1. Fruits

ഗൃഹാതുരമായ ഓർമ്മകളുമായി ആഞ്ഞിലിച്ചക്ക

കൂടുതലും കേരളത്തിൽ കാണപ്പെടുന്ന ഈ മരം ജനുവരി മുതൽ മാർച്ച് മാസം വരെയാണ് പൂക്കുന്നത്. മേയ്, ജൂൺ, ജൂലൈ മാസങ്ങളാണ് ആഞ്ഞിലിയുടെ വിളവെടുപ്പുകാലം. നാല്പതു മീറ്ററോളം പൊക്കവും രണ്ടരമീറ്റർ വരെ വണ്ണവും ഇവയ്ക്കുണ്ടാകാറുണ്ട്. നല്ല ഈർപ്പമുള്ള മണ്ണാണ് ആഞ്ഞിലിക്ക് യോജിച്ചത്. ആദ്യത്തെ എട്ടുപത്തുവർഷം വളർച്ച സാവധാനത്തിലാണ്. ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 8 സെന്റിമീറ്റർ വീതിയുമുണ്ട്. ആഞ്ഞിലിയുടെ ഇലകളിലും തണ്ടിലും ചെറിയ നാരുകളുണ്ട്. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്. അതിനാൽ മരത്തിന്റെ ഉരുപ്പടികൾ ഉണ്ടാക്കാനായി ഈ മരം ഉപയോഗിച്ച് വരുന്നു. ആഞ്ഞിലിയുടെ തടിയ്ക്ക് ഭാരം കുറവായതിനാൽ അറക്കാനും പണിയാനും എളുപ്പമാണ്. ആഞ്ഞിലിത്തടി വളരെ നീളത്തിൽ വളവില്ലാതെ വളരുന്നതിനാൽ മരപ്പണിക്കും പ്രത്യേകിച്ച് വിവിധതരം വള്ളങ്ങളുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. വെള്ളത്തിൽ കിടന്നാൽ കേടുവരില്ല. ചിതൽ എളുപ്പം തിന്നുകയുമില്ല.

K B Bainda
ആഞ്ഞിലിപ്പഴം
ആഞ്ഞിലിപ്പഴം

ഒരു കാലത്തു ആഞ്ഞിലിച്ചക്ക എന്നത് പ്ലാംച്ചക്ക പോലെ തന്നെ വീടുകളിൽ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു. എത്ര വലിയ മരമാണെങ്കിൽ കൂടി കുട്ടികൾ അതിൽ വലിഞ്ഞു കയറി ആഞ്ഞിലിക്ക പറിച്ചു കഴിക്കുന്നത് നാട്ടിൻപുറങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു. സ്കൂൾ അവധിയുടെ സമയങ്ങളിലാണ് ആഞ്ഞിലിക്കാ പഴുക്കുന്നത്. ഇന്നത് കണികാണാൻ മാത്രമായി ചുരുങ്ങി. അതോ പലർക്കും അറിയില്ല എന്ന് കൂടി പറയേണ്ടി വരും. കേരളത്തിൽ ഭക്ഷ്യ ദൗർലഭ്യം രൂക്ഷമായിരുന്ന കാലത്താണ് ആഞ്ഞിലിച്ചക്ക ഒരു പ്രധാനപ്പെട്ട ഭക്ഷണ പദാർത്ഥമായി ഉപയോഗിച്ചിരുന്നത്. പഴുക്കാത്ത ഐനിക്കാ ഉപയോഗിച്ച് തയ്യാറാക്കുന്ന പുഴുക്കും തോരനും കേരളീയരുടെ വർഷകാല ഭക്ഷണത്തിലെ പ്രധാന ഇനങ്ങൾ ആയിരുന്നു. മറിയപ്പഴത്തിന് വർഷകാലരോഗങ്ങളെ പ്രതിരോധിക്കാനുളള ഔഷധഗുണങ്ങൾ ഉള്ളതായി ആയുർവേദ വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആഞ്ഞിലിച്ചക്ക, ആഞ്ഞിലിപ്പഴം, മറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള, അയണിച്ചക്ക, അയിനിപ്പഴം തുടങ്ങിയ പേരുകളിൽ പല സ്ഥലങ്ങളിലും അറിയപ്പെടുന്നു.ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക, എന്നിവയോട് സാദൃശ്യമുള്ളതുമായ ആഞ്ഞിലിക്കാ പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്. ഇന്നത് സൂപ്പർ മാർക്കറ്റുകളിൽ വറുത്തു പാക്കറ്റുകളിൽ വൻ വിലയ്ക്ക് വില്പന നടത്തുന്നു എന്നും അറിയുന്നുണ്ട്. ചക്കയാവും മുൻപേ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, ആഞ്ഞിലിത്തിരി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ആ ചക്കത്തിരി കത്തിച്ചു വിഷു നാളുകളിൽ പടക്കത്തിനു തീ കൊളുത്താനായി കുട്ടികൾ ഉപയോഗിച്ചിരുന്നു

