Updated on: 27 March, 2021 2:00 PM IST
നാരുകളും പൊളിഫിനോളും ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് പ്രമേഹം കുറയ്ക്കാനും രോഗിക്ക് സാധിക്കും.

റാഗി നമുക്ക് പലവിധത്തില്‍ കഴിക്കാവുന്നതാണ്. ദോശ, ഇഡലി, അട, ഉപ്പുമാവ്,പുട്ട്, എന്തിന് റാഗികൊണ്ട് ഹല്‍വ വരെ തയാറാക്കാന്‍ സാധിക്കും.

പഴമക്കാര്‍ ഉപയോഗിച്ചിരുന്ന പോഷക സമ്പത്തുള്ള ഇത്തരം ഭക്ഷണ പദാര്‍ഥങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുതുകയാണെങ്കില്‍ ഒരു വിധം അസുഖങ്ങള്‍ക്കെല്ലാംല മരുന്ന് കഴിക്കാതെ രക്ഷപ്പെടാന്‍ സാധിക്കും.ഒരുപാട് പോഷകഗുണങ്ങളുള്ള ഈ ധാന്യം മനുഷ്യ ശരീരത്തിന് എത്രത്തോളം ഗുണം ചെയ്യും എന്ന് നോക്കാം.

മുലപ്പാല്‍ വര്‍ധിക്കാൻ

മുലയൂട്ടുന്ന അമ്മമാര്‍ക്ക് കഴിക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ് റാഗി. മുലപ്പാല്‍ വര്‍ധിക്കും. കാല്‍സിയം, അയന്‍ അമിനോ ആസിഡ് എന്നിവ കൊണ്ടെല്ലാം സമൃദ്ധമായതിനാല്‍ റാഗി അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ നല്ലതാണ്.

കൊളസ്ട്രോള്‍ കുറക്കാന്‍

റാഗിയില്‍ അടങ്ങിയിട്ടുള്ള ലെസിതിന്‍, മെഥിയോണ്‍ എന്നീ അമിനോ ആസിഡുകള്‍ കരളില്‍ അടിഞ്ഞുകൂടിയിട്ടുള്ള അമിതമായ കൊഴുപ്പിനെ നീക്കം ചെയ്യുകയും കൊളസ്ട്രോള്‍ കുറക്കുകയും ചെയ്യുന്നു.

 പ്രമേഹം കുറക്കാന്‍

റാഗി സ്ഥിരമായി കഴിക്കുകയാണെങ്കില്‍ പ്രമേഹ രോഗികള്‍ക്ക് അത് വളരെ ഉപകാരപ്രദമായിരിക്കും. നാരുകളും പൊളിഫിനോളും ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് പ്രമേഹം കുറയ്ക്കാനും രോഗിക്ക് സാധിക്കും.

ശരീര ഭാരം കുറക്കുന്നതിന്

റാഗിയില്‍ ട്രിപ്പ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ വിശപ്പ്‌ കുറക്കുകയും തുടര്‍ന്ന് ശരീര ഭാരം കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അരിയടക്കം മറ്റ് ധാന്യങ്ങളിലെല്ലാം ഉള്ളതിനേക്കാള്‍ ഒരുപാട് അധികമാണ് റാഗിയില്‍ അടങ്ങിയിരിക്കുന്ന നാരുകളുടെ അളവ്. അതുകൊണ്ടു പെട്ടന്നുതന്നെ വയറു നിറഞ്ഞപോലെ അനുഭവപ്പെടുകയും കൂടുതല്‍ ഭക്ഷണം കഴിക്കാതിരിക്കാനും സഹായിക്കുന്നു

വിളര്‍ച്ചക്ക്

റാഗിയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. റാഗി മുളപ്പിച്ചു കഴിക്കുന്നതിലൂടെ വിറ്റാമിന്‍ സി ശരീരതിനു ലഭിക്കുകയും ചെയ്യുന്നു. പ്രകൃതി തന്നെ ഇത്തരം ഭക്ഷണം നമുക്ക് പരിചയപ്പെടുതിയിട്ടുണ്ടെങ്കില്‍ പിന്നെ എന്തിനാണ് അയന്‍ ഗുളികകകളും ടോണിക്കുകളും വാങ്ങി കഴിക്കുന്നത്.

പേശികള്‍ക്ക്

റാഗിയില്‍ കാല്‍സ്യം, അയേണ്‍ നിയാസിന്‍, തയാമിന്‍, റൈബോഫ്ലാവിന്‍, വലൈന്‍, ഐസോലൂസിന്‍, മെഥിയോനൈന്‍, ത്രിയോനൈന്‍ എന്നീ അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വളര്‍ച്ചാ ഹോര്‍മോണുകളെ ത്വരിതപ്പെടുത്തുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക് സഹായിക്കുകയും ചെയ്യുന്നു.

മാനസിക സമ്മര്‍ദം കുറക്കാന്‍

റാഗിയില്‍ അടങ്ങിയിട്ടുള്ള ട്രിപ്പ്‌റ്റോഫാനും അമിനോ ആസിഡുകളും സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. വിഷാദ രോഗം, മൈഗ്രൈന്‍, സെറിബ്രല്‍ പെയിന്‍ എന്നീ രോഗങ്ങള്‍ക്കെല്ലാം നല്ലൊരു മരുന്ന് കൂടിയാണ് റാഗി.

യുവത്വത്തിന്

അകാല വാര്‍ധക്ക്യം തടയുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും റാഗി നല്ലൊരു മരുന്നാണ്. റാഗി ഒരു ആന്‍റി എയ്ജിംഗ് ഡ്രിങ്ക് കൂടിയാണ്.

English Summary: Ragi can be eaten to lower cholesterol
Published on: 27 March 2021, 01:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now