പഴങ്ങൾ നമ്മൾക്കെല്ലാം ഇഷ്ടമാണ്. പല തരത്തിലുള്ള പഴങ്ങൾ ലോകമെമ്പാടും ലഭ്യമാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വിലകൂടിയ പഴം ഏതാണ്? ഡ്രാഗൺ ഫ്രൂട്ട്, കിവി തുടങ്ങിയ താരതമ്യേന നമ്മുടെ വിപണിയിൽ വില കൂടിയ പഴങ്ങളല്ല. യുബാരി കിംഗ് എന്ന് പേരുള്ള ഒരു തരം തണ്ണിമത്തനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
യുബാരി കിംഗ് ജപ്പാനിൽ മാത്രമേ ലഭിക്കൂ. അതും പ്രാദേശിക ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും യുബാരി കിംഗ് പഴം ലഭ്യമല്ല. അതിസമ്പന്നർക്ക് മാത്രം പ്രത്യേകം തയ്യാറാക്കുന്ന പഴമാണ് യുബാരി കിംഗ്. 2019ൽ ഒരു ജോടി യുബാരി കിംഗ് പഴം വിറ്റത് 42,450 ഡോളറിന് (31.6 ലക്ഷം രൂപ). അതായത് ഒരെണ്ണത്തിന് 15 ലക്ഷം രൂപയിലധികം. റിപോർട്ടുകൾ അനുസരിച്ച് ഒരു കിലോഗ്രാം യുബാരി തണ്ണിമത്തന് 20 ലക്ഷം രൂപ വരെ വിലവരും. ഈ പഴം സമൂഹത്തിലെ ഏറ്റവും ഉയർന്ന തലത്തിലുള്ളവർക്ക് മാത്രമുള്ളതാണ്, അതായത് അതിസമ്പന്നർ.
ഷാംപെയ്ൻ, ബർബൺ, അല്ലെങ്കിൽ കോബി ബീഫ് തുടങ്ങിയ നിരവധി ആഡംബര ഭക്ഷണ പാനീയങ്ങൾ പോലെ, യുബാരി കിംഗ് തണ്ണിമത്തൻ ഹൊക്കൈഡോ പ്രിഫെക്ചറിലെ ഒരു പ്രത്യേക പ്രദേശത്ത് മാത്രമേ വളർത്താൻ സാധിക്കൂ. ജപ്പാനിലെ സമ്പന്നർക്കിടയിൽ ഇതിന് ഇപ്പോഴും ആവശ്യക്കാരുണ്ട്. ജപ്പാനിലെ യുബാരി മേഖലയിൽ മാത്രം വളരുന്ന ഈ പഴം വൻതോതിലുള്ള കൃഷിയിൽ നിന്ന് വ്യത്യസ്തമായി ഹരിതഗൃഹത്തിനുള്ളിൽ മാത്രമേ വളർത്താനാവൂ. കർഷകർ തണ്ണിമത്തന് നിരന്തരമായ ശ്രദ്ധയും പരിചരണവും നൽകുന്നു. ഓരോ തണ്ണിമത്തനും വളരാൻ 100 ദിവസമെടുക്കും ബിസിനസ്സ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.
വാഗ്യു ബീഫ് അല്ലെങ്കിൽ ഐബീരിയൻ ഹാം പോലെയുള്ള ഭൂമിശാസ്ത്രപരമായ സൂചകങ്ങളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നതാണ് യുബാരി കിംഗ് തണ്ണിമത്തന് ഇത്രയേറെ വില കൂടാനുള്ള മറ്റൊരു കാരണം.
ലോകത്തിലെ ഏറ്റവും കൂടുതൽ വിലയേറിയ മുന്തിരി: ഒരു കുല മുന്തിരിയ്ക്ക് 7 ലക്ഷം രൂപ!
ലോകത്തിലെ ഏറ്റവും വില കൂടിയ സിവെറ്റ് കോഫിയുമായി AINMANE