Updated on: 14 December, 2020 1:19 PM IST

ഫിലിപ്പിയൻ സ്വദേശിയായ വെൽവറ്റ് ആപ്പിളിനെ കുറിച്ച് കേട്ടിട്ടുണ്ടോ? Diospyros blancoi എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന വെൽവറ്റ് ആപ്പിളിന് 'മബോളോ' എന്ന് മറ്റൊരു പേര് കൂടിയുണ്ട്. ഫിലിപ്പിയൻസിൽ 'മബോളോ' എന്ന വാക്കിനർത്ഥം 'രോമമുള്ളത്' എന്നാണ്. രോമമുള്ള ഉപരിതലമാണ് വെൽവറ്റ് ആപ്പിളിന്റേത്.

പ്രാദേശികമായി ഏറെ പ്രചാരമുള്ള മബോളോയെ കുറിച്ച് അധികമാർക്കും അറിയില്ല എന്നതാണ് വാസ്തവ൦. ഫിലിപ്പിയന് പുറമെ തായ്‌വാനിലും കണ്ടു വരുന്ന ഈ വൃക്ഷമിപ്പോൾ മലേഷ്യ, സുമാത്ര , ജാവ എന്നീ ഉഷ്ണമേഖല രാജ്യങ്ങളിലും കൃഷ് ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. സാധാരണയായി വനങ്ങളിൽ താഴ്ന്നതും ഇടത്തരവുമായ ഉയരങ്ങളിൽ കാണപ്പെടുന്ന ഈ വൃഷം വീട്ടുമുറ്റത്തെ അലങ്കാര ചെടിയായും വളർത്താവുന്നതാണ്.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളർത്താൻ സാധിക്കുന്ന ഒന്നാണ് മബോളോ. ഏഴു മുതൽ പതിനഞ്ച് അടി വരെ ഉയരത്തിൽ വളരുന്ന ഈ നിത്യഹരിത വൃക്ഷത്തിന്റെ ഇലകൾ നീളമുള്ളവയാണ്. ഭക്ഷ്യയോഗ്യമായ ഈ പഴത്തിന്റെ തൊലി ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള നേർത്ത വെൽവറ്റ് രോമങ്ങൾക്ക് സമാനമാണ്. വെൽവറ്റ് പോലെയുള്ള ചർമ്മമാണ് മബോളോയ്ക്ക് 'വെൽവറ്റ് ആപ്പിൾ' എന്ന പേര് നേടിക്കൊടുത്തത്.

മൃദുവായ ക്രീമി പിങ്ക് പൾപ്പുള്ള മബോളോ വാസനയിലും രുചിയിലും പീച്ച് പഴത്തിന് സമാനമാണ്. തൊലി കളഞ്ഞ ശേഷം കഴിക്കുന്ന ഈ പഴത്തിന്റെ ഉൾഭാഗം വെളുത്ത് ഉറച്ച്, ഏകദേശം ഓവർ റൈപ്പായ ആപ്പിൾ പോലെയാണിരിക്കുന്നത്. ഫൈബർ, പ്രോട്ടീൻ, പൊട്ടാഷ്യം, അയൺ, കാൽഷ്യം, വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ബി, ഫാമിലി വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള മബോളോയ്ക്ക് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്.

സാലഡ്, മധുര പലഹാരം, പാനീയം എന്നിവ തയാറാക്കാൻ ഉപയോഗിക്കുന്ന മബോളോ കേടുകൂടാതെ ഒരാഴ്ച വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാൻ സാധിക്കും. കൂടാതെ, ഇവ മുറിച്ച് ഉണക്കി സൂക്ഷിക്കാനും നല്ലതാണ്. സമുദ്രനിരപ്പിൽ നിന്നും 2400 അടി വരെ ഉയരത്തിൽ, വ്യത്യസ്തമായ മണ്ണിൽ,ട്രോപ്പിക്കൽ കാലാവസ്ഥയിൽ വളരുന്ന ഒന്നാണ് ഈ വൃക്ഷം.

30-45 അടി വരെ അകലത്തിൽ ഇവയുടെ തൈകൾ നട്ട് വളർത്താം. വർഷം മുഴുവൻ നല്ല രീതിയിൽ മഴ ലഭിക്കേണ്ട ഒരു മരം കൂടിയാണ് ഇത്. വിത്തുകൾ പാകി മുളപ്പിച്ച് നട്ട് വളർത്തുന്ന മബോളോ മരം കായ ഫലം നൽകാൻ 6-7 വർഷം വരെ സമയമെടുക്കും. വളരെ ഉല്പാദനക്ഷമതയുള്ള ഈ വൃക്ഷത്തിന്റ തടി ഫർണിച്ചറുകൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്.

The velvet apple, scientifically known as Diospyros blancoi, is also known as 'mabola'. This evergreen tree grows to a height of seven to fifteen feet and has long leaves.

English Summary: The velvet apple, scientifically known as Diospyros blancoi, is also known as 'mabola'. This evergreen tree grows to a height of seven to fifteen feet and has long leaves.
Published on: 14 December 2020, 12:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now