Updated on: 1 June, 2019 5:50 PM IST

പണ്ടത്തെ നെൽപാടങ്ങളൊക്കെ പുഞ്ചയും മുണ്ടകനും വിരിപ്പ് കൃഷിയും കൊണ്ട് സമൃദ്ധമായി നിന്നിരുന്നവയായിരുന്നു  ഇന്ന് നമുക്ക് അത് കാണാകാഴ്ച്ചയായി മാറിയിരിക്കുകയാണ്  .വെള്ളത്തിന്റെ ലഭ്യത കുറവ് കൊണ്ടാണ് ഈ നെൽകൃഷികൾ വഴി മാറി പോയതിന് പ്രധാന കാരണം |. ആധുനിക കൃഷിരീതികളിൽ ഒരു പ്രധാന രീതിയായിരുന്നു നൊരി വിത്ത് നെൽകൃഷി . പുഞ്ചകൊയ്യ്ത്ത് കഴിഞ്ഞ്  പുതുമഴ പെയ്യ്ത് വിരിപ്പ് കൃഷിക്ക് നിലം പാകപ്പെടുത്താൽ  കുറച്ച്  കാല താമസം വേണ്ടി വരും വിരിപ്പ് കൃഷിക്ക് നല്ല പോലെ വെള്ളം വേണ്ടി വരാറുണ്ട് .

എത്രയും വിരിപ്പ് കൃഷിയുടെ കൊയ്ത്ത് കഴിഞ്ഞാൽ ഉടൻ മുണ്ടകൻ കൃഷി ഇറക്കേണ്ടുണ്ട് അത് കൊണ്ട് തീരെ സമയം കളയാതിരിക്കാനാണ് നൊരി വിത്ത് കൃഷി മുണ്ടകൻ കൃഷിയിൽ ചെയ്യ്ത് വന്നിരുന്നത് . ഇതിന് വിത്ത് ഇടാൻ വിത്ത് നന്നായി മുളപ്പിച്ച് പാകപ്പെടുത്തണം .പുതുമഴ പെയ്യ്ത്  ഈർപ്പമുള്ള മണിൽ ചാണകവളം നന്നായി പാകുക അതിന് ശേഷം ഉഴുത് മറിക്കുക  .മുളപ്പിച്ച വിത്ത് ഈ ഉഴവ് ചാലുകളിൽ ഞാറ് നടുന്നത് പോലെ അടുത്തടുത്ത്  ചെറിയ നൊരികളായി പാകുക ആഴ്ച്ചകൾക്ക് ശേഷം മഴ പെയ്യ്ത് കൃഷിയിടത്തിൽ സമൃദ്ധമായി വെള്ളം കിട്ടി തുടങ്ങും അന്നേരം വിത്ത് മുളച്ച് നിരയായി വരാൻ തുടങ്ങും .അതിന് ശേഷം കള പറിച്ച് വളപ്രയോഗങ്ങളൊക്കെ നടത്താം  .കാലതാമസം ഇല്ലാതെ കൊയ്യാനും പറ്റും ഇന്നത്തെ കർഷകർ ഈ രീതിയെ പറ്റി കേട്ടിട്ട് പോലും ഉണ്ടാവില്ല .ഈ രീതിയിൽ ഞാറ് പറിക്കലിന്റേയും ചില വ് കുറയ്ക്കാം എന്നതാണ് ഏറ്റവും വലിയ നേട്ടമായി വരുന്നത്

English Summary: Noise seeds can be grown
Published on: 01 June 2019, 05:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now