Updated on: 24 April, 2020 11:47 AM IST
Photo1 Courtesy- en.wikipedia.org
 
ബീഹാറിന്റെ അഭിമാനമാണ് ലിച്ചി. ലോകമാകെ അനേകായിരം പേരുടെ പ്രിയപ്പെട്ട പഴവും ലിച്ചിയാണ്. ഇത് ലിച്ചിക്കാലമാണ്, കര്‍ഷകര്‍ ഒരു വര്‍ഷത്തേക്കുളള ആദായമെടുക്കുന്ന കാലം. പക്ഷേ കോവിഡ് എല്ലാം തകര്‍ത്തെറിയുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. ബീഹാറില്‍ ,പ്രധാനമായും മുസാഫര്‍പൂരില്‍,45,000 ലിച്ചി കര്‍ഷകരാണുള്ളത്. 1,000 കോടിയുടെ വ്യാപാരമാണ് എല്ലാവര്‍ഷവും ഈ മേഖലയില്‍ നടക്കാറുള്ളത്. മുന്‍ വര്‍ഷം ലിച്ചി കഴിച്ചാല്‍ എന്‍സഫലൈറ്റിസ് വരുമെന്ന തെറ്റായ പ്രചരണം കാരണം വലിയ നഷ്ടമുണ്ടായി. ഈ വര്‍ഷം അത് മേയ്ക്ക് അപ്പ് ചെയ്യാമെന്ന കണക്കുകൂട്ടലിലായിരുന്നു കര്‍ഷകര്‍.
 
മെയ് മാസ പഴം
 
32,000 ഹെക്ടര്‍ ഭൂമിയില്‍ 3 ലക്ഷം മെട്രിക് ടണ്‍ ലിച്ചിയാണ് ഉണ്ടാവുക. ഡല്‍ഹി,മുംബയ്,ലൂധിയാന,പൂനെ,ബംഗലൂരു,നേപ്പാള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും കച്ചവടക്കാര്‍ വന്ന് അഡ്വാന്‍സ് നല്‍കുന്ന മാസമാണ് ഏപ്രില്‍. എന്നാല്‍ ലോക്ഡൗണ്‍ കാരണം ഈ വര്‍ഷം അത്തരത്തിലുള്ള ഒരിടപാടും നടന്നിട്ടില്ല.
20-25 ദിവസങ്ങള്‍ക്കുള്ളില്‍ കായകള്‍ പാകമാകും. സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുണ്ടാകണമെന്ന് ബീഹാര്‍ ലിച്ചി ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബച്ചാസിംഗ് ആവശ്യപ്പെട്ടു.
 
 
2- Couretsy- dreamstime.com

കയറ്റുമതിക്കും കഴിയില്ല

 
വെറും 2-3 ദിവസങ്ങള്‍ മാത്രം ഷെല്‍ഫ് ലൈഫുള്ള ലിച്ചി കൃത്യമായി സമയത്തിന് പറിച്ചെടുത്തില്ലെങ്കില്‍ വേഗം നശിക്കും എന്നത് ആശങ്ക വളര്‍ത്തുന്ന കാര്യമാണ്. ഡല്‍ഹിയിലേക്ക് 1500 ടണ്ണും മുംബയിലേക്ക് 1000 ടണ്ണുമാണ് സാധാരണ വ്യാപാരം. എന്നാല്‍ രണ്ടു നഗരങ്ങളും ലോക്ഡൗണിലാണ്.
മെയ് മൂന്നാം വാരം മുതല്‍ ജൂണ്‍ രണ്ടാംവാരം വരെയാണ് ശരിക്കും ലിച്ചിയുടെ കാലം. അതിന് മുന്‍പ് ലോകത്തിന് പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ കഴിയുമൊ എന്ന ഉത്കണ്ഠയിലാണ് കര്‍ഷകര്‍.കയറ്റുമതി വിപണിയെയും ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. 10,000 മുതല്‍ 12,000 ടണ്‍വരെയായിരുന്നു കയറ്റുമതി.
ജര്‍മ്മനി,ഇംഗ്ലണ്ട്,ഫ്രാന്‍സ്,കാനഡ,നെതര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു കയറ്റുമതി. ഈ മേഖലകളുടെ നിലവിലെ അവസ്ഥ കയറ്റുമതിക്ക് അനുകൂലമല്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
English Summary: Will lichi reach the metros this year? , ee varsham lichi nagarangalil ethumo?
Published on: 24 April 2020, 11:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now