Updated on: 24 November, 2020 3:27 PM IST

നാവിൽ മധുരം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഒരു ആഫ്രിക്കൻ പഴം... അതാണ് മിറാക്കിൾ ഫ്രൂട്ട്!! കഴിച്ച ശേഷം രണ്ട് മണിക്കൂർ വരെ മധുരം നാവിൽ നിൽക്കുമെന്ന് മാത്രമല്ല പിന്നീട് പുളിയുള്ള എന്ത് കഴിച്ചാലും  അത് അതിമധുരമായി മാറുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ഈ അത്ഭുത പഴത്തെ മിറാക്കിൾ ഫ്രൂട്ട് (Miracle Fruit) എന്ന് വിളിക്കുന്നതിൽ അത്ഭുതമില്ല, അല്ലേ?

ആഫ്രിക്കാരനെ എങ്ങനെ നമ്മുടെ നാട്ടിൽ എത്തിക്കും എന്നാണോ? വഴിയുണ്ട്. അൽപ്പം ശ്രദ്ധിച്ചാൽ നമ്മുടെ തൊടികളിൽ മിറക്കിൾ ഫ്രൂട്ട് നട്ട് വളർത്താൻ സാധിക്കും. ഇതിന്റെ തൈകൾ ഇപ്പോൾ നഴ്സ്റികളിൽ ലഭ്യമാണ്. ഇത് എങ്ങനെയാണ് നടുന്നത്  എന്ന് നോക്കാം...

പ്രോട്ടീൻ മിക്സ് തയാറാക്കുന്നത്: രണ്ടു  കപ്പ് മണ്ണ്, രണ്ടു കപ്പ് ചകിരി  ചോറ്, രണ്ടു കപ്പ് ചാണാക പൊടി , ജൈവ വളം, ഒരു കപ്പ് എല്ല് പൊടി, ഒരു കപ്പ് വേപ്പിൻ പിണ്ണാക്ക് എന്നിവയിലേക്ക് അൽപ്പം സ്യൂഡോമോണസ് കൂടി വിതറി നന്നായി മിക്സ് ചെയ്യുക.

ചെടിയ്ക്ക് വളരാൻ  ആവശ്യമായ നൈട്രജൻ ലഭ്യമാക്കുന്ന കരിയില, പച്ചില എന്നിവയാണ് യഥാക്രമം ഇതിനായി ആദ്യം ഗ്രോ ബാഗിൽ/ചട്ടിയിൽ ഇടേണ്ടത്. ശേഷം ഇതിനു മുകളിലായാണ് പ്രോട്ടീൻ മിക്സ് നിറയ്‌ക്കേണ്ടത്. ഇതിലേക്ക് ചെടി നട്ട ശേഷം അൽപ്പം വെള്ള൦ നനച്ച് കൊടുക്കുക. ഒരു ആസിഡ് ലവിംഗ് പ്ലാന്റായ  മിറാക്കിൾ ഫ്രൂട്ട് ചെടികൾക്ക് വളരാൻ പിഎച്ച് ലെവൽ കുറച്ച് മതി.അതുകൊണ്ട്  പ്രോട്ടീൻ മിക്സിൽ നിന്ന് ചാരം, കുമ്മായം എന്നിവ ചേർക്കണ്ട.

മിറാക്കിൾ ഫ്രൂട്ട് ചെടികൾക്ക് വളരാൻ മണ്ണിൽ ആവശ്യം അസിഡിറ്റി അഥവാ പുളിരസം ആണ്. ഇതിനായി  ഇടയ്ക്കിടെ ചട്ടിയിൽ നിന്നും  അൽപ്പ൦ മണ്ണ് നീക്കി ഓറഞ്ചിന്റെ തൊലി നുറുക്കി ഇട്ടു നൽകിയാൽ മതി. കൂടാതെ, ചെടിയുടെ കടയ്ക്കൽ നിന്നും അൽപ്പം മണ്ണ് നീക്കി ചായ ചണ്ടി ഇട്ടു  കൊടുക്കുന്നതും പ്രോട്ടീൻ മിക്സിന്റെ അസിഡിറ്റി കൂടാൻ സഹായിക്കുന്നു. വളരാൻ 50% മാത്രം സൂര്യപ്രകാശം മതി എന്നതാണ് ഈ ചെടിയുടെ ഏറ്റവു൦ വലിയ പ്രത്യേകത. അതുകൊണ്ടു അധികം സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് വേണം ഇത് വയ്ക്കാൻ. വെള്ളം കുത്തി ഒഴിക്കാതെ ദിവസത്തിൽ ഒരിക്കൽ ആവശ്യമായ നനവ് മാത്രം ഇതിനു നൽകുക.

