1. News

ലോകത്തിലെ ഏറ്റവും വില കൂടിയ സിവെറ്റ് കോഫിയുമായി AINMANE

ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയാണ് സിവെറ്റ് കോഫി . കാപ്പിത്തോട്ടങ്ങളിലെ വെരുക്(Civte cat) ഏറ്റവും മികച്ച കോഫി ബീന്‍സാണ് കഴിക്കുക. പുറമെയുള്ള മാംസളഭാഗം കഴിച്ചശേഷം ദഹന പ്രക്രിയ പൂര്‍ത്തിയായി കുരു പുറത്തുവരും.വെരുകിന്റെ വയറ്റിലുള്ള enzyme ഈ കുരുവിന് ഒരു പ്രത്യേക മണം സമ്മാനിക്കുന്നു. ഈ കുരുവില്‍ നിന്നും ഉത്പ്പാദിപ്പിക്കുന്ന കാപ്പിപ്പൊടിയാണ് സിവെറ്റ് കോഫി. ഇന്‍ഡോനേഷ്യയാണ് ഇത് കൂടുതലായി ഉത്പ്പാദിപ്പിക്കുന്നത്.

Ajith Kumar V R

ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയാണ് സിവെറ്റ് കോഫി . കാപ്പിത്തോട്ടങ്ങളിലെ വെരുക്(Civte cat) ഏറ്റവും മികച്ച കോഫി ബീന്‍സാണ് കഴിക്കുക. പുറമെയുള്ള മാംസളഭാഗം കഴിച്ചശേഷം ദഹന പ്രക്രിയ പൂര്‍ത്തിയായി കുരു പുറത്തുവരും.വെരുകിന്റെ വയറ്റിലുള്ള enzyme ഈ കുരുവിന് ഒരു പ്രത്യേക മണം സമ്മാനിക്കുന്നു. ഈ കുരുവില്‍ നിന്നും ഉത്പ്പാദിപ്പിക്കുന്ന കാപ്പിപ്പൊടിയാണ് സിവെറ്റ് കോഫി. ഇന്‍ഡോനേഷ്യയാണ് ഇത് കൂടുതലായി ഉത്പ്പാദിപ്പിക്കുന്നത്. 'Kopi Luwak' എന്നാണ് ഇന്‍ഡോനേഷ്യന്‍ ഭാഷയില്‍ ഇതിന് പറയുക. 2017 മുതല്‍ കര്‍ണ്ണാടകയിലെ കൂര്‍ഗിലും ഇത് തയ്യാറാക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ സമ്പന്നര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള സിവെറ്റ് കോഫിയുടെ വിപണിസാധ്യതകള്‍ തിരിച്ചറിഞ്ഞ് ഉല്പാദനം നടത്തി വിപണിയിലെത്തിക്കുന്നത് കൂര്‍ഗ് കണ്‍സോളിഡേറ്റഡ് കമോഡിറ്റീസ് (CCC) എന്ന സ്റ്റാര്‍ട്ടപ് സംരംഭമാണ്. 100 gm പാക്കറ്റിന് 900 രൂപയാണ് വില

Wild Civet Coffee
Wild Civet Coffee

കൂര്‍ഗില്‍ 2,20,000 ഏക്കറിലാണ് കാപ്പിത്തോട്ടമുള്ളത്. ഇവിടെ ഏകദേശം 40,000 വെരുകുകളുണ്ട്. ഇവ തടിപ്പുറത്തും കല്ലിന് മുകളിലുമാണ് കുരു കാഷ്ടിക്കുക. ഇത് വൃത്തിയാക്കി നല്‍കാന്‍ CCC കര്‍ഷകരെ നിര്‍ബ്ബന്ധിക്കുന്നു. കുരുവിന് നല്ല വിലയും നല്‍കുന്നു. നേരത്തെ വെരുകിനെ കൊന്ന് ഭക്ഷിച്ചിരുന്ന നാട്ടുകാര്‍ ഇപ്പോള്‍ അത് നിര്‍ത്തി എന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് അദ്ധ്വാനമൊന്നുമില്ലാതെ മികച്ച വില കിട്ടുന്ന കാപ്പിക്കുരു നല്‍കുന്ന ജീവി എന്ന നിലയില്‍ പൊന്മുട്ടയിടുന്ന താറാവുകളായി മാറുകയാണ് വെരുകുകള്‍

014 ല്‍ establish ചെയ്ത CCC (Coorg Cosolidated Commodities) Ainmane എന്ന ബ്രാന്‍ഡ് നെയിമിലാണ് അവരുടെ ഉത്പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. Fresh chocolate, വിവിധയിനം Coffee powders,Pickles, Jam,Honey, Spices, Nuts ,Concentrates,Organic products എന്നിവയാണ് പ്രധാന ഉത്പ്പന്നങ്ങള്‍. കമ്പനിയുടെ ഉടമ Nandan ആണ്. CEO Thamoo Poovaiah. 25 ജീവനക്കാരുളള കമ്പനിയുടെ വാര്‍ഷിക turn over 2 കോടിയാണ്. മടിക്കേരിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വിലാസം - Kaveri building,College Road,Near Corporation Bank, Kodagu,Madikeri-571201. Website- www.ainmane.co.in, Mob- 9740434725

മണ്‍സൂണ്‍ വൈകുന്നു,ഉപ്പളം ഉടമകള്‍ ഹാപ്പിയാണ്

English Summary: AINMANE from Kodagu makes the costliest Civet coffee

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds