Health & Herbs

പ്രമേഹ ചികിത്സക്ക് മാവില

Mango tree

Mango tree

ഇന്ത്യയുടെ ദേശിയ ഫലം ആണ്  മാമ്പഴം , ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ പ്രധാനമായും കണ്ടു വരുന്ന മാവിന്റെ നൂറു കണക്കിന് ഇനങ്ങൾ ഇന്ത്യയിൽ ഉണ്ട്. ആയുർവേദത്തിൽ രസായനo നിർമ്മിക്കാൻ ശതാവരി പോലുള്ള മരുന്ന് ചെടികൾക്കൊപ്പം മാവിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നു. മാവിന്റെ തടിയെക്കാളും ഏറെ വിശേഷമായത് അതിലെ ഫലം മാമ്പഴം ആണ്. എന്നിരുന്നാലും അണു നശീകരണ ത്തിനു വളരെ സഹായകരമാണ് മാവിന്റെ തടി. സംഗീത ഉപകരണങ്ങൾ നിർമ്മിക്കാനും വിലക്കുറവിൽ ഫർണീച്ചർ നിർമ്മിക്കാനും മാവിൻ തടി ഉപയോഗിക്കുന്നു.

Mangifera indica, commonly known as mango, is a species of flowering plant in the sumac and poison ivy family Anacardiaceae. It is native to the Indian subcontinent where it is indigenous. Hundreds of cultivated varieties have been introduced to other warm regions of the world. It is a large fruit-tree, capable of growing to a height and crown width of about 30 metres (100 ft).  Mango is the national fruit of India, Pakistan and the Philippines and the national tree of Bangladesh.

In Ayurveda, it is used in a Rasayana formula sometimes with other mild sours and shatavari (Asparagus racemosus) and guduchi (Tinospora cordifolia). In traditional medicine, varied properties are attributed to different parts of the mango tree. The tree is more known for its fruit rather than for its timber. However, mango trees can be converted to lumber once their fruit bearing lifespan has finished. The wood is susceptible to damage from fungi and insects. The wood is used for musical instruments such as ukuleles, plywood and low-cost furniture. The wood is also known to produce phenolic substances that can cause contact dermatitis.

Mango leaves

Mango leaves

മാമ്പഴത്തേക്കാള്‍ ആരോഗ്യഗുണം നിറഞ്ഞു നില്‍ക്കുന്നത് മാവിന്റെ ഇലയിലാണ്. പണ്ടു കാലത്ത് മാവിലകള്‍ പല്ലു തേയ്ക്കാനായി ഉപയോഗിച്ചിരുന്നു. പലരും ഇപ്പോഴും ആ ശീലം തുടര്‍ന്നു പോരുന്നുണ്ട് . പ്രമേഹത്തിന് ചികിത്സയ്ക്കാണ് മാവില ഉപയോഗിക്കുന്നത്. മാവിന്റെ തളിരിലയില്‍ നിറയെ ആന്തോസിയാന്‍ഡിന്‍സ് അടങ്ങിയിട്ടുണ്ട്  ഇത് പ്രമേഹത്തിനെതിരെ പ്രവര്‍ത്തിക്കു ന്നു  മാവില പൊടിച്ച ഇല തലേദിവസം വെള്ളത്തിലിട്ടു വെച്ച് ആ വെള്ളം കുടിയ്ക്കുന്നത് പ്രമേഹം കുറയ്ക്കും.

മാവില രക്ത സമ്മർദ്ദം കുറയ്ക്കും  രക്തത്തിലെ മാലിന്യത്തെ നീക്കം ചെയ്യുകയും വെരിക്കോസ് വെയിനിനെ പ്രതിരോധിയ്ക്കുകയും ചെയ്യും.  ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും മാവില വിചാരിച്ചാല്‍ മാറ്റാവുന്നതേ ഉള്ളൂ. എന്നും കുളിയ്ക്കുന്ന വെള്ളത്തില്‍ മാവില ഇട്ടു കുളിച്ചാല്‍ മതി, ഇത് ഫ്രഷ്‌നസ് നിലനിര്‍ത്തും.

മൂത്രത്തില്‍ കല്ലിന് പരിഹാരമാണ് മാവില. മാവില ഉണക്കിപ്പൊടിച്ചതിനു ശേഷം ആ പൊടി വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി,  മൂത്രത്തില്‍ കല്ലിന് പരിഹാരമാണ്.

വയറിളക്കം അധികമായാല്‍ അതിനെ പ്രതിരോധിയ്ക്കാന്‍ മാവിലയ്ക്ക് കഴിയും  രോഗം പിടിപെട്ടാല്‍ മാവില പൊടിച്ച് വെള്ളത്തില്‍ ചാലിച്ച് ദിവസവും രണ്ടോ മൂന്നോ നേരം കഴിയ്ക്കുക.

ചെവിവേദനയെ പ്രതിരോധിയ്ക്കാനും മാവിലയ്ക്ക് കഴിവുണ്ട്. മാവില ചതച്ച് നീരെടുത്ത് അത് ചെവിയില്‍ ഒഴിച്ചാല്‍ ഏത് മാറാത്ത ചെവിവേദനയെ പ്രതിരോധിയ്ക്കാനും കഴിയും.  പ്രായമായവരിലും ചെറുപ്പക്കാരിലും കണ്ടു വരുന്നതാണ് ഉപ്പൂറ്റി വേദന. ഇത് മാറാന്‍ അല്‍പം മൂത്ത മാവിന്റെ ഇല കത്തിച്ച ചാരം ഉപ്പൂറ്റിയില്‍ പുരട്ടുക. വേദനയ്ക്ക് ആശ്വാസമുണ്ടാകും.

