1. Fruits

സ്റ്റിക്കർ പതിപ്പിച്ച പഴങ്ങളാണോ നിങ്ങൾ വാങ്ങുന്നത്? ഇതിലെ കോഡുകൾക്ക് ചിലത് പറയാനുണ്ട്...

ഇനിമുതൽ പഴത്തിൽ സ്റ്റിക്കർ പതിച്ചിട്ടുള്ളത് ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾ ഇക്കാര്യങ്ങൾ ഓർത്തിരിക്കണം. പഴങ്ങളിലെ സ്റ്റിക്കർ അവയുടെ ഗുണനിലവാരത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നു.

Anju M U
fruits
സ്റ്റിക്കർ പതിപ്പിച്ച പഴങ്ങളാണോ നിങ്ങൾ വാങ്ങുന്നത്?

പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് എല്ലാവർക്കും അറിയാം. പല പഴങ്ങളും നമ്മുടെ വീട്ടുവളപ്പിൽ ലഭ്യമല്ലാതെ വരുമ്പോൾ, കടകളിൽ നിന്നും ചന്തകളിൽ നിന്നുമൊക്കെ ആയിരിക്കും വാങ്ങുന്നത്. നമ്മുടെ നാട്ടിൽ വിളയിച്ചെടുക്കാത്ത പോഷകമൂല്യങ്ങൾ അടങ്ങിയ പഴങ്ങൾക്കായും പുറത്ത് നിന്ന് വാങ്ങാതെ വേറെ ഉപായമില്ല.

ബന്ധപ്പെട്ട വാർത്തകൾ: ഇവ വിഷമാണ്! കഴിയ്ക്കുമ്പോൾ സൂക്ഷിക്കുക

എന്നാൽ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പഴങ്ങളിൽ സ്റ്റിക്കറുകൾ (Stickers in fruits) പതിച്ചിരിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇങ്ങനെ പഴങ്ങളിൽ സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് എന്തിനാണെന്ന് നിങ്ങൾക്ക് അറിയാമോ?

ഇനിമുതൽ പഴത്തിൽ സ്റ്റിക്കർ പതിച്ചിട്ടുള്ളത് ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾ ഇക്കാര്യങ്ങൾ ഓർത്തിരിക്കണം. പഴങ്ങളിലെ സ്റ്റിക്കർ അവയുടെ ഗുണനിലവാരത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നു. സ്റ്റിക്കറുകളിൽ നിന്ന് നിങ്ങൾക്ക് എന്തൊക്കെ മനസിലാക്കാമെന്ന് നോക്കാം.

  • 4 അക്കങ്ങളുള്ള കോഡിന്റെ അർഥം

പഴത്തിലെ സ്റ്റിക്കറിൽ ഒരു കോഡ് (ഫ്രൂട്ട്സ് സ്റ്റിക്കർ കോഡ്) നൽകിയിരിക്കുന്നു. അതിനെ PLU എന്ന് വിളിക്കുന്നു. പഴങ്ങൾ വളർത്തുമ്പോൾ കീടനാശിനികളും രാസവസ്തുക്കളും ഉപയോഗിച്ചുവെന്നാണ് സ്റ്റിക്കറിലെ നാലക്ക കോഡ് സൂചിപ്പിക്കുന്നത്.

  • 5 അക്ക കോഡിന്റെ അർഥം

8 എന്ന സംഖ്യയിൽ ആരംഭിക്കുന്ന ഒരു പഴത്തിൽ 5 അക്ക കോഡ് ഉണ്ടെങ്കിൽ, ഈ പഴം ജൈവകൃഷിയിൽ നിന്ന് വളർത്തിയതാണെന്ന് അർഥമാക്കുന്നു. ഈ പഴങ്ങളെ ജനിതകമാറ്റം വരുത്താവുന്നതുമാണ്.

  • 7ൽ തുടങ്ങുന്ന കോഡിന്റെ അർഥം

ഒരു പഴത്തിലെ സ്റ്റിക്കറിലെ കോഡ് 7 എന്ന നമ്പറിൽ ആരംഭിക്കുന്നതും, അത് 5 അക്ക കോഡുമാണെങ്കിൽ, ഈ പഴവും ജൈവകൃഷിയിൽ ഉൽപ്പാദിപ്പിച്ചതാണെന്ന് മനസിലാക്കാം. എന്നാൽ ഇവയെ വളർത്തിയതാണെന്ന് അർത്ഥമാക്കുന്നു. എന്നിരുന്നാലും, ഈ പഴങ്ങളുടെ ജനിതകമാറ്റം സാധ്യമല്ല.

അതുപോലെ കൃത്രിമ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചതോ, അതുമല്ലെങ്കിൽ കേടാകാതിരിക്കാൻ മായം ചേർത്തതോ ആയ പഴങ്ങളോ ആയിരിക്കാം വിപണികളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുക. കാത്സ്യം കാർബൈഡ് എന്ന രാസവസ്തുവാണ് കൃതൃമമായി പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിനുള്ളിൽ എത്തിയാൽ കാൻസർ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലും ചെയ്യാം ഓറഞ്ച് കൃഷി

പഴങ്ങൾ വാങ്ങുമ്പോൾ പുറംതൊലിയിൽ കറുത്ത പാടുകൾ ഉണ്ടെങ്കിൽ അവ രാസവസ്തുക്കൾ കലർത്തിയ പഴങ്ങളാണെന്ന് അനുമാനിക്കാം. ഇങ്ങനെ പുറത്ത് നിന്ന് നിങ്ങൾ മാമ്പഴമോ മറ്റോ വാങ്ങുമ്പോൾ അവയിലെ വിഷാംശം നീക്കം ചെയ്യാനായി ചിലത് ചെയ്യാം. അതായത്, ഒരു പാത്രം വെള്ളത്തിൽ ഒരു സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് പഴങ്ങൾ കഴുകിയെടുക്കുന്നത് നല്ലതാണ്. ഇത് ഭൂരിഭാഗം വിഷ വസ്തുക്കളെയും നീക്കം ചെയ്യാൻ സഹായിക്കും. ഇതുകൂടാതെ, മഞ്ഞൾപ്പൊടിയും ഉപ്പും 2 കപ്പ് വെള്ളത്തിൽ ചേർത്ത മിശ്രിതവും പഴങ്ങളിലെ കൃത്രിമത്വം കളയുന്നതിന് സഹായിക്കും.

English Summary: Do You Purchase Fruits Having Stickers? These Codes Mean Something

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds