ഷാർജയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നെല്ലിനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തത് വിജയം കണ്ടെത്തിയിരിക്കുകയാണ് ഷാർജയിലെ കൃഷി ശാസ്ത്രജ്ഞർ .പദ്ധതി വൻ വിജയമായതോടെ കൃഷി വ്യാപകമാക്കാൻ തയാറെടുക്കുകയാണ് ശാസ്ത്രജ്ഞർ. ഷാർജയിലെ മരുഭൂമിയിൽ 1,000 ചതുരശ്ര മീറ്റർ സ്ഥലത്തുനിന്ന് 763 കിലോ നെല്ലു ലഭിച്ചതായി പരിസ്ഥിതി-കാലാവസ്ഥാ മാറ്റ മന്ത്രി ഡോ.താനി അൽ സിയൂദി പറഞ്ഞു. മധ്യപൂർവദേശത്ത് ആദ്യമായാണ് ഇത്തരമൊരു കാർഷിക പദ്ധതി. അരിയും ഗോതമ്പുമടക്കമുള്ള ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന ഗൾഫ് മേഖലയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണിന്ന്. നവംബറിൽ വിതച്ച് മേയ് 5നും 30 നും ഇടയ്ക്കു വിളവെടുപ്പ് പൂർത്തിയാക്കി.
പ്രതിരോധ ശേഷിയുള്ള കൂടുതൽ ഇനങ്ങൾ യുഎഇയിൽ കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് കാർഷിക വിദഗ്ധർ. വെള്ളം പാഴാകുന്നത് ഒഴിവാക്കാൻ ഭൂമിക്കടിയിലൂടെയുള്ള ഡ്രിപ് ഇറിഗേഷൻ സംവിധാനമാണ് സ്വീകരിച്ചത്. ദക്ഷിണ കൊറിയൻ കാർഷിക ശാസ്ത്രജ്ഞരുടെ സഹകരണത്തോടെയായിരുന്നു പദ്ധതി. കൊറിയൻ സഹായത്തോടെ കന്നുകാലി വളർത്തൽ പദ്ധതിക്കും രാജ്യം തയാറെടുക്കുകയാണ്.
മരുഭൂമിലെ നിക്കുന്ന കാലാവസ്ഥയെ വിളയുന്ന ഇൻഡിക്ക, ജപോനിക.മരുഭൂമിയിലെ പരുക്കൻ കാലാവസ്ഥയെ അതിജീവിക്കുന്ന ഇൻഡിക, ജപോനിക എന്നീ നെൽ ഇനങ്ങളാണ് ഷാർജയിൽ പരീക്ഷിച്ചത്. 180 ദിവസം കൊണ്ടു പാകമാകുന്ന ഇനങ്ങളാണിത്. കടുത്ത ചൂടിനെ പ്രതിരോധിച്ച് ഉപ്പുകലർന്ന വരണ്ട മണ്ണിൽ വളരാൻ ഇവയ്ക്കാകും. ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ജാവ, ശ്രീലങ്ക, ഇന്തൊനീഷ്യ, ചൈന, ചില ആഫ്രിക്കൻ രാജ്യങ്ങളിൽ എന്നിവിടങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്ന ഇനമാണ് ഇൻഡിക്ക. ദക്ഷിണ കൊറിയ, ജപ്പാൻ, ചൈനയുടെ മേഖലകൾ എന്നിവിടങ്ങളിലാണ് ജപോനിക്ക പ്രധാനമായും കൃഷിചെയ്യുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കർഷക വായ്പാ തിരിച്ചടവ് നീട്ടി