Updated on: 24 April, 2020 12:49 PM IST
വിപണികള്‍ സജീവമാക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചെങ്കിലും മാര്‍ക്കറ്റില്‍ എത്തുന്ന ഉത്പന്നങ്ങള്‍ തുലോം കുറവാണെന്ന് ക്രിസില്‍ സര്‍വ്വെ വെളിപ്പെടുത്തുന്നു. ഗോതമ്പും കടുകും ഉള്‍പ്പെടെയുള്ള റാബി വിളകള്‍ 2019 ഏപ്രില്‍ ആദ്യവാരം എത്തിയതിന്റെ പത്ത് ശതമാനം മാത്രമാണ് ഈ വര്‍ഷം വിപണിയില്‍ എത്തിയത്.
എന്നാല്‍ കാര്യമായ വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലതാനും. പഴവര്‍ഗ്ഗങ്ങള്‍ മുന്‍ വര്‍ഷത്തേതിന്റെ 15 ശതമാനം മാത്രമാണ് എത്തിയത്, എന്നിട്ടും വിലയില്‍ 9 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. വലിയ ആശങ്ക ഉളവാക്കുന്ന പ്രവണതയാണിതെന്ന് ക്രസില്‍ വെളിപ്പെടുത്തുന്നു.
 
ഗോതമ്പിനും കടുകിനും വില വര്‍ദ്ധനവ്
 
ഗോതമ്പിനും കടുകിനുമൊക്കെ 29% വിലവര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് ഈ സീസണില്‍. എങ്കിലും ഉയര്‍ന്ന നിലയിലുള്ള കൊയ്ത്ത് കഴിയുന്നതോടെ ഉത്പ്പന്നം ഏറെ മാര്‍ക്കറ്റില്‍ വരും, എന്നാല്‍ വ്യവസായ മേഖലയില്‍ നിന്നും വേണ്ടത്ര ഡിമാന്‍ഡ് ഉണ്ടാകാതിരിക്കുകയും കയറ്റുമതി കുറയുകയും ചെയ്താല്‍ വില താഴാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ക്രിസില്‍ പറയുന്നു.
അരിയും മറ്റ് coarse ധാന്യങ്ങളും 32% വരെ വിപണിയില്‍ എത്തിയിട്ടുണ്ട്. അവയുടെ വിലയിലും മുന്‍വര്‍ഷത്തേക്കാള്‍ 2% വിലക്കുറവാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ വിപണി ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കര്‍ഷകരുടെ കാര്യം കഷ്ടത്തിലാവും .
 
English Summary: Poor prices for rabi crops,farmers are in crisis,says CRISIL survey, Rabi karshakar vishamathil
Published on: 24 April 2020, 12:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now