എല്ലാവരും ഇന്നത്തെ കാലത്ത് കൂടുതൽ ഉൽപാദന മികവിനു വേണ്ടി രാസവളങ്ങളെ തേടി പോകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ ഉൽപ്പാദനചെലവിൽ ഊന്നിയ രാസ കൃഷിരീതിക്ക് ബദൽ സംവിധാനമാണ് കാർഷിക പാരിസ്ഥിതിക സമ്പ്രദായങ്ങൾ ഒരുക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന് പ്രതികൂലവും അനിശ്ചിതത്വവുമായ പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്യുന്നതിനും ഇത് വളരെ ഫലപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കാലം തെറ്റി വരുന്ന മഴ, കൃഷി മുറകൾ മാറണം
ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച കാർഷിക പരിസ്ഥിതി വിജ്ഞാന ശാഖയിൽ സമന്വയിക്കപ്പെടുന്നത് ആണ് കാർഷിക പാരിസ്ഥിതിക കൃഷി സമ്പ്രദായ പ്രവർത്തനങ്ങൾ. ഈ സമ്പ്രദായം കാർഷിക മേഖലയിലെ നൂതന ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിൽ അധിഷ്ഠിതമായതും അതോടൊപ്പം ഇന്ത്യൻ സംസ്കാരത്തിൽ വേരൂന്നിയതുമാണ്. ആഗോളതലത്തിൽ ആഹ്വാനം ചെയ്യപ്പെട്ട രണ്ട് പ്രധാന ലക്ഷ്യങ്ങൾ ആയിരുന്നു ഭക്ഷ്യസുരക്ഷയും പരിസ്ഥിതിസംരക്ഷണവും. ഇവ നിറവേറ്റാനായി UN-FAO 2018ൽ എല്ലാ ലോകരാജ്യങ്ങളും പാരിസ്ഥിതിക കൃഷി സംബന്ധമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കാർഷിക പാരിസ്ഥിതിക കൃഷി സമ്പ്രദായത്തിന്റെ ഗുണങ്ങൾ
ഈ സമ്പ്രദായത്തിൽ കൃഷിയിടത്തിൽ തന്നെയുള്ള ഉല്പാദനോപാധികൾ ഉപയോഗിച്ചുള്ള കൃഷിരീതികൾ, ബഹുവിളസമ്പ്രദായ രീതി, മഴവെള്ള സംഭരണം, സൂര്യപ്രകാശത്തിലെ പരമാവധി ഉപയോഗം, രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കൽ എന്നിവ കൂടാതെ കർഷകൻറെ തനതായ അറിവും പ്രവർത്തിപരിചയത്തിനും ഊന്നൽ നൽകുന്നു. കർഷകരിൽനിന്ന് കർഷകരിലേക്കുള്ള വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ അനുവദിക്കുമ്പോൾ മികച്ച പുരോഗമന കർഷകരിൽനിന്ന് മറ്റു കർഷകരിലേക്ക് എളുപ്പത്തിൽ അറിവുകൾ കൈമാറ്റം ചെയ്യപ്പെടുന്നു. കൂടാതെ സ്വാശ്രയ കർഷക സംഘം, സ്ത്രീകളുടെ സംഘടനകൾ /കൂട്ടായ്മകൾ ഉപയോഗിച്ച് കൃഷി സമ്പ്രദായത്തെ അന്വർത്ഥം ആക്കാം. കൃഷിയുടെ ഉത്പാദനക്ഷമതയിൽ കുറവ് വരുത്താതെ തന്നെയാണ് ഈ കൃഷിസമ്പ്രദായം കാർഷിക രംഗത്ത് മാറ്റങ്ങൾ വരുത്തുന്നത്. ഈ രീതി കൃഷിയിലേക്ക് വരുന്ന പുതിയ തലമുറ ആകർഷിക്കുവാൻ മികച്ചതാണ്. ഈ കാർഷിക സമ്പ്രദായം കൃഷി ചെലവ് വലിയ അളവിലുള്ള വായ്പയുടെ ആവശ്യം കടബാധ്യത എന്നിവ ഗണ്യമായി കുറയ്ക്കുന്നു ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങി അടിയന്തര സാഹചര്യങ്ങളെ നേരിടാനും ഈ കൃഷി സമ്പ്രദായത്തിന് കഴിയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തിരികെ വരാം ജൈവകൃഷിയിലേക്ക്
കാർഷിക വിള പരിപാലന ശുപാർശകൾ ഭാരതീയ കർഷക ജനതയുടെ കാർഷിക പ്രവർത്തനങ്ങൾക്ക് ശക്തിയേകുന്നു. കാർഷിക പാരിസ്ഥിതിക കൃഷിസമ്പ്രദായം പദ്ധതികൾ നടപ്പിലാക്കിയ സ്ഥലങ്ങളിൽ പാരിസ്ഥിതികമായ മുന്നേറ്റങ്ങൾ ആരോഗ്യപരമായ ഗുണഗണങ്ങളും കൂടാതെ കാർഷിക വരുമാനത്തിൽ ഗണ്യമായ വർധനവും ആണ് കൈവരിക്കാൻ ആവുന്നത്. ഈ കൃഷിസമ്പ്രദായം സ്ഥായിയായ വളർച്ച, പ്രതിരോധമാർഗങ്ങൾ അവലംബിക്കുകയും തന്മൂലം കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയുടെ രാഷ്ട്രീയം