News

ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം

നാം കഴിക്കുന്ന ഭക്ഷണം എത്ര മാത്രം സുരക്ഷിതമാണെന്ന ഓർമപ്പെടുത്തൽ നൽകി ഇന്നു ലോക ഭക്ഷ്യസുരക്ഷാ ദിനം. ഐക്യരാഷ്ട്ര സഭയുടെ ‘ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍’ (എഫ്‌എ‌ഒ) ആണ് ഈ ദിനം ആചരിക്കുന്നത്.‘ഭക്ഷ്യസുരക്ഷാ നമ്മുടെ ഉത്തരവാദിത്വം’ എന്നതാണ് ഈ വര്‍ഷത്തെ ഭക്ഷ്യ സുരക്ഷാ ദിന സന്ദേശം..

സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷണം ലഭ്യമാക്കി സുസ്ഥിരമായ ജീവിതാവസ്ഥ പ്രദാനം ചെയ്യുക എന്നതാണ് ഭക്ഷ്യസുരക്ഷാ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്.ആരോഗ്യപരവുമായ ജീവിതം

നയിക്കുന്നതിനാവശ്യമായത്ര അളവിൽ ആവശ്യമായ സമയത്ത് ജനങ്ങളുടെ ആഹാരരീതിക്കും ഭക്ഷണശീലങ്ങൾക്കും ഇണങ്ങുംവിധം ലഭ്യമാകുന്ന ഭൗതികവും സാമ്പത്തികവുമായ സൗകര്യങ്ങളുടെ ലഭ്യതയാണ് ഭക്ഷ്യസുരക്ഷ. ഓരോ രാജ്യത്തുമുള്ള ഭക്ഷ്യസുരക്ഷ നിയമപ്രകാരം അതത് രാജ്യത്തെ പൗരന്മാർക്ക് മുൻകൂട്ടി നിശ്ചയിച്ച അളവിൽ അത്യാവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാനുള്ള ബാധ്യത ഓരോ ഭരണസംവിധാനത്തിനുമുണ്ട്. 


English Summary: Today world food safety day

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine