വളരെ എളുപ്പത്തിൽ റാഗി നമുക്ക് കൃഷി ചെയ്യാൻ സാധിക്കും. കേരളത്തിലെ കാലാവ സ്ഥയിൽ റാഗി നന്നായി വളരും. വേനൽക്കാലത്തും മഴക്കാലത്തും റാഗി കൃഷിചെയ്യാം
വെള്ളം കെട്ടിനിൽക്കാത്ത സ്ഥലം തിരഞ്ഞെടുക്കണം എന്നുമാത്രം. നെല്ല് കൃഷി ചെയ്യുന്നത് പോലെ ഉഴുതൊരുക്കിയ നിലത്തു വിത്ത് വിതച്ചാണ് റാഗിയും കൃഷി ചെയ്യുന്നത്. ജലസേചനനം അധികം ആവശ്യമില്ലാത്ത വിളയാണിത് അതിനാൽത്തന്നെ പറമ്പിലും മറ്റും യഥേഷ്ടം കൃഷി ചെയ്യാം.
മെയ് ജൂൺ ജൂലൈ മാസങ്ങളിൽ റാഗി കൃഷി ചെയ്യാം. വിത്ത് വിതച്ചു 25 ദിവസമാകു മ്പോളേക്കും ചെടി നന്നായി കിളിർത്തുവരും. കളപറിച്ചു കളയാലാണ് റാഗിക്കുവേണ്ട ഏക പരിചരണം. രാസവളങ്ങളോ രാസ കീട നാശിനികളോ ഇല്ലാതെ തന്നെ നല്ല വിളവും ലഭിക്കും.
മൂന്നര മാസമാകുമ്പോളേക്കും ചെടിയിൽ കതിർക്കുലകൾ വന്നുതുടങ്ങും ഒരുമാസത്തെ മൂപ്പെത്തുകയും ചെയ്യും. 6 മാസംകൊണ്ട് വിളവെടുക്കുന്ന ഇനങ്ങളും റാഗിയിൽ ഉണ്ട്. വിളവെടുക്കുന്നത് നെല്ലുകൊയ്തെടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഇതിന്റെ കതിർ മാത്രം മുറിച്ചെടുക്കുന്നതാണ് രീതി. മുറിച്ചെടുത്ത കതിർ അതേപടി ഉണക്കി സൂക്ഷിക്കുന്നു ആവശ്യത്തിന് കൊഴിച്ചെടുത്തു ഉപയോഗിക്കാം. വിളവെടുത്ത റാഗി 3 വര്ഷം വരെ കേടുകൂടാതെ സൂക്ഷിച്ചുവക്കാം.
ഒരു സൂപ്പർ ഫുഡ് എന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ തന്നെ വിപണിയിൽ നല്ല ആവശ്യക്കാരുണ്ട്. ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ റാഗിയിൽ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറക്കാന്‍ സഹായിക്കുന്നവര്‍ക്ക് വളരെയധികം സഹായി ക്കുന്നു ഇത്. അതുകൊണ്ട് തന്നെ റാഗി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിന് വേണ്ടി ശ്രമിക്കുക. റാഗി കൊണ്ടുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ വയറു നിറഞ്ഞതായി തോന്നുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും തടി കുറക്കുന്ന കാര്യത്തിന് സഹായിക്കുകയും ചെയ്യുന്നു.
കുട്ടികള്‍ക്ക് റാഗി കൊടുക്കുന്നതിലൂടെ എല്ലിന്റെ ആരോഗ്യത്തിനും കരുത്തിനും ഇത് കാരണമാകുന്നു. അതിലുപരി മുതിര്‍ന്നവരില്‍ റാഗി കഴിച്ചാല്‍ ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികള്‍ ഇല്ലാതാവുകയും ചെയ്യുന്നു. മാത്രമല്ല പെട്ടെന്ന് എല്ല് പൊട്ടുന്നത് മറ്റ് അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിനും സാധിക്കുന്നു.