1. News

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് കനത്ത മഴയ്ക്കുള്ള സാധ്യത

ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജൂൺ 22, 24, 25 തീയതികളിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് സംസ്ഥാനത്ത് ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്കേ രളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം സജീവമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും ശക്തമായ മഴയാണ് ലഭിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, ആറ് സെന്റിമീറ്റർ. ഇരിങ്ങാലക്കുടയിൽ അഞ്ച് സെന്റിമീറ്ററും ചാലക്കുടി, കൊടുങ്ങല്ലൂർ, കൊയ്ലാണ്ടി, തളിപറമ്പ് എന്നിവിടങ്ങളിൽ മൂന്ന് സെന്റിമീറ്റർ വീതവും മഴ രേഖപ്പെടുത്തി. അതേസമയം വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്.

Arun T
Heavy rainfall

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജൂൺ 22, 24, 25 തീയതികളിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം സജീവമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും ശക്തമായ മഴയാണ് ലഭിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, ആറ് സെന്റിമീറ്റർ. ഇരിങ്ങാലക്കുടയിൽ അഞ്ച് സെന്റിമീറ്ററും ചാലക്കുടി, കൊടുങ്ങല്ലൂർ, കൊയ്‌ലാണ്ടി, തളിപറമ്പ് എന്നിവിടങ്ങളിൽ മൂന്ന് സെന്റിമീറ്റർ വീതവും മഴ രേഖപ്പെടുത്തി. അതേസമയം വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്.

Heavy rain will continue; Yellow alert in various districts

Yellow alert has been announced in various districts of the state on June 22, 24 and 25 in view of the possibility of heavy rains.

Heavy rains will continue in the state; Yellow alert in various districts

The south-west monsoon was active in Kerala. Heavy rains were received in various parts of Kerala and Lakshadweep. Vaikkatta in Kottayam district received the highest rainfall, six centimetres. Five centimeters each in Chinnamalai and three centimeters each in Chalakkulam, Kodungallur, Koylandi and Thaliparamba. Meanwhile, the same weather is expected to continue in the coming days.

Rainfall

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ജൂൺ 22, 24,25 തീയതികളിൽ കേരളത്തിലും മാഹിയിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴ് മുതൽ 11 സെന്റിമീറ്റർ മഴ വരെയാണ് അടുത്ത 24 മണിക്കൂറിൽ പ്രതീക്ഷിക്കുന്നത്.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജൂൺ 22, 24, 25 തീയതികളിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

2020 ജൂൺ 22:എറണാകുളം, ഇടുക്കി.

2020 ജൂൺ 24:ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

2020 ജൂൺ 25:പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,മലപ്പുറം.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 50,000 കോടി രൂപയുടെ തൊഴിൽ പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു

English Summary: Heavy rain will continue in the state

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters