Vegetables

ബീറ്റ്റൂട്ട് കൃഷി ചെയ്യണോ? ഇതാ ചില ടിപ്സ്

ഒക്ടോബർ-ഫെബ്രുവരി വരെയുള്ള കാലയളവിൽ കൃഷി ചെയ്യാവുന്ന ഒരു ശീതകാല പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. തോരൻ, മെഴുക്കുപുരട്ടി, അച്ചാർ, പച്ചടി എന്നിങ്ങനെ കേരളീയ വിഭവങ്ങളിലെ സ്ഥിര സാന്നിധ്യമാണ് ബീറ്റ്‌റൂട്ട്. അങ്ങനെയെങ്കിൽ നമ്മുടെ അടുക്കള തോട്ടങ്ങളിൽ ബീറ്റ്റൂട്ട് കൃഷി ചെയ്താലോ?

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ നമ്മുടെ തോട്ടത്തിൽ ബീറ്റ്റൂട്ട് കൃഷി ചെയ്യാനാകും. വിത്ത് മുളപ്പിക്കുന്ന രീതിയാണ് ഇതിൽ പ്രധാനം. പ്ലാവില കുമ്പിൾ കുത്തി, ചിരട്ട, ഗ്രോ ബാഗ്, സീഡിംഗ് ട്രേ എന്നിവയിൽ വിത്തുകൾ പാകി മുളപ്പിക്കാം. ചകിരി ചോറും ചാണക പൊടിയും  (ആട്ടിന്കാട്ടമെങ്കിൽ പൊടിച്ച് ചേർക്കുക) വെള്ളമൊഴിച്ച് ചെറുതായി കുഴയ്ക്കുക. ഇതിൽ നിന്നും ചകിരി നാര് നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഈ മിശ്രിതത്തിലേക്ക് വിത്തുകൾ വച്ച് മുകളിലായി വീണ്ടും മിശ്രിതം നിറച്ച് ചെറുതായി അമർത്തി കൊടുക്കുക. കുമ്പിൾ കുത്തിയ പ്ലാവിലയിലാണ്  വിത്ത് പാകിയതെങ്കിൽ അത് മണ്ണിൽ കുത്തി നിർത്തുക. ഇവയിലേക്ക് വെള്ളം കുത്തി ഒഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം സ്പ്രേ ചെയ്ത കൊടുക്കുന്നതാണ് ഉത്തമം.

തൈ പറിച്ചു നടുന്ന രീതി:

സിംഗിൾ റൂട്ട് വെജിറ്റബിൾ ആയതിനാൽ വേര് പൊട്ടിപ്പോകാതെ വേണം പറിച്ചു നടാൻ. 4 ഇഞ്ച് വ്യത്യാസത്തിൽ വേണം ഇവ ചട്ടിയിൽ നടാൻ. അൻപത് ശതമാനം മണ്ണും അൻപത് ശതമാനം ചകിരി ചോറും ചട്ടിയിൽ നിറയ്ക്കുക. ഇതിലേക്ക് മൂന്നു പിടി മണ്ണിര കമ്പോസ്റ്റ്, ഒരു പിടി എല്ലു പൊടി, ഒരു പിടി വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് ഇളക്കുക. റൂട്ട് വെജിറ്റബിൾസിന്റെ വേര് വികസിക്കാൻ ഫോസ്ഫറസ്, പൊട്ടാഷ്യം കൂടുതലുള്ള വളങ്ങൾ നൽകുക. ഇതിലേക്ക് തൈകൾ നടുക. ബീറ്റ്റൂട്ടിന്റെ  വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഒരുപാടു താഴ്ചയിൽ തൈകൾ കുഴിച്ചിടാതിരിക്കാൻ  ശ്രദ്ധിക്കുക.

ബീറ്റ്റൂട്ടിന് വളരാൻ ഫോസ്ഫറസ്, പോട്ടാഷ്യം എന്നിവ ഏറെ ആവശ്യമാണ്. ഇതിനു ഏറ്റവു൦ മികച്ചതാണ് എല്ലുപൊടി. എന്നാൽ, ഡീക്കേയാക്കാൻ സമയമെടുക്കുമെന്നതിനാൽ ഓരോ ആഴ്ച ഇടവിട്ട് രാജ് ഫോഴ്‌സ് ഓരോ സ്പൂൺ ഇട്ടു നൽകുക. കീട ശല്യ൦ ഒഴിവാക്കാൻ തൈ നട്ട് കഴിഞ്ഞ് സ്യൂഡോമോണസ് (ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ കലർത്തി) ഒഴിച്ച് കൊടുക്കുക. 60 ദിവസത്തിന്  ശേഷം വിളവെടുക്കാം.

Beetroot is a winter vegetable that can be grown from October to February. Beetroot can be easily grown in our vegetable garden if certain things are taken care of.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

കർഷകർക്ക് പുതിയ അവസരങ്ങൾ നൽകി കാർഷിക ബിൽ -പ്രധാനമന്ത്രി

ലക്ഷങ്ങൾ കൊയ്യുന്ന ജോലി ഉപേക്ഷിച്ചു; ഇപ്പോൾ പ്രതിമാസം 4 ടൺ പച്ചക്കറി...

ടർട്ടിൽ വൈൻ ചെടി ഭംഗിയായി വളരാൻ ചില പൊടികൈകൾ

മഞ്ഞൻ വ്യാളി പഴങ്ങളിൽ പുതുമുഖം, പലോറയെ കുറിച്ച്...

കുറഞ്ഞ അധ്വാനവും മുതൽ മുടക്കു൦; അറിയാം ചൗ ചൗ കൃഷിയെ കുറിച്ച്

മിറാക്കിൾ ഫ്രൂട്ടിന്റെ വിത്ത് മുളപ്പിക്കൽ രീതി അറിയണ്ടേ?

സുന്ദരി ചീര കൃഷി ഈസിയായി...അറിയേണ്ടതെല്ലാം

മുളകുകളിൽ കേമൻ!! ഉണ്ട മുളക് ഇനി വീട്ടിൽ തന്നെ

വീട്ടിലുണ്ടാക്കുന്ന തീറ്റ നൽകിയാൽ കാട മുട്ടയിടുമോ?

അലങ്കാര മത്സ്യങ്ങളിൽ തനി രാവണൻ! ഫൈറ്റർ ഫിഷുകളെ കുറിച്ച് അറിയേണ്ടതെല്ലാം...

ആദ്യമായി പക്ഷിയെ വളർത്തുകയാണോ? അറിഞ്ഞിരിക്കാം ഇവ...

മക്കാവോ തത്തകളുടെ അഴകും ആകാരവടിവും നിലനിർത്താൻ...

അക്വാപോണിക്സ്; 'മണ്ണിൽ പൊന്ന് വിളയിക്കാം' എന്ന പഴമൊഴിയ്ക്ക് ഗുഡ് ബൈ!!

കന്റോള: പരാഗണത്തിലൂടെ കായ, വിദേശത്ത് വൻ ഡിമാൻഡ്

കോക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം


English Summary: Here are some tips for Beetroot farming

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine