Updated on: 26 June, 2021 7:06 PM IST
ദുരിയാന്‍

പഴങ്ങളുടെ രാജാവാണ്‌ ദുരിയാന്‍. മാൽവേസിയ സസ്യകുടുബത്തിൽ ഉൾപ്പെടുന്ന ഒരു ഫലവർഗ്ഗസസ്യയിനമാണ് ദുരിയാന്‍ (ശാസ്ത്രീയനാമം: Durio zibethinus).

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് ഇവയുടെ നൈസർഗ്ഗികമായ പ്രദേശം. ശാഖയിൽ കുലകളായാണ് ഫലം ഉണ്ടാകുന്നത്.

കേരളത്തിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇവ പുഷ്പിക്കുന്നു. ചെറിയ ചക്കയോളം വലുപ്പവും, പരമാവധി 3 കിലോഗ്രാം തൂക്കവും, പുറത്ത്‌ കൂര്‍ത്തുമൂര്‍ത്ത നീളന്‍ കട്ടിമുളളുകളുമുളള ദുരിയാന്‍ പഴം, കേരളത്തില്‍ പ്രചാരം നേടിവരികയാണ്‌. ഇതിന്റെ ഉള്‍ഭാഗം ചക്കയിലെ ചുളകള്‍പോലെ തന്നെയാണ്‌. പോഷകസമൃദ്ധമാണ്‌ ഈ പഴം. ജീവകം. സി യും, കാല്‍സ്യവും, പൊട്ടാസ്യവും, കൊഴുപ്പും, അന്നജവും, ഭക്ഷ്യയോഗ്യമായ നാരുകളും ദുരിയാന്‍ പഴത്തിലുണ്ട്‌. നിരവധി പ്രോട്ടീനുകളും ധാതുലവണങ്ങളും കൊണ്ട്‌ സമ്പന്നമാണ്‌ ഈ പഴം. ഉള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷിക്കുന്നത്.

വന്ധ്യതക്കുള്ള ദിവ്യഔഷധമെന്ന നിലയിൽ ഇതിനു വൻ ഡിമാന്റാണു.സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോൺ ഉത്പാദനം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടത്രേ. വിദേശരാജ്യങ്ങളിൽ ദുരിയാൻ സമൃദ്ധമായി ലഭിക്കുന്ന ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ വന്ധ്യതാചികിത്സക്കായി ചില ആശുപത്രികളിൽ ദുരിയാൻ വാർഡുകൾ തന്നെ തുറക്കുന്നുണ്ടെന്നും മാദ്ധ്യമങ്ങൽ റിപ്പോർട്ട് ചെയ്തിയ്യുണ്ടു.തമിഴ്നാട് സർക്കാറിന്റെ നീലഗിരി ജില്ലയിലുള്ള കല്ലാർ,ബാർളിയാർ കൃഷിത്തോട്ടങ്ങളിൽ ദുരിയാൻ മരങ്ങൾ വന്തോതിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ടു.

ട്രിഫ്‌റ്റോഫാന്‍ എന്ന അമിനോആസിഡ്‌ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ വിഷാദം, ആകാംക്ഷ, ഉറക്കമില്ലായ്‌മ തുടങ്ങിയ അവസ്ഥകള്‍ പരിഹരിക്കാന്‍ ദുരിയാന്‍ പഴം ഉപയോഗപ്രദമാണ്‌. രക്തശുദ്ധീകരണത്തിനും, വാര്‍ധക്യസഹജമായ അവസ്ഥകള്‍ സാവധാനത്തിലാക്കുന്നതിനും കുറയ്ക്കുന്നതിനും ദുരിയാന്‍ പഴം സഹായിക്കുന്നു. ഫ്രക്‌ടോസ്‌ (Fructose), സുക്രോസ്‌(( Sucrose) തുടങ്ങിയ പഞ്ചസാരകളും ലഘുകൊഴുപ്പുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഒരു പോഷകാഹാരം എന്ന നിലയ്ക്ക്‌ ദുരിയാന്‍പഴം കൊടുക്കാം.

ധാരാളം മാംഗനീസ്‌ അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമീകരിക്കാന്‍ സഹായകമാവുന്നു. ഫോളേറ്റിന്റെ ഉത്തമ ഉറവിടമായതിനാല്‍ ചുവന്ന രക്താണുക്കളുടെ ഉല്‌പാദനത്തെ സഹായിക്കുകയും വിളര്‍ച്ച അകറ്റുകയും ചെയ്യും. ആമാശയത്തില്‍ ആവശ്യത്തിന്‌ ഹൈഡ്രോക്ലോറിക്‌ആസിഡ്‌ അമ്ലം ഉല്‌പാദിപ്പിക്കുന്നതിലൂടെ ക്രമമായ വിശപ്പുണ്ടാകുന്നതിനും, ആഹാരം ദഹിക്കുന്നതിനും ദുരിയാന്‍ പഴം കഴിക്കുന്നത്‌ നല്ലതാണ്‌. കേരളത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇപ്പോള്‍ ദുരിയാന്‍ കൃഷിയുണ്ട്‌. 

ശരീരത്തിന്‌ ആവശ്യം വേണ്ട ഊര്‍ജ്ജവും മാനസികാരോഗ്യവും ദുരിയാന്‍ പഴം നല്‍കുന്നു. നാര്‌ സമൃദ്ധമായതിനാല്‍ വയറ്റിലെ അസ്വാസ്‌ഥ്യങ്ങളെ തടയും. ശ്വാസകോശവും ശ്വസനേന്ദ്രിയങ്ങളും ശുദ്ധീകരിച്ച്‌ കഫക്കെട്ട്‌ അകറ്റുകയും ചെയ്യുന്നു

English Summary: TO REMOVE INFERTILITY YOU CAN GIVE DURIYAMN FRUIT
Published on: 26 June 2021, 07:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now