Updated on: 27 July, 2022 10:25 PM IST
Bamboo rice

പോഷകഗുണങ്ങലേറെയുള്ള മുളയരിയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിൻറെ അളവ് ഗോതമ്പിലേക്കാള്‍ കൂടുതലാണ്. സന്ധിവേദന, നടുവേദന എന്നിവയ്‌ക്കെല്ലാം ആശ്വാസം തരാന്‍ കഴിയുന്ന ഔഷധഗുണം ഇതിലുണ്ട്. ചിലർ പ്രമേഹ രോഗത്തിനുള്ള ഔഷധമായും ഉപയോഗിക്കുന്നുണ്ട്.  വിറ്റാമിന്‍ ബി6 സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു.  കാല്‍സ്യവും സള്‍ഫറും ധാരാളം അടങ്ങിയിട്ടുണ്ട്.

മുളയില്‍ നിന്നാണ് മുളയരി ഉൽപ്പാദിപ്പിക്കുന്നത്.  മുളയിൽ പൂവിടല്‍ തുടങ്ങിയ ശേഷം വിത്തുകളുണ്ടാകുന്നു.   ഈ വിത്തുകളാണ് മുളയരിയായി ഉപയോഗിക്കുന്നത്. പലര്‍ക്കും മുളയരിയെ കുറിച്ചുള്ള വ്യക്തമായ അറിവില്ല.   60 വര്‍ഷം മുതല്‍ 100 വര്‍ഷം വരെ ആയുസുള്ള മുളയില്‍ പൂക്കളുണ്ടാകുന്നത് നശിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പായാണ്. മുളയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി ധാരാളം പൂക്കളുണ്ടാകുന്ന പ്രത്യേക സമയമുണ്ട്.  വയനാട് ജില്ലയിലെ ആദിവാസികളുടെ പ്രധാനപ്പെട്ട ഉപജീവന മാര്‍ഗങ്ങളിലൊന്നാണ് മുളയരിയുടെ വിപണനം. ഔഷധമായും ഇവര്‍ ഉപയോഗിക്കാറുണ്ട്. മുളയരി കാണാൻ നെല്‍വിത്തുകളെപ്പോലെ ഉണ്ടെങ്കിലും രുചി ഗോതമ്പിൻറെതിനു സാമ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഒരു കാലത്ത് മനുഷ്യന്റെ വയറു നിറച്ചിരുന്നു മുളയരി

മുളയരി ഉണ്ടാക്കുന്ന പ്രത്യേകതരം മുളയുടെ തണ്ടുകള്‍ പ്രത്യേക ഭാഗങ്ങളില്‍ നിന്ന് മുറിച്ച് നട്ടാണ് കൃഷി ചെയ്യുന്നത്. മിക്കവാറും എല്ലാ മുളകളും ആയുസ് അവസാനിക്കുന്നതിന് മുമ്പ് പൂക്കളുണ്ടാകുന്നവയാണ്.

ചുവന്ന മണ്ണാണ് മുള കൃഷി ചെയ്യാന്‍ അനുയോജ്യം. പൂന്തോട്ടങ്ങളില്‍ അതിര്‍ത്തി കാക്കാനായും മുള വെച്ചുപിടിപ്പിക്കാറുണ്ട്. 35 വര്‍ഷമെത്തിയ മുളകള്‍ ഒരു ഹെക്ടര്‍ ഭൂമിയിലുണ്ടെങ്കില്‍ കര്‍ഷകന് അഞ്ച് ടണ്ണോളം മുളയരി ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: മുള ഇനി മരമല്ല , പച്ച സ്വര്‍ണ്ണമാണ്

ചില ഇനങ്ങളില്‍ നിന്ന് രണ്ടോ മൂന്നോ വിളവെടുപ്പ് നടത്താറുണ്ട്. വിളവെടുപ്പിന് സമയമായാല്‍ പൂക്കള്‍ ചെടിയുടെ മുകളില്‍ നിന്ന് തൂങ്ങിക്കിടക്കും. ഈ പൂക്കളുള്ള സ്ഥലം മുറിച്ചെടുത്താണ് മുളയരി വേര്‍തിരിക്കുന്നത്. പൂക്കാലത്തിന് ശേഷം മുളകള്‍ കൂട്ടത്തോടെ നശിക്കുമെന്ന വസ്തുതയും കൗതുകമുള്ള കാര്യം തന്നെയാണ്.

വിളവെടുത്ത ശേഷം പൂക്കളുടെ അവശിഷ്ടങ്ങള്‍ മാറ്റും. വെയിലത്ത് വെച്ച് ഉണക്കിയ ശേഷമാണ് മുളയരി ശേഖരിക്കുന്നത്. മുളയരി ഉപയോഗിച്ച് ഏകദേശം 90 വിഭവങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പായസം, പൊങ്കല്‍, ഉപ്പുമാവ് എന്നിവ കൂടാതെ മാംസ വിഭവങ്ങളിലും മുളയരി ഉപയോഗിക്കാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ആരാമം ഭംഗിയേകുന്ന അലങ്കാര മുളകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ടത്

നന്നായി വേവിച്ച ശേഷം ഉപയോഗിച്ചില്ലെങ്കില്‍ ദഹിക്കാത്ത പ്രശ്‌നമുണ്ടാകും. 10 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ദിവസേന മുളയരി ഉപയോഗിച്ച ആഹാരം നല്‍കാനും പാടില്ല. ആറ് വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ അരി കൊണ്ടുള്ള ഭക്ഷണം നല്‍കരുതെന്നാണ് പറയുന്നത്.

കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How to grow multi-nutritive bamboo rice?
Published on: 27 July 2022, 01:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now