Updated on: 4 May, 2021 8:27 PM IST
4.250 കിലോഗ്രാം ഭാരമുള്ള ഈ മാങ്ങ, തുടക്കത്തിൽ തന്നെ മാവിലെ മറ്റ് മാങ്ങകളിൽ നിന്നും വ്യത്യസ്തമായിരുന്നു

ന്യൂയോർക്ക് : മാമ്പഴക്കൊതിയന്മാർക്ക് ഒരു സന്തോഷ വാർത്ത. ഭീമൻ മാമ്പഴം കൊളംബിയയിൽ ഉണ്ടായിരിക്കുന്നു. പല രുചികളിലും വലിപ്പത്തിലുമുള്ള മാമ്പഴങ്ങൾ ഇപ്പോൾ വിപണിയിൽ നിറയെ ഉണ്ട്.

എന്നാൽ ഇത് അത്തരമൊന്നുമല്ല. ഒന്നൊന്നര മാമ്പഴം. 4.250 കിലോഗ്രാമാണ് ഇതിന്റെ ഭാരം. നേരത്തെ ഉണ്ടായിരുന്ന 3.435 കിലോഗ്രാം ഭാരമുല്ല മാമ്പഴത്തിന്റെ റിക്കോർഡ് തകർത്താണ് കൊളംബിയൻ മാമ്പഴം കിരീടം ചൂടിയത്.

കൊളംബിയൻ കർഷകരായ ജെർമൻ ഒർലാൻഡോ നോവ ബാരെറ, റീന മരിയ മറോക്വീൻ എന്നിവർ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാമ്പഴം കൊളംബിയയിലെ ഗ്വായാറ്റയിൽ ബോയാക്കെ പ്രദേശത്തെ സാൻ മാർട്ടിൻ ഫാമിൽ വളർത്തിക്കൊണ്ട് നിലവിലെ റെക്കോർഡ് തകർത്തു.

4.250 കിലോഗ്രാം ഭാരമുള്ള ഈ മാങ്ങ, തുടക്കത്തിൽ തന്നെ മാവിലെ മറ്റ് മാങ്ങകളിൽ നിന്നും വ്യത്യസ്തമായി വളരെ വലുതായി വളരുന്നതായി ജെർമോണും റീനയും മനസിലാക്കിയിരുന്നു. അതിനാൽ മാങ്ങയുമായി ബന്ധപ്പെട്ട് എന്തെങ്കിലും റിക്കോർഡ് നിലവിലുണ്ടോ എന്ന് ഇൻറർനെറ്റിൽ തിരക്കാൻ മകളോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അവരുടെ വീട്ടിലെ മാമ്പഴം ലോകത്തിലെ ഏറ്റവും ഭാരം കൂടിയതാണെന്ന് കണ്ടെത്തുകയും ചെയ്തു.

ഈ ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചതുവഴി കൊളംബിയയിലെ കർഷകർ കൃഷിയെ സ്നേഹിക്കുന്ന കഠിനാധ്വാനികളാണെന്ന് തെളിയുന്നുവെന്നും സ്നേഹത്തോടെ കൃഷി ചെയ്യുന്നതുവഴി ഭൂമി മികച്ച ഫലം പുറപ്പെടുവിക്കുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നതാണെന്നും ജെർമൻ പ്രതികരിച്ചു . ഇത് പകർച്ചവ്യാധി കാലഘട്ടത്തിൽ ജനങ്ങൾക്ക് പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും സന്ദേശം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

സാധാരണയായി ഏഷ്യൻ ഉഷ്ണമേഖലയിൽ വളരുന്ന പഴമാണ് മാമ്പഴം. ഗ്വായാറ്റയിൽ ഇത് ചെറിയ അളവിൽ കുടുംബ ഉപഭോഗത്തിന് മാത്രം വളർത്തുന്നു. കാപ്പി, മൊഗൊല്ല, അരേപാസ് എന്നിവയാണ് ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക ഉൽപ്പന്നങ്ങൾ.

ഗ്വായാറ്റ പ്രദേശത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഗിന്നസ് റെക്കോർഡാണിത്. 2014 ൽ 3,199 ചതുരശ്ര മീറ്ററിൽ ഏറ്റവും ദൈർഘ്യമേറിയ പ്രകൃതിദത്ത പുഷ്പ പരവതാനി എന്ന റെക്കോർഡ് ഇവർ കരസ്ഥമാക്കിയിരുന്നു. ഗിന്നസ് റെക്കോർഡ് രേഖപ്പെടുത്തിയ ശേഷം മാമ്പഴം പങ്കിട്ട് കഴിച്ചുകൊണ്ട് കുടുംബം ആഘോഷിച്ചു. ഇത് ചരിത്രത്തിൽ സൂക്ഷിക്കാനായി മാമ്പഴത്തിന്റെ ഒരു മാതൃക മുനിസിപ്പാലിറ്റിക്ക് സംഭാവന നൽകുകയും ചെയ്തു.

English Summary: The world's heaviest mango is now in Colombia
Published on: 04 May 2021, 08:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now