ചിക്കു എന്ന വിളിപ്പേരുള്ള ഈ ഫലവർഗം ധാരാളം പോഷകാംശങ്ങളുടെ കലവറയാണ്. നാരുകളുടെ മികച്ച ഉറവിടം കൂടിയാണ് സപ്പോട്ട. കൂടാതെ ജീവകങ്ങൾ ആയ എ, സി, നിയാസിൻ, ധാതുക്കളായ ഇരുമ്പ്,പൊട്ടാസ്യം, ചെമ്പ് തുടങ്ങിയവയും സമ്പുഷ്ടമായ അളവിൽ ഇതിലടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി ഉയർത്തുവാനും, ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും, നമ്മുടെ ശരീരത്തിലെ ഊർജനില മെച്ചപ്പെടുത്തുവാനും സപ്പോട്ട ഉപയോഗം ഗുണം ചെയ്യും.
പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്ന ഈ ഫലവർഗം രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കുവാൻ മികച്ചതാണ്. ആൻറി ആക്സിഡന്റുകൾ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ കാൻസർ സാധ്യതകളെ വരെ ഇവയുടെ ഉപയോഗം ഇല്ലാതാകുന്നു.
സപ്പോട്ട കൃഷി (Sapota cultivation )
ഇന്ത്യയിലുടനീളം സപ്പോട്ടകൃഷി ചെയ്യുന്നു. കേരളത്തിൽ പ്രത്യേകിച്ച് ഇടുക്കി, വയനാട്, പാലക്കാട് മേഖലകളിലാണ് കൂടുതലായും ഇവ കൃഷിചെയ്യുന്നത്. വിത്തുകൾ ഉപയോഗിച്ചും ഗ്രാഫ്റ്റ് തൈകൾ നട്ടുപിടിപ്പിച്ചും കൃഷി ആരംഭിക്കാം. ഒട്ടു തൈകൾ വാങ്ങിയാണ് കൃഷി ആരംഭിക്കുന്നതെങ്കിൽ മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ ഫലം ഉണ്ടാകുന്നു.
കലർന്ന മണ്ണിലാണ് സപ്പോട്ട നന്നായി തഴച്ചുവളരുന്നത്. സൂര്യപ്രകാശമുള്ള ഇടം തെരഞ്ഞെടുത്തു കൃഷി ആരംഭിക്കാവുന്നതാണ്. ഏതു കാലാവസ്ഥയിലും സപ്പോട്ട കൃഷി ചെയ്യാം. എന്നാലും ജലലഭ്യത ഏറെ ആവശ്യമുള്ള ഒരു ചെടി എന്ന നിലയിൽ ജൂൺ- ജൂലൈ മാസങ്ങളാണ് ഇതിൻറെ കൃഷിക്ക് വേണ്ടി തിരഞ്ഞെടുക്കാൻ അനുയോജ്യം. 60 സെൻറീമീറ്റർ ആഴവും വീതിയും നീളവുമുള്ള കുഴികൾ എടുത്ത് തൈകൾ തമ്മിൽ എട്ടു മീറ്റർ അകലം പാലിച്ചു വേണം സപ്പോട്ട നടുവാൻ. അടിവളമായി കമ്പോസ്റ്റോ, കാലിവളമോ ചേർക്കാം.
ഏകദേശം 25 അടിയോളം ഉയരം വയ്ക്കുന്ന ഈ മരം വർഷത്തിൽ രണ്ടു പ്രാവശ്യം ഫലം അണിയുന്നു. ഒക്ടോബർ- നവംബർ മാസത്തിലും ഫെബ്രുവരി-മാർച്ച് മാസത്തിലാണ് സപ്പോട്ട പുഷ്പിക്കുന്നത്. 55 കിലോ കാലിവളം വീതം ഓരോ വൃക്ഷത്തിനും ഓരോ വർഷത്തിലും നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. കൂടാതെ വേനൽക്കാലങ്ങളിൽ ഇടവിട്ടുള്ള നനയും സപ്പോട്ട കൃഷിയിൽ കൂടുതൽ വിളവിന് സഹായിക്കും.
Suporta is cultivated all over India. They are mostly cultivated in Kerala especially in Idukki, Wayanad and Palakkad regions. Cultivation can be started with seeds and grafted seedlings. If the cultivation is started by buying seedlings, the fruits will be available in three to five years. Sapota thrives in sandy soils. Cultivation can be started by choosing a sunny place.
പ്രൂണിങ് നടത്തുന്നതും കളകൾ കൃത്യമായി നീക്കം ചെയ്യുന്നതും ചെടിയുടെ വളർച്ച ത്വരിതപ്പെടുത്താൻ മികച്ചതാണ്. ജീവാണുവളങ്ങൾ ചേർക്കുന്നതാണ് ഉത്തമം. മണ്ണിര സത്ത്, ഗോമൂത്രം നേർപ്പിച്ചത് എന്നിവ കീടങ്ങളെ അകറ്റാൻ ഉപയോഗിക്കാം. ഏകദേശം മുപ്പത് വർഷത്തോളം ഇതിൽ നിന്ന് കായ്കൾ പറിക്കാം.