തൊണ്ടവേദനയ്ക്ക് പരിഹാരമാണ് മാവില. അതിലും മാവിന്റെ ഇല കത്തിച്ച് ആ ചാരം ശ്വസിക്കുകയാണ് ചെയ്യേണ്ടത്.

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും നല്ലതാണ് മാവില. ഇടയ്ക്ക് മാവിന്റെ തളിരില കഴിയ്ക്കുന്നത് വയറിന്റെ എല്ലാ വിധ പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു.

Mango tree

Mango tree

പച്ച മാങ്ങക്കും ആരോഗ്യ സംരക്ഷണത്തിൽ വലിയ പങ്കുണ്ട്.

പച്ചമാങ്ങ ഒരു കഷ്ണം കഴിക്കുന്നതിലൂടെ ഗര്‍ഭിണികള്‍ക്കും മറ്റും സാധാരണ ഉണ്ടാകുന്ന മോണിംഗ് സിക്‌നെസ് എന്ന അവസ്ഥ യ്ക്ക് പരിഹാരം കാണാവുന്നതാണ്. ഭക്ഷണത്തില്‍ പച്ചമാമ്പഴം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഊര്‍ജ്ജസ്വലനായി ഇരിക്കാന്‍ സഹായിക്കും. 

പച്ചമാങ്ങ കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായകമാണ്. ഇത് പല വിധത്തില്‍ കരളിലെ ടോക്‌സിനെ പുറന്തള്ളി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കരളിനുണ്ടാകുന്ന രോഗങ്ങള്‍ ഇല്ലാതാക്കുന്നതിനും കഴിവുണ്ട് മാങ്ങക്ക്. ചൂട് കൂടുമ്പോള്‍ ഉണ്ടാകുന്ന കുരുക്കള്‍ ഇല്ലാതാക്കാന്‍ പച്ചമാങ്ങക്ക് സാധിക്കും. സൂര്യപ്രകാശം ഏറ്റ് ചര്‍മത്തിലുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളും ഇല്ലാതാക്കും. ചൂട് കുറച്ച് ശരീരത്തിന് തണുപ്പ് നല്‍കാന്‍ സഹായിക്കുന്നു

രക്തക്കുറവ് പരിഹരിക്കുന്ന കാര്യത്തിലും മുന്നിലാണ് പച്ചമാങ്ങ. ഇതിലുള്ള വൈറ്റമിന്‍ സി ആണ് രക്തക്കുഴലിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിച്ച് പുതിയ രക്ത കോശങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നത്.

മാവില ജ്യൂസ്

മാവില ജ്യൂസ്

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പച്ചമാങ്ങ കഴിച്ചാല്‍ മതി. പച്ചമാങ്ങ കഷ്ണങ്ങളാക്കി മുറിച്ച് അതില്‍ ഉപ്പും തേനും ചേര്‍ത്ത് കഴിക്കുക. ഇത് പെട്ടെന്ന് തന്നെ മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.  പച്ചമാങ്ങ ജ്യൂസ് കഴിച്ചാല്‍ ചൂടില്‍ ഉണ്ടാകുന്ന അമിതമായ വിയര്‍പ്പ് കുറഞ്ഞു കിട്ടും. മാത്രമല്ല ശരീര ദുര്‍ഗന്ധത്തേയും നമുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിയുന്നു. പച്ചമാമ്പഴം ശരീരത്തിലെ പഞ്ചസാരയുടെ അളവ് വെട്ടിക്കുറയ്ക്കാന്‍ സഹായിക്കുന്നു.

പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനും പച്ചമാങ്ങ കഴിക്കാം. മോണയിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കി പല്ലിന് ആരോഗ്യവും നല്‍കുന്നു. മോണയില്‍ നിന്നുണ്ടാകുന്ന രക്തം, ദുര്‍ഗന്ധം, പല്ല് പൊടിഞ്ഞു പോകുന്നത് എന്നീ പ്രശ്‌നങ്ങളൊക്കെ ഒരു കഷ്ണം പച്ചമാങ്ങയിലൂടെ നമുക്ക് ഇല്ലാതാക്കാം.  രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന വിറ്റാമിന് സി ധാരാളം അടങ്ങിയിരിക്കുന്ന പച്ചമാങ്ങാ നിത്യാഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ആരോഗ്യകരമാണ് .

മാവില, പുതിനയില, ഇഞ്ചി, എന്നിവ മിക്‌സില്‍ അടിച്ചെടുത്ത് ഒരു പാത്രത്തില്‍ അരിച്ചെടുക്കുക.  ശേഷം ചെറുനാരങ്ങാ നീര് ചേര്‍ക്കുക.     പഞ്ചസാരയോ, ഉപ്പോ ചേര്‍ത്ത് നന്നായി ഇളകി കുടിക്കാം. തണുപ്പ് വേണമെങ്കില്‍ ഐസ് ക്യൂബ് ചേര്‍ക്കാം ഒന്നാന്തരം മാവില ജ്യൂസ് ആയി.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഓർമ്മ ശക്തിയ്ക്ക് വിഷ്ണുക്രാന്തി


English Summary: Mango leaf is healthier than mango

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine