഉദ്യാനങ്ങളില്‍ നടുമ്പോള്‍ 10-15 മീറ്റര്‍ അകലം പാലിക്കാം. എന്നാല്‍ കാറ്റിനെ പ്രതിരോധിക്കുന്ന ഞാവല്‍, പോഷക സമ്പുഷ്ടവും മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാല്‍ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാ ബാധിച്ചാല്‍ത്തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ ഞാവല്‍ സ്വയം തന്നെ പ്രതിരോധിക്കും. നീരൂറ്റിക്കുടിക്കുന്ന ചിലപ്രാണികള്‍ ഇലയും ഇളം തണ്ടും തിന്നുതീര്‍ക്കാറുണ്ട്. പഴങ്ങളെ പഴയീച്ചകളും ആക്രമിക്കാറുണ്ട്.  

അലങ്കാര വൃക്ഷമായി നടുമ്പോൾ 12 മുതൽ 16 മീറ്റർ വരെ അകലവും കാറ്റിനെ തടയുന്ന ആവശ്യത്തിനു നടുമ്പോൾ 6 മീറ്റർ അകലവും അഭികാമ്യമാണ്. വളരെ വേഗം വളരുന്ന ഒരു വൃക്ഷമാണ് ഞാവൽ. കള മാറ്റുന്നത് വളർച്ചയ്ക്ക് നല്ലതാണ്. ചെറുപ്പത്തിൽ തണൽ ഇഷ്ടമാണ്. പഴത്തിൽനിന്നും ലഭിക്കുന്ന ഉടനെ കായ്കൾ നടുന്നതാണ് ഉത്തമം.

jamun tree

രണ്ടുവര്‍ഷം കൊണ്ടു തന്നെ 46 മീറ്റര്‍ ഉയരം വെക്കുന്ന ഇത് നാലുവര്‍ഷം കൊണ്ട് പുഷ്പിക്കും. മരം മുറിച്ചു മാറ്റിയാല്‍ത്തന്നെ പിന്നെയും നല്ല വളര്‍ച്ച കാണിക്കും.ഗുണവും ഉപയോഗവും ശീതവീര്യമുള്ളതെന്ന് ആയുര്‍വേദത്തില്‍ പറയപ്പെടുന്ന ഇതിന്റെ പാകമായ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്.

ചെറിയ ചവര്‍പ്പു കലര്‍ന്ന മധുരം നിറഞ്ഞ പഴങ്ങള്‍ക്ക് ഔഷധഗുണം രൂക്ഷമാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍, തയാമിന്‍, റൈബോ ഫഌവിന്‍, നയാസിന്‍, പാന്റോത്തൈനിക് അമ്ലം, വിറ്റാമിന്‍ ബി6, സി, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവ സമ്പുഷ്ടമായ തോതില്‍ അടങ്ങിയിരിക്കുന്നു.

ഔഷധമായി നന്നായി ഉപയോഗിക്കപ്പെടുന്ന വൃക്ഷത്തിന്റെ കായ, ഇല, കമ്പ് എന്നിവ ഇന്ത്യയിലും ചൈനയിലും നാട്ടുവൈദ്യത്തില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു.ഞാവല്‍ കായയുടെ കുരു ഉണക്കിപ്പൊടിച്ചത് പ്രമേഹത്തിന്റെ മരുന്നാണ്. വിത്തിലടങ്ങിയിരിക്കുന്ന ചില ആല്‍ക്കലോയ്ഡുകള്‍ അന്നജത്തെ പഞ്ചസാരയായി മാറാതെ തടയുന്നതുകൊണ്ടാണിത്.

തണ്ടും ഇലയും ആന്റി ബയോട്ടിക് ശേഷി കാണിക്കുന്നതിനാല്‍ ഇവ വാറ്റിക്കിട്ടുന്ന സത്ത് ഫിലിപ്പീന്‍സിലും മറ്റ് പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും വയറുവേദനയ്ക്കും വയറിളക്കത്തിനും മരുന്നായി സേവിക്കുന്നു.  ഞാവൽ പഴം കഴിക്കുന്നത്‌ വയറിനു സുഖം തരികയും, മൂത്രം ധാരാളം പോകുന്നതിനു സഹായിക്കുകയും ചെയ്യുന്നു. അർശസ്സ്, വയറുകടി, വിളർച്ച എന്നിവയ്ക്ക് ഞാവല്‍ പഴം കഴിക്കുന്നത്‌ ഗുണകരമാണ്. വായിലുണ്ടാകുന്ന മുറിവിനും പഴുപ്പിനും ഞാവല്‍ തൊലി കഷായം നല്ലതാണ്. ഞാവല്‍ പഴത്തില്‍ ജീവകം-എ, ജീവകം-സി, പ്രോട്ടീന്‍, ഫോസ്ഫറസ്, കാൽസിയം, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. വൈന്‍ ഉണ്ടാക്കാനും ഞാവല്‍ പഴം നല്ലതാണ്. 
English Summary: njaval

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds