Updated on: 30 March, 2021 12:00 PM IST
Mango

മാധുര്യമേറുന്ന മാമ്പഴ കാലത്തിൻറെ ഓർമ്മകൾ നമ്മളിൽ എല്ലാവർക്കും ഗൃഹാതുരത്വം ഉണർത്തുന്നു. നമ്മുടെ പറമ്പുകളിലെ മാവിൽ കല്ലെറിഞ്ഞും, മാമ്പഴ മുളകുകൂടി കഴിച്ചും തീർത്ത ബാല്യം ഇന്നത്തെ തലമുറയ്ക്ക് അന്യം. മലയാളികളുടെ ഓർമ്മകളിൽ അത്രമേൽ പടർന്ന് പന്തലിച്ചിരിക്കുന്നു മാമ്പഴ രുചിയും മാന്തോപ്പുകളും. എന്നാൽ നമുക്ക് അന്യം നിന്നു പോയ മാമ്പഴ രുചികളെ തിരിച്ചുപിടിക്കുകയും രുചി വൈവിധ്യങ്ങളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്തു ഒരു നാടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച കണ്ണപുരം. ഇതോടെ ലോകത്തുതന്നെ നൂറിലധികം നാട്ടുമാവുകള്‍ സ്വാഭാവിക നിലയില്‍ കാണപ്പെടുന്ന ഏക ഹെറിറ്റേജ് സെന്റര്‍ ആകും കണ്ണപുരത്തിന്റ കിഴക്കന്‍ പ്രദേശമായ ചുണ്ട കുറുവക്കാവ് പരിസരം. ജൂലൈ 22 നായിരുന്നു ഈ പ്രഖ്യാപനം.വരും തലമുറക്ക് നാട്ടുമാവുകളുടെ രുചി പകരാന്‍ കണ്ണപുരം പഞ്ചായത്ത് നാല് വര്‍ഷത്തോളമായി നടപ്പിലാക്കുന്ന പദ്ധതിയാണ് നാടന്‍ മാവ് ഗ്രാമം.

കണ്ണപുരം മാങ്ങ, വെല്ലത്താന്‍, മൂവാണ്ടന്‍, മധുരക്കോട്ടി, മഞ്ഞ ചോപ്പന്‍, വടക്കന്‍ മധുര കടുക്കാച്ചി, അങ്ങിനെ എണ്ണിയാല്‍ തീരാത്ത  മാവിനങ്ങളുണ്ട് കണ്ണപുരത്ത്. കണ്ണപുരം ചുണ്ട പ്രദേശത്ത് കുറുവക്കാവിന് സമീപത്ത് 200 മീറ്റര്‍ ചുറ്റളവില്‍ മാത്രം 500ല്‍ അധികം മാവുകളില്‍ വൈവിധ്യമാര്‍ന്ന 107 നാട്ടുമാവിനങ്ങള്‍ ഉള്ളതായി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള തുടര്‍ പഠനങ്ങളും നടന്നുവരികയാണ്. തൃശ്ശൂര്‍ വെള്ളാനിക്കര കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും, കരിമ്പം കൃഷിഫാമിലും, തൃശ്ശൂര്‍ മണ്ണൂത്തി കാര്‍ഷിക കോളേജിലും ഇതുവരെ ശേഖരിച്ച് സംരക്ഷിച്ചു വെച്ചിട്ടുള്ള നാട്ടുമാവുകളുടെ എണ്ണം 70ല്‍ താഴെ ഇനങ്ങള്‍  മാത്രമാണ് എന്നത് കണ്ണപുരത്തിന്റെ മാമ്പഴ പൈതൃകത്തിന് മാധുര്യം കൂട്ടുന്നു.

നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്ക് റിസോഴ്സ് (എന്‍ ബി പി ജി ആര്‍) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.ജോണ്‍ ജോസഫ് പദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുമുണ്ട്. കണ്ണപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാട്ടു മാഞ്ചോട്ടില്‍ കൂട്ടായ്മ കഴിഞ്ഞ 5 വര്‍ഷമായി കണ്ണപുരത്തെയും പരിസര പ്രദേശങ്ങളിലെയും നാട്ടുമാവുകളെക്കുറിച്ച് പഠനം നടത്തുകയും, ചിത്രം സഹിതം ഓരോ ഇനങ്ങളെ തരംതിരിച്ച് ഡോക്യുമെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കൂടുതല്‍ പഠനങ്ങള്‍ക്കായി മാവുകളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന ഷൈജു മാച്ചാത്തി പറയുന്നു.203 ഇനം നാട്ടുമാങ്ങകളെക്കുറിച്ചാണ് കണ്ണപുരത്ത് ഇതുവരെ പഠനം നടത്തിയത്. മാമ്പഴം രുചിച്ച് നോക്കിയ ശേഷമായിരുന്നു നാമകരണം. കുറുവക്കാവിന്റെ പരിസരത്തെ ഇരുപതോളം വീടുകളില്‍ സംരക്ഷിച്ചുവരുന്ന നൂറില്‍ അധികം ഇനം മാവുകള്‍ക്ക് അവയുടെ പേരും പ്രത്യേകതയും മാമ്പഴത്തിന്റെ ചിത്രവും സഹിതം ടാഗ് ചെയ്ത് പ്രദേശത്തിന്റെ ഒന്നാകെയും പ്ലോട്ടുകളുടെ പ്രത്യേകമായും മാപ്പിംഗ് നടത്തിയാണ് ഹെറിട്ടേജ് സൈറ്റ് പ്രഖ്യാപനം.