കൂടുതലും കേരളത്തിൽ കാണപ്പെടുന്ന ഈ മരം ജനുവരി മുതൽ മാർച്ച് മാസം വരെയാണ് പൂക്കുന്നത്. മേയ്, ജൂൺ, ജൂലൈ മാസങ്ങളാണ് ആഞ്ഞിലിയുടെ വിളവെടുപ്പുകാലം. നാല്പതു മീറ്ററോളം പൊക്കവും രണ്ടരമീറ്റർ വരെ വണ്ണവും ഇവയ്ക്കുണ്ടാകാറുണ്ട്. നല്ല ഈർപ്പമുള്ള മണ്ണാണ് ആഞ്ഞിലിക്ക് യോജിച്ചത്. ആദ്യത്തെ എട്ടുപത്തുവർഷം വളർച്ച സാവധാനത്തിലാണ്. ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 8 സെന്റിമീറ്റർ വീതിയുമുണ്ട്. ആഞ്ഞിലിയുടെ ഇലകളിലും തണ്ടിലും ചെറിയ നാരുകളുണ്ട്. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്. അതിനാൽ മരത്തിന്റെ ഉരുപ്പടികൾ ഉണ്ടാക്കാനായി ഈ മരം ഉപയോഗിച്ച് വരുന്നു. ആഞ്ഞിലിയുടെ തടിയ്ക്ക് ഭാരം കുറവായതിനാൽ അറക്കാനും പണിയാനും എളുപ്പമാണ്. ആഞ്ഞിലിത്തടി വളരെ നീളത്തിൽ വളവില്ലാതെ വളരുന്നതിനാൽ മരപ്പണിക്കും പ്രത്യേകിച്ച് വിവിധതരം വള്ളങ്ങളുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. വെള്ളത്തിൽ കിടന്നാൽ കേടുവരില്ല. ചിതൽ എളുപ്പം തിന്നുകയുമില്ല.

aanjilippazham
ആഞ്ഞിലിപ്പഴം

രോഗബാധ

പൊതുവെ രോഗബാധ കുറഞ്ഞ ഇനം മരമാണ് ആഞ്ഞിലി. കേരളത്തിനു തെക്ക് ഭാഗത്ത് പ്രത്യകിച്ചും തിരുവനന്തപുരം ജില്ലയിൽ ആഞ്ഞിലി മരങ്ങൾ കരിഞ്ഞുണങ്ങുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഫംഗസ് ബാധമൂലമോ "പിങ്ക്മീലീബെക്" എന്നൊരു തരം പ്രാണി മൂലമോ ആകാം എന്നാണു പ്രാഥമിക നിഗമനം.മേയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് നാട്ടിൽ സുലഭമായി ആഞ്ഞിലിച്ചക്ക കിട്ടിയിരുന്നു. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധ ഗുണങ്ങളും ഈ നാടൻ പഴത്തിനുണ്ട്.Anjili is a generally less contagious species of tree. Drought has been reported in the southern part of Kerala, especially in Thiruvananthapuram district. The initial conclusion is that it may have been caused by a fungal infection or by an insect called "Pinkmelibek". This native fruit also has medicinal properties to prevent monsoon diseases

ആഞ്ഞിലിച്ചക്ക
ആഞ്ഞിലിച്ചക്ക

ആഞ്ഞിലിമരത്തെ സംരക്ഷിക്കുക.

കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള ഒരു വൃക്ഷമാണ് ആഞ്ഞിലി, അയണി, അയിണി അഥവാ അയിനിപ്പിലാവ് എന്നൊക്കെയുള്ള പേരുകളിൽ വിവിധ സ്ഥലങ്ങളിൽ അറിയപ്പെടുന്ന ഇതിന്റെ (ശാസ്ത്രീയ നാമം: Artocarpus hirsutus Lam).എന്നാണ്. ഭക്ഷണമായി കഴിക്കാൻ അറിയില്ലെങ്കിലും ഫർണിച്ചറുകൾ ഉണ്ടാക്കാൻ നല്ലതാണ് എന്നത് കൊണ്ട് തന്നെ തടിയുടെ ഉപയോഗത്തിന് വേണ്ടിയെങ്കിലും സ്ഥലലഭ്യതയുള്ളവർ ഈ മരം പിടിപ്പിക്കുക. എങ്കിൽ മാത്രമേ പ്രകൃതിയിലെ വൈവിധ്യശ്രേണിയിൽ മുതൽക്കൂട്ടാകാവുന്ന ആഞ്ഞിലി എന്ന മരവും അതിലെ ആഞ്ഞിലിക്കായും വരും തലമുറയ്ക്ക് ചിത്രങ്ങളിൽ മാത്രം കാണുന്ന, ഗൃഹാതുരമായ ഓർമകളായി മാറും. 

ടപ്പാട്:

വിക്കിപീഡിയ

ചിത്രങ്ങൾക്കും വിവരങ്ങൾക്കും

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഈന്ത് മരത്തെ അറിയാമോ

#Tree Hunt#Aanjili#Farmer#Fruits

English Summary: Anjilichakka with nostalgic memories

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds