എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ശ്രീജിത്ത് മൂത്തേടത്തിൻ്റെ പുരയിടത്തിൽ കായ്ച്ച ചെമ്പരത്തി വരിക്ക കാഴ്ചക്കാരുടെ കണ്ണിന് തന്നെ കുളിർമ്മയേകും.കാഴ്ചക്കാർ ഫേസ്ബുക്കിലെ സുഹൃത്തുക്കൾ ആണ്.
അദ്ദേഹം ഫേസ്ബുഎഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ശ്രീജിത്ത് മൂത്തേടത്തിൻ്റെ പുരയിടത്തിൽ കായ്ച്ച ചെമ്പരത്തി വരിക്ക ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിലൂടെയാണ് ഈ ചുവന്ന ചക്ക വിശേഷം നാട്ടുകാർ അറിഞ്ഞത്.
തൃശ്ശൂർ തൃപ്രയാർ റൂട്ടിലെ ചെവ്വൂർ എന്ന സ്ഥലത്തെ നഴ്സറിയിൽ നിന്നാണ് ശ്രീജിത്ത് ഈ പ്ലാവിന്റെ തൈ വാങ്ങിയത്. നാല് വർഷം കൊണ്ട് കായ്ച്ചു. ഗംഭീര രുചി എന്ന് ശ്രീജിത്ത് പറയുന്നു.
ശ്രീജിത്തിന്റ ഫേസ്ബുക് പോസ്റ്റിൽ നിന്ന് .
മുറ്റത്ത് നട്ട പ്ലാവിൽ ആദ്യമായി കായ്ച്ചതാണ്. ചെവ്വൂരിലെ നഴ്സറിയിൽ നിന്നും തൈ വാങ്ങുമ്പോൾ ചുവന്ന ചക്കയാണ് എന്ന് പറഞ്ഞിരുന്നെങ്കിലും പകുതിയേ വിശ്വസിച്ചിരുന്നുള്ളൂ.
ഒപ്പം നട്ട അത്തിമരത്തിന്റെ തണലിലായിപ്പോയതിനാൽ പ്ലാവിന്റെ വളർച്ച ഇത്തിരി മുരടിച്ചുവെങ്കിലും വളർന്നു. ഈ വട്ടം കായ്ച്ചു.ചക്ക ചുവന്നതുതന്നെ.ചെവ്വൂരിലെ നഴ്സറിക്കാർക്ക് നന്ദി.ചക്ക തന്ന പ്ലാവിനും.