പത്തുമാസംകൊണ്ട് വിളയുന്ന 'പൊപ്പോലു' കാഴ്ചയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഇനമാണ്. കായ്കള്‍ തടിച്ച് കുറുകിയതും ഏകദേശം ചതുരാകൃതിയില്‍ ഉള്ളതുമാണ്. ഏത്തപ്പഴത്തിന്റെ വിഭാഗത്തില്‍പ്പെടുന്ന ഈ വിദേശയിനം വാഴ പച്ചക്കായയായും പഴമായും ഉപയോഗിക്കാവുന്നതാണ്.
35 മുതല്‍ 40 വരെ കായ്കള്‍ ഇതില്‍ ഉണ്ടാകും. വാഴകള്‍ക്ക് 2.5 മീറ്ററില്‍ കൂടുതല്‍ പൊക്കവും 60 മുതല്‍ 70 സെന്റീമീറ്റര്‍ വരെ വണ്ണവുമുണ്ട്. ചിപ്സ് ഉണ്ടാക്കാൻ ഇത്ര യോജിച്ച മറ്റൊരിനം വേറെയില്ല എന്നതുതന്നെ. ഏത്തക്കായ ഇക്കാര്യത്തിൽ പൊപ്പോലുവിനു ബഹുദൂരം പിന്നിൽ പോകും. മൂന്നു-മൂന്നേകാൽ കിലോ ഏത്തക്കായ വറുക്കുമ്പോഴാണ് ഒരു കിലോ ചിപ്സ് ലഭിക്കുന്നതെങ്കിൽ രണ്ട് - രണ്ടേകാൽ കിലോ പൊപ്പോലുവിൽനിന്ന് ഒരു കിലോ ചിപ്സ് ലഭിക്കും. ഒരു തരി മഞ്ഞപ്പൊടി ചേർക്കാതെതന്നെ ചിപ്സിനു നല്ല മഞ്ഞനിറം.
- ഉഴുതു മറിച്ച മണ്ണില്‍ ജല ലഭ്യതയ്ക്കും, ഇനങ്ങള്‍ക്കുമനുസരിച്ച് കുഴികളുടെ അളവുകള്‍ ക്രമീകരിക്കണം. സാധാരണയായി 50:50:50 സെ.മി. വലിപ്പമുള്ള കുഴികളിലാണ് കന്നുകള്‍ നടുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ മണ്‍കൂനകള്‍ എടുത്ത് അവയിലാണ് വാഴക്കന്നുകള്‍ നടുന്നത്.
- ആരോഗ്യമുള്ള വാഴകളില്‍ നിന്നും 3 - 4 മാസം പ്രായമുള്ള സൂചിക്കന്നുകള്‍ നടാനായി തെരഞ്ഞെടുക്കണം. കന്നുകള്‍ വേര്‍പെടുത്തുമ്പോള്‍ കന്നിന് മുറിവോ ചതവോ ഉണ്ടാകാതെ നോക്കണം.
- വാഴക്കുഴികള്‍ തമ്മിലുള്ള അകലം ഇനങ്ങളും സൂര്യപ്രകാശത്തിന്റെ ലഭ്യതയും അനുസരിച്ച് അല്പം വ്യത്യാസമാണെങ്കിലും സാധാരണ രീതിയില്‍ 2 x 2 മീറ്റര്‍ അകലം ഉണ്ടായിരിക്കണം.
- കമ്പോസ്റ്റ്, ചാണകം/പച്ചില വള്ളം എന്നിവ 10 കി.ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് മണ്ണില്‍ ചേര്‍ത്തു കൊടുക്കണം. കൂടാതെ N P K 190 : 115: 190 എന്ന കണക്കിലും മറ്റു വാഴകള്‍ക്ക് N P K 100: 200: 400 ഗ്രാം എന്ന കണക്കിലും രാസവളങ്ങള്‍ കൊടുക്കാവുന്നതാണ്. ഇവ 6 തവണയായും വാഴകള്‍ നട്ട് കഴിഞ്ഞ് 2,4 മാസങ്ങളില്‍ 2 തവണകളായും കൊടുക്കാവുന്നതാണ്.
- വാഴയെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍ മാണ വണ്ട്, ഇലപ്പേന്‍, പിണ്ടിപ്പുഴു, നിമാ വിരകള്‍ എന്നിവയാണ്.
- വാഴയെ നശിപ്പിക്കുന്ന പ്രധാന രോഗങ്ങള്‍ കുറുനാമ്പ്, കൊക്കാന്‍ രോഗം, ഇലപ്പുള്ളി, കൂമ്പ്ചീയല്‍, പനാമാവാട്ടം എന്നിവയാണ്.
- നട്ട് 9-10 മാസത്തിനുള്ളില്‍ മിക്ക വാഴകളും വിളവെടുക്കുവാന്‍ പാകമാകും