Updated on: 31 October, 2022 4:55 PM IST
Sun drop fruits are very sour but have a fine passion fruit like aroma. Sun drop fruit makes a very delicious juice.

ഗ്വയാബില്ല എന്നു പേരുള്ള സൺഡ്രോപ് ഫ്രൂട്ട് ചെടി ബ്രസീൽ സ്വദേശിയാണ്, സൺഡ്രോപ് ഫ്രൂട്ടിന്റെ ശാസ്ത്രനാമം യുജീനിയ വിക്ടോറിയാന എന്നാണ്. അമ്ലതയും ജൈവാംശവും കൂടുതലുള്ള മണ്ണിൽ വളരുമെന്നതിനാൽ കേരളത്തിൽ എവിടെയും ഈ ഫലവൃക്ഷം നട്ടുവളർത്താം. പുളി കുറഞ്ഞതും മധുരം കൂടിയതുമായ സൺഡ്രോപ് പഴം ഭക്ഷ്യവസ്തുക്കള്‍ക്ക് ആകർഷ കമായ ഫ്ലേവർ നൽകാനും ഉപയോഗിക്കുന്നു. സൺ‍‍ഡ്രോപ് പഴം കേരളത്തിനു പരിചയപ്പെടുത്തിയത് മെഗാസ്റ്റാർ മമ്മുട്ടിയാണ് എന്ന് പറയാം. സ്വന്തം വീട്ടുവളപ്പില്‍ സൺഡ്രോപ് പഴം വിളവെടുക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറല്‍ ആയതോടെയാണ് ഈ പഴത്തെക്കുറിച്ച് എല്ലാം പൊതുവെ അറിഞ്ഞത്. 

കൊളംബിയക്കാർ മദ്യത്തിനു ഫ്ലേവർ നൽകാനായി സൺഡ്രോപ് ജൂസ് പ്രയോജനപ്പെടുത്താറുണ്ട്, പ്രധാനമായും ജൂസ് രൂപത്തിലാണ് ഇത് ഉപയോഗിക്കുന്നത്. ഒരു പഴത്തിൽനിന്ന് 7 ഗ്ലാസ് ജൂസ് എങ്കിലും ലഭിക്കത്തക്ക വിധത്തിൽ നേർപ്പിച്ചാല്‍ നല്ല രുചിയുണ്ടാവും. സിറപ്പായി സൂക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. ഓറഞ്ചിലുള്ളതിന്റെ ഇരട്ടിയോളം വൈറ്റമിൻ സി അടങ്ങിയ ഈ പഴങ്ങളെ പാഷൻഫ്രൂട്ടിന്റെ പകരക്കാരനായികാണുന്നവരുണ്ട്. കുഴിഞ്ഞ ഞരമ്പുകളുള്ള 5 സെ.മീ. പൂക്കൾ തികഞ്ഞതും, ചെറുതും, വെളുത്തതും, ഒറ്റയ്ക്കോ രണ്ടോ മൂന്നോ ചിലകളിലും അതിന്റെ അറ്റത്തോ ഉള്ള ക്ലസ്റ്ററുകളിലോ ആണ്. മുളയ്ക്കാൻ ഏകദേശം ഒരു മാസമെടുക്കുന്ന വിത്തിൽ നിന്നാണ് സൺഡ്രോപ്പ് വളർത്തുന്നത്.

മഞ്ഞ കലർന്ന ഓറഞ്ചുനിറത്തിലുള്ള ഈ പഴം ഒറ്റനോട്ടത്തിൽ കണ്ണിലുടക്കും. നിറം പോലെതന്നെ ആകർഷകമായ രുചിയും സുഗന്ധവുമുള്ള ഈ പഴങ്ങൾ അതിഥിസൽക്കാരത്തിന് ഉത്തമമാണ് . 10-12 അടിയിൽ താഴെ മാത്രം ഉയരം വയ്ക്കുന്ന ചെറുമരമായതിനാൽ മുറ്റത്തിനരികിലും വലിയ ഗ്രോബാഗുകളിലുമൊക്കെ വളർത്താൻ യോജ്യം. പഴങ്ങളെ സ്നേഹിക്കുന്നവർക്ക് വീട്ടുവളപ്പിൽ വളർത്താനായി ഇവ ധൈര്യമായി തിരഞ്ഞെടുക്കാം. അരസാ ബോയി എന്ന ഫലവൃക്ഷവുമായി ബന്ധമുണ്ടെങ്കിലും രണ്ടും വ്യത്യസ്തമാണെന്ന് പരിചയസമ്പന്നരായ കർഷകർ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ആമസോൺ ട്രീ ഗ്രേപ്പ് : മരത്തിൽ കായ്ക്കുന്ന മുന്തിരി പഴം!!!

ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Sundrop fruit (Guaiabila), No. 1 in taste and smell
Published on: 31 October 2022, 04:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now