നാട്ടുമാഞ്ചോട്ടില്‍ വെബ്സൈറ്റ് വഴി പ്രദേശത്തെ  മാവിനങ്ങളെക്കുറിച്ച്  പഠിക്കാനും തൈകള്‍ ശേഖരിക്കാനും രുചി വൈവിധ്യം ആസ്വദിക്കാനും അവസരമൊരുക്കുന്നതിനൊപ്പം സംരക്ഷണത്തെപ്പറ്റി ആളുകളെ ബോധ്യപ്പെടുത്താനുമാണ് ഉദ്ദേശം.അതോടൊപ്പം ഹെറിറ്റേജ് ടൂറിസം ആഗ്രഹിക്കുന്നവര്‍ക്ക് കണ്ണപുരം ഗ്രാമത്തിന്റെ നന്മകള്‍ അനുഭവിച്ചറിയാന്‍ പ്രത്യേകമായൊരു ഹെറിട്ടേജ് വാക്ക് ആസൂത്രണം ചെയ്യും. ഹരിത കേരള മിഷന്റെയും, ബയോഡൈവേര്‍സിറ്റി ബോര്‍ഡിന്റെയും, ഉത്തരവാദിത്ത ടൂറിസം മിഷന്റെയും സഹകരണം ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്.

മറ്റ് പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന് പഠനത്തിനും അന്വേഷണങ്ങള്‍ക്കും മാവിനങ്ങള്‍ കൈമാറുന്നതിനും ആവശ്യമായ സഹായം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ വി രാമകൃഷ്ണന്‍ പറയുന്നു. കണ്ണപുരം പഞ്ചായത്തിലെ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് ഗ്രാഫ്റ്റ് ചെയ്ത് വിവിധതരം മാവിനങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ട്. 

Memories of the sweet mango season evoke nostalgia in all of us. The childhood spent stoning the flour in our fields and eating mango chilies is alien to today's generation. The taste of mangoes and mangroves are so ingrained in the memories of the Malayalees. But we have a country that has reclaimed the mango flavors that were lost and introduced the new generation of flavors. Kannapuram has been declared as the first Nattumavu Heritage Center in India. With this, the Chunda Kuruvakkavu area in the eastern part of Kannapuram will be the only heritage center in the world where more than 100 native mangroves can be found naturally. The announcement was made on July 22. Nadan Mav Village is a project implemented by Kannapuram Panchayat for four years to impart the taste of Nattumavu to the next generation. Kannapuram Mango, Vellathan

അങ്ങനെ ഉല്‍പാദിപ്പിക്കുന്ന മാവിനങ്ങളാണ് കല്യാശ്ശേരി മണ്ഡലം എംഎല്‍എ ടി വി രാജേഷ് പിലാത്തറ -  പാപ്പിനിശ്ശേരി 22 കിലോമീറ്റര്‍ കെഎസ്ടിപി റോഡില്‍ നടപ്പിലാക്കുന്ന ഹരിതവീഥി പദ്ധതിയുടെ ഭാഗമായും കണ്ണപുരം പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലത്തും നട്ടുപിടിപ്പിക്കുന്നത്. മാവ് ഗ്രാമ പ്രഖ്യാപനത്തോടെ മാമ്പഴത്തിനൊപ്പം കണ്ണപുരം പറഞ്ഞു തരുന്ന മാമ്പഴ ചരിത്രവും വരുംതലമുറയ്ക്ക് മാധുര്യമേറുന്നതായിരിക്കുമെന്നതില്‍ തര്‍ക്കമില്ല

English Summary: The taste of mangoes and mangroves are so ingrained in the memories of the Malayalees Kannapuram has been declared as the first Nattumavu Heritage Center in India
Published on: 30 March 2021, 09:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now