Updated on: 15 August, 2020 9:52 AM IST
കടച്ചക്ക ചുളയുള്ള ഇനം

തെക്കുകിഴക്കൻ ഏഷ്യയിലും പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും സർവ്വസാധാരണമായി കാണപ്പെടുന്ന വൃക്ഷമാണ് ശീമപ്ലാവ് അഥവാ  കടപ്ലാവ് എന്ന  ബ്രെഡ്ഫ്രൂട്ട് (ഇംഗ്ലീഷ്: Breadfruit) (ശാസ്ത്രീയനാമം: ആർട്ടോകാർപ്പസ് അൽടിലിസ്, ഇംഗ്ലീഷ്: Artocarpus altilis). കടൽ വഴി വന്ന ചക്ക എന്നർത്ഥത്തിൽ കടൽചക്ക എന്നും അത് ലോപിച്ച് കടച്ചക്ക എന്നും മലയാളത്തിൽ അറിയപ്പെടുന്നു. ബിലാത്തിപ്ലാവ് എന്നപേരും ഇതേ അർത്ഥത്തിൽ വിദേശപ്ലാവ് എന്നു തന്നെയാണ്. പതിമൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടപ്ലാവ് ഒരു നാട്ടുമരമാണ്. ഇതിന്റെ കായയിൽ അന്നജമാണ് പ്രധാനഘടകം. വിറ്റാമിൻ A-യും C-യും .ഉണ്ട്. കറികൾക്ക് വളരെ വിശേഷപ്പെട്ട ഒരിനമായി ഉപയോഗിക്കുന്നു.

കടച്ചക്ക ഒറ്റ ഇനമാണെങ്കിലും ഇതിൽ തന്നെ രണ്ടു തരമുണ്ട്. ചക്ക പോലെ കുരുവുള്ളതും ഇല്ലാത്തതും വനത്തിൽ വളരുന്ന ഇനങ്ങളിലാണ് കായ്ക്കുള്ളിൽ വിത്ത് കാണുന്നത്. ഈ  കടച്ചക്കയുടെ പേരാണ് BREADNUT (Artocarpus Camansi). എന്നാൽ കൃഷിക്കായി വളർത്തുന്ന ഇനങ്ങളിൽ വിത്ത് ഉണ്ടാകാറില്ല. ഈ  ഇനമാണ് BREADFRUIT (Artocarpus Altlis )അതിനാൽ മറ്റ് പ്രത്യുല്പാദന മാർഗ്ഗങ്ങളിലൂടെയാണ് കുരുവില്ലാത്ത ഇനം കടച്ചക്ക  പരിപാലിക്കപ്പെടുന്നത്. ഇതിന്റെ വേര് മുറിച്ച് കിളിർപ്പിച്ചും ചെറു ശിഖരങ്ങളിൽ പതിവച്ചും വംശവർദ്ധന നടത്താവുന്നതാണ്. മരത്തിന്റെ സമീപത്തുള്ള ചെറിയ വേരുകൾ മുറിച്ച് മണൽ, മണ്ണ്, ചാണകപ്പൊടി ങ്കലർത്തിയ മിശ്രിതങ്ങളിൽ വച്ച് ക്രമമായും മിതമായും നനച്ച് പുതിയ തൈകൾ കിളീർപ്പിക്കാവുന്നതാണ്

കടച്ചക്ക

 കുരുവുള്ള ഇനം കടച്ചക്ക BREADNUT (Artocarpus Camansi)

