പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കേരളം ഓണക്കോടി സമ്മാനിക്കുന്നു. കേരളത്തിന്റെ സ്വന്തം കൈത്തറി തുണി കൊണ്ട് നിർമിച്ച ഇളം പച്ചയും പിങ്കും ചന്ദന നിറവും ചേർന്ന കുർത്തയാണ് അദ്ദേഹത്തിന് കേരളം നൽകുന്നത്. കണ്ണൂരിൽ പ്രവർത്തിക്കുന്ന ലോക്നാഥ് കോ ഓപ്പ് വീവിങ് സൊസൈറ്റിയിലെ നെയ്ത് തൊഴിലാളി കെ ബിന്ദുവാണ് കുർത്ത തുണി നെയ്തത്. കോട്ടയം സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസാണ് കുർത്തയുടെ നിറങ്ങളും പാറ്റേണും രൂപകൽപ്പന ചെയ്തത്.
കൂടുതൽ വാർത്തകൾ: 'പടം പിടിക്കാം സമ്മാനം നേടാം - S1'; 3 വിജയികൾ
ഇനിയൽപം ചരിത്രമാകാം..
2015 ഓഗസ്റ്റ് 7ന് ചെന്നൈയിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ ദേശീയ കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്തത്. നെയ്ത്തുകാരുടെ അധ്വാനത്തെ അംഗീകരിക്കുന്നതിനും, കൈത്തറി കരകൗശല ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. കുറച്ചു കൂടി മുമ്പോട്ട് പോയാൽ, സ്വദേശി പ്രസ്ഥാനത്തിന്റെ ഓർമ്മയ്ക്കായാണ് ഓഗസ്റ്റ് 7 കൈത്തറി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ദേശീയ സ്വാതന്ത്ര പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു സ്വദേശി പ്രസ്ഥാനം ആരംഭിച്ചത്. 1905 ഓഗസ്റ്റ് 7ന് കൽക്കട്ടയിലെ ടൗൺ ഹാളിൽ വച്ചാണ് സ്വദേശി പ്രസ്ഥാനം ഉദ്ഘാടനം ചെയ്തത്.
കൈത്തറി ഇന്ന്..
ഇന്ത്യയിൽ കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ പ്രത്യക്ഷമായും പരോക്ഷമായും കൈത്തറി വ്യവസായ മേഖലകളുടെ ഭാഗമാകുന്നുണ്ട്. ഒരു സാരി നെയ്യാൻ തന്നെ 1 മാസത്തോളം സമയം വേണം. കഠിനമായ ജോലിഭാരവും, തുച്ഛമായ വരുമാനവും കൈത്തറിയെ പാടേ തകർത്തു. കേരളത്തിൽ പ്രധാനമായും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കൊല്ലം, കാസര്‍കോട് ജില്ലകളിലെ ചില ഭാഗങ്ങളിലും മാത്രമാണ് കൈത്തറി മേഖല പ്രവര്‍ത്തിക്കുന്നത്.
ഈ മേഖലയിലെ 96 ശതമാനം തറികളും സഹകരണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയ സ്വാതന്ത്ര പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു സ്വദേശി പ്രസ്ഥാനം ആരംഭിച്ചത്. 1905 ഓഗസ്റ്റ് 7ന് കൽക്കട്ടയിലെ ടൗൺ ഹാളിൽ വച്ചാണ് സ്വദേശി പ്രസ്ഥാനം ഉദ്ഘാടനം ചെയ്തത്.