വിറ്റാമിനുകളുടെ കലവറയാണ് സപ്പോട്ട ചിക്കു.മെക്‌സിക്കോ സ്വദേശിയാണെങ്കിലും കേരളത്തിന്റെ കാലാവസ്ഥയിലും വിളയിക്കാം.പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളില്‍ കൃഷിചെയ്യുന്നുണ്ട്
ഇന്ത്യയില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് കൃഷി ചെയ്തിരുന്നത്. വീട്ടാവശ്യത്തിനും വാണിജ്യകൃഷിക്കും യോജിച്ച ഫലവൃക്ഷമാണ് സപ്പോട്ട. എന്നാല്‍ കേരളത്തില്‍ ഇതിന്റെ വാണിജ്യ സാധ്യതകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല
പൂര്‍ണ വളര്‍ച്ചയെത്തിയ ചിക്കു മരത്തിന് 15 മുതല്‍ 45 മീറ്റര്‍ നീളമാണുണ്ടാകുക. ഒട്ട്/ ഗ്രാഫ്റ്റിംഗ് തത്ത്വമുപയോഗിച്ചാണ് പുത്തന്‍ തലമുറയെ ഉണ്ടാക്കിയെടുക്കുന്നത്.
The new generation is made using the grafting principle.
ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന ചെടികളില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പഴങ്ങളുണ്ടാകും. അതേസമയം; വിത്തില്‍ നിന്ന് രൂപപ്പെടുന്ന ചെടികളില്‍ പഴങ്ങള്‍ ഉണ്ടാകാന്‍ ഏഴു വര്‍ഷം വരെയെടുക്കും
ജലസേചനരീതി കൃത്യമാണെങ്കിൽ ഏതു കാലാവസ്ഥയിലും സപ്പോട്ട കൃഷി ചെയ്യാം. 30 മുതല്‍ 45 സെ.മീ ആഴത്തില്‍ മണ്ണ് ഇളകുന്ന തരത്തില്‍ ഉഴുത് കൃഷിക്കായുള്ള നിലം ഒരുക്കണം. ഇത്തരത്തില്‍ രണ്ടോ മൂന്നോ തവണ നിലം ഉഴുതമറിച്ചശേഷം നിലം നിരപ്പാക്കണം. 10 മീറ്റര്‍ അകലത്തില്‍ 90 സെ.മീ ആഴത്തിലുള്ള കുഴികളിലാണ് ചെടികള്‍ നടേണ്ടത്
വേനല്‍ക്കാലത്ത് പതിനഞ്ച് ദിവസത്തിലൊരിക്കലും ശൈത്യകാലത്ത് മുപ്പത് ദിവസത്തിലൊരിക്കലുമാണ്
നനയ്ക്കേണ്ടത്.In summer it is fifteen days, and in winter thirty days To be watered.
കമ്പോസ്റ്റ്, പൊടിച്ച വേപ്പിൻ പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ് എന്നിവ അടിവളമാക്കാം ഓരോ വർഷവും കാലിവളം ചേർക്കാം
ജീവാണുവളങ്ങൾ ചേർക്കണം. മണ്ണിരസത്ത് ,ഗോമൂത്രം നേർപ്പിച്ചത് എന്നിവ കീടങ്ങളെ അകറ്റാൻ ഉപയോഗിക്കാം
മഴക്കാലത്ത് കാടുപിടിച്ച് വളർന്ന ശാഖകളുണ്ടെങ്കിൽ വെട്ടിയൊരുക്കി പൂക്കൾക്കും കായ്കൾക്കും ആവശ്യത്തിന് സൂര്യപ്രകാശം എത്തിക്കണം
സപ്പോട്ടയിൽ മാംസ്യം, അന്നജം, കൊഴുപ്പ്, കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ എ നിയാസിൻ, പൊട്ടാസ്യം, കോപ്പർ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.
Sapota is rich in meat, starch, fat, calcium, iron, vitamin C, vitamin B, vitamin A, niacin, potassium and copper.
കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് കനത്ത മഴയ്ക്കുള്ള സാധ്യത