ശാസ്ത്രീയപരമായീ Moraceae എന്ന മൾബെറി ഫാമിലിയിൽ പെട്ട മീഡിയം വലിപ്പമുള്ള മരമാണ് ഈ കുറവുള്ള ഇനം കടച്ചക്കBreadnut). കിഴക്കനേഷ്യൻ പ്രദേശങ്ങളായ ഫിലിപ്പൈൻസ് , ന്യൂ ഗിനിയ , മാലക്കു ദ്വീപസമൂഹങ്ങൾ എന്നിവിടങ്ങളിൽ ആണ് ഇത് ആദ്യം ഉണ്ടായതെന്ന് കരുതപ്പെടുന്നു. കുറവുള്ള ഇനം കടച്ചക്കയെ  കുരുവില്ലാത്ത കടച്ചക്കയുടെ പൂർവികൻ ആയിട്ടാണ്  കരുതുന്നത്. തികച്ചും ഭക്ഷണ യോഗ്യമായ ഒന്നാണ് Breadnut. ഇതിന്റെ കുരുവിനു Chestnut ന്റെ രുചിയുമായീ സാമ്യമുണ്ട്. Scientifically, this low-growing species of bread is a medium-sized tree belonging to the mulberry family Moraceae). It is thought to have originated in the East Asian region of the Philippines, New Guinea, and the Malakku  Islands. The inferior species Kadachakka is considered to be the ancestor of the seedless Kadachakka. Breadnut is perfectly edible. Its pulp is similar to the taste of chestnut.

കടപ്ലാവ്‌

ട്രോപ്പിക്കൽ കാലാവസ്ഥയിൽ സമൃദ്ധമായീ വരുന്ന ഈ ഇനം കടച്ചക്ക വേണ്ടത്ര സംരക്ഷിക്കപെടുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ് . നല്ല ഫലഭൂയിഷ്ടമായ മണ്ണിൽ വളർച്ചയെത്തിയ ഒരു മരം 600 മുതൽ 800 കായ്കൾ വരെ തരുന്നതായീ കാണുന്നു. ഇന്ത്യയുൾപ്പെടെ എല്ലാ സൗത്ത് ഏഷ്യൻ രാജ്യങ്ങളിലും ഇത് കൃഷി ചെയ്യപ്പെടുന്നുണ്ട്. ഒരു കടച്ചക്കയ്ക്കു  ഏകദേശം 800 ഗ്രാം വരെ തൂക്കം ഉണ്ടാകും. വീടിന്റെ അതിരുകളിലാണ് കൂടുതലായും വളർത്തുക. അതുകൊണ്ടു തന്നെ മണ്ണിന്റെ  നല്ല സംരക്ഷകനാണ് ഇത്. കൂടാതെ വളരെ രുചികരമാണ് കടച്ചക്കയുടെ കറികളും.

കുരുവില്ലാത്ത ഇനം കടച്ചക്ക

ഒരു മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളിൽ മണ്ണ്, ചാണകപ്പൊടി എന്നിവ കലർത്തി നിറച്ചതിലാണ് ശീമപ്ലാവിന്റെ തൈകൾ നടുന്നത്. തൈകൾ നട്ട് മൂന്ന് നാല് വർഷമാകുന്നതോടേ കായ്ച്ചുതുടങ്ങും. ഒരുവർഷത്തിൽ മാർച്ച് - ഏപ്രിൽ, സെപ്റ്റംബർ - ഒക്ടോബർ എന്നിങ്ങനെ രണ്ട് സീസണുകളിലായാണ് വിളവ് ലഭിക്കുന്നത്.   ആഞ്ഞിലി, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളിൽ ശീമപ്ലാവ് ബഡ് ചെയ്യാവുന്നതാണ്. ബഡിംഗ് മുലം ഉണ്ടാവുന്ന മരങ്ങൾ ഒന്ന് രണ്ട് വർഷങ്ങൾക്കുള്ളിൽ കായ്ക്കുവാൻ തുടങ്ങും.

കടപ്പാട്

ചിത്രങ്ങൾ
വിക്കിപീഡിയ

കേരളത്തിന്റെ പ്ലാവ് വർഗങ്ങൾ FB Group

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കടച്ചക്ക അഥവാ ബ്രഡ് ഫ്രൂട്ട് 

#Bread fruit#Farmer#Agriculture#Farm#Kerala

English Summary: Protection of the breadfruit is essential
Published on: 15 August 2020, 09:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now