ഒന്നര വർഷമായ ശേഷമാണ് ഈ ചെടികൾ പൂക്കാൻ തുടങ്ങുന്നത്. ബൈ സെക്ഷ്വൽ സെല്ഫ് പോളിനേഷൻ നടന്ന ശേഷമാണ് കായ ഉണ്ടാകുന്നത്. കായ ഉണ്ടായി ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇത് ചുവന്ന നിറത്തിൽ പഴുക്കും. ചെടികളിൽ ആകെയുണ്ടാകുന്ന  കീടാക്രമണം എന്നത് വെള്ളീച്ചയുടെ ശല്യമാണ്. ഇത് ഒഴിവാക്കാനായി വേപ്പെണ്ണ  വെളുത്തുള്ളി  എന്നിവയുടെ മിശ്രിതം തളിക്കുക.

ഇനി ഇവയുടെ വിത്ത്  പാകി മുളപ്പിക്കുന്ന രീതി എങ്ങനെയാണെന്ന് അറിയണ്ടേ?

വിത്ത് കിട്ടി എത്രയും വേഗ൦ അത് നട്ടില്ലെങ്കിൽ മുളയ്ക്കാനുള്ള ശേഷി നഷ്ടപ്പെടും. അതുകൊണ്ട് ഒരാഴ്ചയ്ക്കകം തന്നെ ഇത് നടാൻ പ്രത്യേകം ശ്രദ്ധിക്കുക. വിത്തിന്റെ പുറത്തുള്ള തോട്  നീക്കിയ ശേഷം  പാകിയാൽ വളരെ വേഗം  വിത്ത് മുളക്കും. Ph ലെവൽ  കുറവുള്ള മീഡിയത്തിലാണ്  വിത്ത് മുളക്കുക. ഇതിനായി  മൂന്നു കപ്പ് ചകിരി ചോറ് കമ്പോസ്റ്റ്, മൂന്നു കപ്പ് വെർമ്മി  കമ്പോസ്റ്റ്, അൽപ്പം ചായില വേസ്റ്റ് എന്നിവ ചേർത്ത് അൽപ്പം നനവോടെ (പുട്ട് നനക്കുന്ന പാകം) മിക്സ് ചെയ്യുക. ശേഷം പോളിത്തീൻ കവറിൽ ഈ മിശ്രിതം പകുതി നിറച്ച്  വിത്തുകൾ മുകളിൽ വയ്ക്കുക. പുറത്തേക്ക് കാണാത്ത രീതിയിൽ വീണ്ടും മിക്സ് വിതറുക. 2-3 ആഴ്ചയ്ക്കക൦ ഈ വിത്തുകൾ മുളക്കും.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

സുന്ദരി ചീര കൃഷി ഈസിയായി...അറിയേണ്ടതെല്ലാം

മുളകുകളിൽ കേമൻ!! ഉണ്ട മുളക് ഇനി വീട്ടിൽ തന്നെ

വീട്ടിലുണ്ടാക്കുന്ന തീറ്റ നൽകിയാൽ കാട മുട്ടയിടുമോ?

അലങ്കാര മത്സ്യങ്ങളിൽ തനി രാവണൻ! ഫൈറ്റർ ഫിഷുകളെ കുറിച്ച് അറിയേണ്ടതെല്ലാം...

ആദ്യമായി പക്ഷിയെ വളർത്തുകയാണോ? അറിഞ്ഞിരിക്കാം ഇവ...

മക്കാവോ തത്തകളുടെ അഴകും ആകാരവടിവും നിലനിർത്താൻ...

അക്വാപോണിക്സ്; 'മണ്ണിൽ പൊന്ന് വിളയിക്കാം' എന്ന പഴമൊഴിയ്ക്ക് ഗുഡ് ബൈ!!

കന്റോള: പരാഗണത്തിലൂടെ കായ, വിദേശത്ത് വൻ ഡിമാൻഡ്

കോക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം

ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ

ശംഖുപുഷ്പം - പ്രകൃതിയിലെ അത്ഭുതമരുന്ന്

ശ്രീപത്മ ചേന ചൊറിച്ചില്‍ ഇല്ലാത്ത ഇനമാണ്

English Summary: Seed germination method of Miracle Fruit
Published on: 24 November 2020, 03:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now