കട്ടപ്പന : അമിതകൂലിയും വിലക്കുറവും മൂലം പൊറുതി മുട്ടി ഹൈറേഞ്ചിലെ കാപ്പിക്കർ ഷകർ.വിലത്തകർച്ചയിൽ മനം മടുത്ത് കാപ്പികർഷകർ കൃഷി അവസാനിപ്പിക്കുന്ന അവസ്ഥ യിലെത്തി.
അമിത കൂലി കൊടുത്ത് തൊഴിലാളികളെ കൊണ്ട് വിളവെടുത്താലും വിലയില്ലാത്തതിനാൽ കർഷകർക്ക് ബാക്കി. അമിത കൂലി നൽകിയാൽ പോലും തൊഴിലാളികളെ കിട്ടാനില്ലെന്ന് കർഷകർ പറയുന്നു.
നിരവധി വർഷങ്ങളായി കാപ്പിക്കുരു വിലയിൽ ഉയർച്ചയുണ്ടായിട്ടില്ല. പരമാവധി 140 രൂപയാ ണ് ലഭിച്ചിട്ടുള്ളത്. ഹൈറേഞ്ചിലെ കർഷകരെല്ലാം ഏലത്തിന് പിന്നാലെ പോയതോടെ കാപ്പികൃഷിയിൽ 60%ത്തോളം കുറവുണ്ടായതായാണ് കണക്ക് . കാപ്പിത്തോട്ടങ്ങളിലെല്ലാം ഇന്ന് ഏലം കൃഷി ചെയ്തുകഴിഞ്ഞു.
മികച്ച വില ലഭ്യമാകുന്നുവെന്നതാണ് കാപ്പിയെ ഉപേക്ഷിച്ച് ഏലംനാടാണ് കർഷകരെ പ്രേരി പ്പിക്കുന്നത്. റോബസ്റ്റ കാപ്പിക്ക് തൊണ്ടോടു കൂടി 62 രൂപയും പരിപ്പിന് 122 ഉം തോടോടുകൂടി 78 രൂപയും.
തനത് ഹൈറേഞ്ച് കാപ്പിക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും വിപണിയിൽ വ്യാജനാണ് വാഴു ന്നത്. പൊടിയാക്കാനുള്ള ചെലവും ഈ രംഗത്ത് കലർത്താൻ വ്യാപാരികളെ പ്രേരിപ്പിക്കു ന്നു.
ചെറുകിട തോട്ടങ്ങളെല്ലാം കൃഷി അവസാനിപ്പിച്ച മട്ടാണ്. മുൻപ് കാപ്പി സമൃദ്ധമായിരുന്ന സ്ഥങ്ങളിൽ പോലും ഇപ്പോൾ മഷിയിട്ടു നോക്കിയാലും കാപ്പി കൃഷി കണ്ടെത്താനാവില്ല.