ജോ വര്‍ എന്ന സ്വര്‍ഗം വിളയുടെ പ്രാഥമിക കൃഷിപാഠം പോലും അറിയാതിരുന്ന സെല്‍വന് കൃഷിപാഠം പ്രചാരകനായ വിത്ത് മാമന്‍ എന്നറിയപ്പെടുന്ന കല്ലാര്‍ വസുന്തരനാണ് ജോ വര്‍ എന്നും സ്വര്‍ഗം എന്നുമറിയപ്പെടുന്ന മണി ചോള വിത്ത് സെല്‍വന് നല്‍കിയത്.ഒന്നാം മണിവിളവ് 60-ാം ദിനം എടുത്തു. രണ്ടും മൂന്നും കൊയ്ത്ത് മുപ്പത് ദിവസം വീതം കഴിഞ്ഞ് നടക്കും. അതിശൈത്യത്തെയും കൊടും വരള്‍ച്ചയെയും ഈ ചെറു ധാന്യം അതിജീവിക്കും. ചെടിച്ചുവട്ടില്‍ വെളളക്കെട്ട് പാടില്ല. അടി വളവും മേല്‍ വളവും, ചെറു ജലസേചനവും ശ്രദ്ധിക്കണം.
കീടമായി തണ്ട് തുരപ്പനും :രോഗമായി കുമിള്‍ രോഗവും വരാം അവയും നിയന്ത്രണ വിധേയമാണ്. സങ്കര ഇനം ഒരു ഹെക്ടറില്‍ നിന്നും ഒരു ടണ്‍ വരെ വിളവെടുക്കാം. സെല്‍വന്‍ മക്ക ചോളം നൂറ്റമ്പത് കിലോഗ്രാമും മണി ചോളം ഇരുപത്തഞ്ച് കിലോയും ഇതിനകം വിളവെടുത്തു.പ്രോട്ടീന്‍ കലവറയായ ഈ ചെറു ധാന്യത്തിന് ആവശ്യക്കാരറിഞ്ഞു വരുന്നു. നല്ലൊരു കാലിത്തീറ്റയുമാണിത്.കാത്സ്യം, അയേണ്‍, പൊട്ടാസ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്.ഹൃദയാരോഗ്യത്തിനും ഭാരക്കുറവിനും ഈ ധാന്യം നല്ലതാണ്. കതിരില്‍ നിന്നുംമണി കൊത്താന്‍ വടക്കേന്ത്യയില്‍ നിന്നും തത്തകള്‍ കൂട്ടത്തോടെ പറന്നെത്തുന്നുവെന്ന് സെല്‍വന്‍ അതിശയോക്തിയോടെ പറയുന്നു.