ഇറച്ചി ഇഷ്ടമല്ലാത്തവർക്ക് പകരക്കാരൻ ആരാണെന്ന് പല സംശയങ്ങളുമുണ്ട്. ഇറച്ചിപ്പയർ എന്ന് അറിയപ്പെടുന്ന സോയാബീന്റെ പേര് പലരും പറയാറുണ്ടെങ്കിലും, എല്ലാവർക്കും അതിന്റെ രുചി അത്ര ഇഷ്ടമാവണമെന്നില്ല. എന്നാൽ രുചിയിലും ഗുണത്തിലും സൂപ്പർ ഫുഡ്ഡെന്ന് വിളിക്കാവുന്ന ചക്ക മാംസത്തിന് പകരമാണെന്ന് ആളുകൾ പറയുന്നു. ഇത് മാംസ ഭക്ഷണങ്ങളെ പോലെ കൊളസ്‌ട്രോൾ വർധിപ്പിക്കില്ല എന്ന നേട്ടവും നൽകുന്നുണ്ട്.
ചൂടുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷമാണ് പ്ലാവ് വളർന്ന് കായ്ക്കുന്നതിന് അനുയോജ്യമായ കാലാവസ്ഥ. അതിനാൽ തന്നെ ദക്ഷിണേന്ത്യയുടെ സ്വന്തം ഫലമാണ് ചക്കയെന്ന് പറയാം.
ശരീരത്തിന് അതിശയകരമായ ഗുണങ്ങൾ നൽകുന്നതിന് ചക്ക സഹായിക്കുന്നു. ചക്കയുടെ മാംസളമായ ഭാഗം മാത്രമല്ല, ചക്കക്കുരുവും ചക്കചവിണി എന്നറിയപ്പെടുന്ന ഭാഗവും അതിന്റെ പുറന്തോടുമെല്ലാം നമുക്ക് ഭക്ഷ്യയോഗ്യമായ വിഭവങ്ങൾ ഉണ്ടാക്കുന്നതിന് ഉപകരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഒരു പ്രമേഹരോഗിയുടെ പ്രഭാത ഭക്ഷണത്തിൽ ഇവയെല്ലാം ഉൾപ്പെടുത്തിയിരിക്കണം
ചക്ക പലതരത്തിൽ പ്രയോജനകരമാണെങ്കിലും, ഈ ഫലം കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്ന അതിശയിപ്പിക്കുന്ന ചില ആരോഗ്യഗുണങ്ങൾ ഏതെല്ലാമെന്ന് ഇവിടെ വിവരിക്കുന്നു.
-
യുവത്വം നിലനിർത്തുന്നു
ചർമത്തിൽ പാടുകളും ചുളിവുകളും പ്രായമാകുന്നതിന്റെ ലക്ഷണമാണ്. പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന ഉയർന്ന ഓക്സിഡേറ്റീവ് നാശത്തിന്റെ ഫലമായാണ് ഇത്തരം പാടുകൾ നമ്മുടെ ശരീരത്തിൽ രൂപം കൊള്ളുന്നത്. ചക്കയിൽ ഓക്‌സിഡേറ്റീവ് ഗുണങ്ങൾ ഓക്‌സിജൻ സ്പീഷീസുകളെ നശിപ്പിക്കുകയും പ്രായമാകുന്നതിന്റെ ഫലങ്ങൾ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
-
ആസ്ത്മയെ നിയന്ത്രിക്കുന്നു
ആസ്തമ പോലുള്ള ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിൽ ചക്ക വളരെ നല്ലതാണ്. പൊടിപടലങ്ങളിലൂടെയും മറ്റും ശരീരത്തിൽ അലർജിയോ ആസ്തമയോ ഉണ്ടാകുന്നുവെങ്കിൽ, ശരീരം ഉണ്ടാക്കുന്ന ഇത്തരം ഫ്രീ റാഡിക്കലുകളെ ഉന്മൂലനം ചെയ്തുകൊണ്ട് ചക്ക സഹായിക്കുന്നു.
-
തൈറോയ്ഡ് നിയന്ത്രിക്കുന്നു
ചക്കയിൽ ഉയർന്ന അളവിൽ കോപ്പർ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
-
എല്ലുകൾ ബലപ്പെടുന്നു
ചക്ക പോഷകങ്ങൾ നിറഞ്ഞതാണ്. ചക്കയിലുള്ള പൊട്ടാസ്യത്തിന്റെ സാന്നിധ്യം എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇത് അവയവങ്ങളിലൂടെയുള്ള കാൽസ്യം നഷ്ടപ്പെടുന്നതിനെ കുറയ്ക്കുന്നു. സന്ധിവാതം, അസ്ഥിക്ഷയം തുടങ്ങിയ അസ്ഥി വൈകല്യങ്ങളുടെ ലക്ഷണങ്ങളെ കൂടുതൽ സുഗമമാക്കാനും ചക്ക കഴിക്കുന്നത് സഹായിക്കും.
-
രക്തത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നു
ചക്കയിൽ ഇരുമ്പിന്റെ അംശമുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിച്ചാൽ അത് അനീമിയ പോലുള്ള രോഗാവസ്ഥകളെ തടയാൻ സഹായിക്കുന്നു. ഇരുമ്പ് ഉപാപചയ പ്രവർത്തനങ്ങളെയും സഹായിക്കുന്നു. വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവയും രക്തത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് സഹായകരമാണ്.
-
ചർമം തിളങ്ങാൻ ചക്ക
വിറ്റാമിൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചക്ക ചർമത്തിലെ കറുത്ത പാടുകൾ മാറ്റാൻ അത്യുത്തമമാണ്. ഇതിനായി ചക്കക്കുരു വെയിലത്ത് ഉണക്കിയും ഉപയോഗിക്കാം. അതായത്, ചക്കക്കുരു ഉണക്കി ഇതിൽ തേൻ ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക. മുഖത്തെ ഇരുണ്ട പാടുകളിൽ ഇത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. ചൂടുവെള്ളം ഉപയോഗിച്ച് പിന്നീട് കഴുകിക്കളയുക.
-
കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു
ചക്കയിൽ വിറ്റാമിൻ എ (ബീറ്റാ കരോട്ടിൻ) ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ കണ്ണുകൾക്ക് ഗുണം ചെയ്യും. ബാക്ടീരിയയിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും കാഴ്ചയെ സംരക്ഷിക്കുന്നതിനും ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷണം നൽകുന്നതിനും സഹായിക്കുന്നു. അൾട്രാവയലറ്റ് വികിരണം പോലുള്ള ദോഷകരമായ ദൃശ്യപ്രകാശത്തിൽ നിന്ന് കൺപോളകളെ സംരക്ഷിക്കുന്നതിനും ചക്കയിലെ പോഷകങ്ങൾക്ക് സാധിക്കും.