Updated on: 30 May, 2022 4:16 PM IST
മലബന്ധത്തിന് ഫലപ്രദമാണ് നാരുകളാൽ സമ്പന്നമായ ഈ പഴം

ഭക്ഷണപ്രശ്നമോ മറ്റോ കാരണം മലബന്ധം (Constipation) പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. പലപ്പോഴും നമ്മുടെ പ്രവർത്തനങ്ങളെയും ജോലിയെയും വരെ ഈ അസ്വസ്ഥത ബാധിച്ചേക്കാം. മലബന്ധം മിക്കപ്പോഴും വയറ് വേദനയ്ക്കും കാരണമാകാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റിക്കർ പതിപ്പിച്ച പഴങ്ങളാണോ നിങ്ങൾ വാങ്ങുന്നത്? ഇതിലെ കോഡുകൾക്ക് ചിലത് പറയാനുണ്ട്...

എന്നാൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയാൽ മലബന്ധം പോലുള്ള ആരോഗ്യ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാം. മാത്രമല്ല, മലബന്ധമുണ്ടെങ്കിൽ ഏതൊക്കെ പഴങ്ങളായിരിക്കും ഉത്തമമെന്നും മനസിലാക്കണം. ഇത്തരത്തിൽ ദിവസങ്ങൾക്കുള്ളിൽ മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഒഴിവാക്കാം.

നാരുകളാൽ സമ്പന്നമായ അത്തരത്തിലുള്ള ഒരു പഴമാണ് ചിക്കു (Sapodilla or chikoo). ഇത് മലബന്ധം എന്ന പ്രശ്‌നത്തെ ദിവസങ്ങൾക്കുള്ളിൽ പൂർണമായും സുഖപ്പെടുത്തും. കുടലുകളെ ശക്തിപ്പെടുത്താനും ചിക്കു ഉത്തമമാണെന്ന് പറയുന്നു. ഇത് മലം പോകുമ്പോഴുണ്ടാകുന്ന വേദനയെ ശമിപ്പിക്കാനും ഉത്തമമാണ്. ചിക്കു കഴിക്കുന്നത് എങ്ങനെ മലബന്ധം ഒഴിവാക്കുമെന്നും അത് ആരോഗ്യത്തിന് നൽകുന്ന മറ്റ് ഗുണങ്ങൾ (Health Benefits of Chikoo) എന്താണെന്നും നമുക്ക് നോക്കാം.

മലബന്ധം അകറ്റാൻ ചിക്കു

ചിക്കൂവിനെ സപ്പോട്ട എന്നും വിളിക്കാറുണ്ട്. രുചിയിൽ അതിശയിപ്പിക്കുന്ന ഈ പഴം കർണാടകയിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. നല്ല അളവിൽ വിറ്റാമിൻ സി ഉള്ളതിനാൽ സപ്പോട്ട കുടലുകളെ ശക്തിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് ബാക്ടീരിയകളെ മറികടക്കാനും ഇത് നല്ലതാണ്. മലബന്ധം അകറ്റാൻ രാവിലെയോ വൈകുന്നേരമോ ചിക്കൂ കഴിക്കുന്നത് ശീലമാക്കാം. ഇതിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രവർത്തനങ്ങളെയും ഇത് എളുപ്പമാക്കുന്നു.

ദഹനം, വയറ്റിലെ ഗ്യാസ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാക്കാനും ചിക്കൂ പ്രയോജനകരമാണ്. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാരണം, ചിക്കൂ വീക്കം, വേദന എന്നിവയും ശമിപ്പിക്കുന്നു.

ചുമ, ജലദോഷം എന്നിവയ്ക്കും ആശ്വാസം

ചിക്കൂവിൽ അടങ്ങിയിരിക്കുന്ന രാസ സംയുക്തങ്ങൾ ചുമ, ജലദോഷം, കഫം, മൂക്കടപ്പ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കുന്നതിനുള്ള മികച്ച ഫലമാണ്. ശ്വാസനാളത്തിലെ മ്യൂക്കസ് നീക്കം ചെയ്യുന്നതിലൂടെ ശരിയായ ശ്വസനത്തിനും ഇത് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടം കൂടിയായ സപ്പോട്ട വിറ്റാമിൻ എ, ഇ, സി എന്നിവയാൽ സമ്പന്നമാണ്. ഇത് ചർമത്തെ മൃദുവും ഈർപ്പമുള്ളതുമാക്കുന്നു. മാത്രമല്ല, ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ആന്റി-ഏജിങ് ഫ്രൂട്ട് കൂടിയാണ് ചിക്കൂ.

ശരീരഭാരം കുറയ്ക്കാൻ ഫലപ്രദം

ദഹനത്തിന് ഗുണം ചെയ്യുന്ന ചിക്കൂ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നു. കൂടാതെ, ഇതിൽ മികച്ച അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ, ഇത് കഴിക്കുന്നതിലൂടെ വിശപ്പ് അധികം തോന്നില്ല. മാത്രമല്ല ഇങ്ങനെ ഭക്ഷണം കഴിക്കുന്നതും കുറയുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് വളരെ സഹായകരമാണ്.
അതുപോലെ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവാണെങ്കിൽ, അസ്വസ്ഥതയും ശ്രദ്ധക്കുറവും അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് സപ്പോട്ട കഴിക്കുന്നതിലൂടെ മോചനം നേടാം.

ബന്ധപ്പെട്ട വാർത്തകൾ: വിപണിമൂല്യം ഏറുന്ന സപ്പോട്ട, ആദായത്തിന് പുതുവഴികൾ

English Summary: This Fiber Rich Fruit Is Effective Remedy To Cure Constipation
Published on: 30 May 2022, 04:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now