മൂന്നാം വർഷത്തിൽ കായിക്കുന്ന നല്ല ഇനം ഞാവൽ ഇന്ന് നമുക്ക് നഴ്സറികളിൽ ലഭ്യമാണ്.
അങ്ങനെ 3 വർഷം മുമ്പ് വാങ്ങിയ ഞാവൽ ഷൂലഗിരിയിലെ Sanctity Ferme organic ഫാമിൽ മൂന്നാം വർഷത്തിൽ തന്നെ കായിച്ചു . 6 അടി ഉയരത്തിൽ നിൽക്കുന്ന ചെടിയിൽ താഴെ നിന്ന് തന്നെ വളരെ എളുപ്പത്തിൽ തന്നെ പഴം പറിച്ച് എടുക്കാം.
പക്ഷേ കുരു ഇല്ലാത്ത ഞാവൽ എന്ന് പറഞ്ഞു വിൽക്കുന്ന ഞാവൽ അങ്ങനെ കുരു തീരെ ഇല്ല എന്ന് ആരും തെറ്റി്ധരിക്കരുത് , ചെറിയ നീളത്തിൽ ഉള്ള കുരു കണ്ട് വരുന്നു. കൂടുതൽ കറുത്ത ഞാവൽ കൂടുതൽ കറുത്തിരിക്കും.
നല്ല നീർവാർച്ചയുള്ള സൂര്യ പ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളിൽ നമുക്ക് ഇത് കൃഷിചെയ്യാം .
ഇങ്ങനെ ചെറിയ പ്രായത്തിൽ ഉയരം കുറഞ്ഞ് കായ്ക്കുന്ന ഇനങ്ങൾ വാണിജ്യ ഞാവൽ പഴ കൃഷി ക്ക് അനുയോജ്യം ആണ് .
ഇതിന്റെ ഗ്രാഫ്റ്റ് തൈകൾ അടുത്ത വർഷം മുതൽ നമ്മുടെ ഫാമിൽ വിൽപനക്ക് ഉണ്ടായിരിക്കും