കേരളത്തിൽ അധികം ശ്രദ്ധ കിട്ടാത്ത ഒരു മരമാണ് വൈരപ്പുളി അഥവാ കാരംബോള . ഏകദേശം 10 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഈ മരത്തിന്റെ കായ്കളിൽ വിറ്റാമിൻ സി ധാരാളമടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ധാതു ലവണങ്ങളായ പൊട്ടാസ്യം കാൽസ്യം ഇരുമ്പു ഫോസ്‌ഫറസ്സ് മഗ്നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു. Vairappuli or Carambola is a tree that does not get much attention in Kerala. The fruit of this tree, which grows to a height of about 10 m, is rich in Vitamin C. It also contains the mineral salts potassium, calcium, iron, phosphorus and magnesium.
പഴുത്തു കഴിഞ്ഞാൽ നല്ല മധുരമാണ്. അങ്ങനെ തന്നെ കഴിക്കുകയോ അല്ലെങ്കിൽ ജ്യൂസ് ജാമ് അച്ചാറുകൾ ജെല്ലി എന്നിവയാക്കി കഴിക്കുകയോ ആകാം. വാളൻ പുളിക്കു പകരമായി കറികളിലും ഉപയോഗിക്കാം. മൂത്തു പഴുത്ത കായ്കൾ വയറിളക്കം, ഛർദ്ദി എന്നിവയ്ക്ക് ഫലപ്രദമാണ്. വീടുപണിക്കും ഫർണ്ണീച്ചർ ഉണ്ടാക്കാനും ഇതിന്റെ തടികൾ ഉപയോഗിക്കാറുണ്ട്. മലേഷ്യ -ഇന്തോനേഷ്യയാണ് ഇതിന്റെ ജന്മദേശം.
മിക്കവാറും എല്ലാത്തരം മണ്ണിലും ഇത് വളരും. വിത്ത് വഴി പ്രജനനം നടത്തുമ്പോൾ മാതൃ വൃക്ഷത്തിന്റെ ഗുണങ്ങൾ ലഭിക്കാറില്ല. അതിനാൽ ഒട്ടിക്കൽ ആയിരിക്കും നല്ലതു. ആറ് മാസം മുതൽ ഒരു വർഷം വരെ പ്രായമുള്ളതും ആരോഗ്യമുള്ളതുമായ തൈകൾ ഒരു മീറ്റർ വീതം നീളം , വീതി, ആഴം ഉള്ള കുഴികൾ എടുത്തു അതിൽ മേല്മണ്ണും ചാണകവും 3:1 എന്ന അനുപാതത്തിൽ നിറയ്ക്കണം. തൈകൾ തമ്മിലുള്ള അകലം 7 --8 മീറ്റർ വരെയാകാം. വേനലിൽ നന ആവശ്യമാണ്.
കുലകളായിട്ടാണ് ഇതിന്റെ കായ്കൾ കാണപ്പെടുന്നത്. ഒട്ടു തൈകൾ 2 -3 വർഷമാകു- മ്പോഴേക്കും കായ്ച്ചു തുടങ്ങും. ഡിസംബർ- ഏപ്രിൽ വരെ ഇതിൽ നിന്ന് കായ്കൾ ലഭിക്കും. ശരിയായി പഴുത്ത കായ്കൾക്ക് നല്ല മഞ്ഞ നിറമാണ്. മൂപ്പെത്തിയ കായ്കൾ ഏകദേശം ഒരാഴ്ചയോളം കേടുകൂടാതെ മരത്തിൽ കിടക്കും. പിന്നീട് അവ പൊഴിഞ്ഞു വീഴും. കാര്യമായ രോഗ കീട ബാധ ഈ മരത്തെ ബാധിക്കുകയില്ല.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചുവന്നു തുടുത്ത ചെറിപ്പഴങ്ങൾ നമുക്ക് വീട്ടിലും വളർത്താം.