പട്ടുനൂൽ അഥവാ സിൽക്കിന്റെ ഉല്പാദനത്തിനായി പട്ടുനൂൽ പുഴുക്കളെ വളർത്തുന്ന കൃഷിരീതിയാണ് പട്ടുനൂൽപ്പുഴു വളർത്തൽ അഥവാ സെറികൾച്ചർ (Sericulture). കേരളത്തിലെ കാലാവസ്ഥയും സാഹചര്യങ്ങളും പട്ടുനൂല്‍പ്പുഴു വളര്‍ത്തലിന് തികച്ചും അനുകൂലമാണ്.പരിമിതമായ സ്ഥലവും കുറഞ്ഞ മുതല്‍ മുടക്കും മതിയാകും. നിലവിൽ ഒരേക്കറോ അതിൽ കൂടുതലോ സ്ഥലത്ത് മൾബറി കൃഷിയിറക്കുന്ന കർഷകർക്ക് മാസം ഏകദേശം 50,000 മുതൽ 60,000 രൂപ വരെ ലാഭം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. 25 ഡിഗ്രി മുതൽ 27 ഡിഗ്രി വരെയുള്ള കാലാവസ്ഥയാണ് സെറി കൾച്ചറിന് അനുയോജ്യം.
പട്ടുനൂൽപുഴു കൃഷിക്ക് കുറഞ്ഞത് ഒരേക്കർ സഥലത്ത് മൾബറിച്ചെടി വളർത്തേണ്ടതുണ്ട്. ഏകദേശം നാൽപത് മുതൽ നാൽപ്പത്തിയഞ്ച് ദിവസങ്ങൾക്കുള്ളിൽ മൾബറിച്ചെടികൾ പാകമാകും. വളർച്ചയെത്തിയ മൾബറിയിലയാണ് പട്ടുനൂൽ പുഴുക്കളുടെ ആഹാരം. കൃഷി തുടങ്ങി 22 ദിവസങ്ങൾക്കുള്ളിൽ വിളവെടുക്കാമെന്ന പ്രത്യേകതയും സെറികൾച്ചറിനുണ്ട്. കൊക്കൂണുകൾ ശാസ്ത്രീയമായി സംസ്‌കരിച്ചാണ് പട്ടുനൂൽ ഉത്്പാദിക്കുന്നത്. പട്ടുനൂൽ നിർമ്മിക്കുന്നവർ ചന്തയിൽ നിന്നും കൊക്കൂണുകൾ ലേലത്തിനെടുക്കുകയാണ് പതിവ്.
പട്ടു വസ്ത്രങ്ങള്‍ക്ക് കേരളത്തില്‍ വന്‍വിപണിയാണുളളത്. പ്രതിവര്‍ഷം 400 കോടി രൂപയുടെ സില്‍ക്ക് തുണിത്തരങ്ങളാണ് കേരളത്തില്‍ വിറ്റഴിയുന്നത്. ഇന്ത്യയിലെ പ്രതിവര്‍ഷ പട്ടുനൂലുത്പാദനം പതിനായിരം ടണ്‍ മാത്രമാണ്. ഇന്ത്യന്‍ പട്ടിന് വിദേശവിപണിയില്‍ നല്ല പ്രിയമുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ കൊക്കൂണ്‍ എത്രതന്നെ ഉത്പാദിപ്പിച്ചാലും വിപണനത്തിന് പ്രയാസമുണ്ടാവില്ലായെന്ന് സാരം.
കേരളത്തിലെ കാലാവസ്ഥയും സാഹചര്യങ്ങളും പട്ടുനൂല്‍പ്പുഴു വളര്‍ത്തലിന് തികച്ചും അനുകൂലമാണ്.പരിമിതമായ സ്ഥലവും കുറഞ്ഞ മുതല്‍ മുടക്കും മതിയാകും. ആദ്യ വിളവെടുപ്പിന് അഞ്ചാറുമാസം വേണ്ടിവരുമെങ്കിലും അതിനുശേഷം മാസ ശന്പളം പോലെ കൃത്യമായിട്ട് വരുമാനം കിട്ടും. അധ്വാനം വളരെ കുറവായതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ തൊഴിലില്‍ ഏര്‍പ്പെടാന്‍ സാധിക്കും. പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ മുതല്‍ വസ്ത്ര നിര്‍മ്മാണം വരെയുളള ഘട്ടങ്ങളില്‍ ഏറെ തൊഴിലവസരങ്ങളുളള മേഖലയാണിത്.
English Summary: seri culture
Published on: 21 June 2019, 03:55 IST