1. News

ഓഗസ്റ്റ് 7-ന് (നാളെ) ദേശീയ കൈത്തറി ദിനാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും

ഓഗസ്റ്റ് 7ന് ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹി പ്രഗതി മൈതാനത്തിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ദേശീയ കൈത്തറി ദിനാചരണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. രാജ്യത്തിന്റെ സമ്പന്നമായ കലയുടെയും കരകൗശലത്തിന്റെയും പാരമ്പര്യം നിലനിര്‍ത്തുന്ന കരകൗശല തൊഴിലാളികള്‍ക്കും

Meera Sandeep
ഓഗസ്റ്റ് 7-ന്  (നാളെ ) ദേശീയ കൈത്തറി ദിനാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും
ഓഗസ്റ്റ് 7-ന് (നാളെ ) ദേശീയ കൈത്തറി ദിനാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: ഓഗസ്റ്റ് 7ന് ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹി പ്രഗതി മൈതാനത്തിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ദേശീയ കൈത്തറി ദിനാചരണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.

രാജ്യത്തിന്റെ സമ്പന്നമായ കലയുടെയും കരകൗശലത്തിന്റെയും പാരമ്പര്യം നിലനിര്‍ത്തുന്ന കരകൗശല തൊഴിലാളികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും പ്രോത്സാഹനവും നയപരമായ പിന്തുണയും നല്‍കുന്ന ഉറച്ച വക്താവാണ് എപ്പോഴും പ്രധാനമന്ത്രി. ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഗവണ്‍മെന്റ് ദേശീയ കൈത്തറി ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്, 2015 ഓഗസ്റ്റ് 7-നാണ് ഇതിന്റെ ആദ്യത്തെ ആഘോഷം നടന്നത്. 1905 ഓഗസ്റ്റ് 7-ന് ആരംഭിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ ആദരസൂചകമായാണ് ഈ തീയതി പ്രത്യേകം തെരഞ്ഞെടുത്തതത്, ഇത് തദ്ദേശീയ വ്യവസായങ്ങള്‍ക്ക് പ്രത്യേകിച്ച് കൈത്തറി നെയ്ത്തുകാര്‍ക്ക് വളരെയിധകം പ്രോത്സാഹനമായിട്ടുണ്ട്.

ഈ വര്‍ഷം ഒമ്പതാമത് ദേശീയ കൈത്തറി ദിനമാണ് ആഘോഷിക്കുന്നത്. പരിപാടിയില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍.ഐ.എഫ്.ടി) വികസിപ്പിച്ചെടുത്ത ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ക്രാഫ്റ്റ്‌സിന്റെ കലവറയായ - (ഭാരതീയ വസ്ത്ര ഏവം ശില്‍പ കോശം) - ഇ-പോര്‍ട്ടലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: കൈത്തറി മേഖലയിൽ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് മികച്ച ധനസഹായ പദ്ധതികൾ

പരിപാടിയില്‍ 3000-ത്തിലധികം കൈത്തറി, ഖാദി നെയ്ത്തുകാരും കരകൗശല വിദഗ്ധരും ടെക്‌സ്‌റ്റൈല്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക (എം.എസ്.എം.ഇ) മേഖലകളില്‍ നിന്നുള്ള പങ്കാളികളും പങ്കെടുക്കും. ഇത് ഇന്ത്യയിലുടനീളമുള്ള കൈത്തറി ക്ലസ്റ്ററുകള്‍, എന്‍.ഐ.എഫ്.ടി കാമ്പസുകള്‍, വീവര്‍ സര്‍വീസ് സെന്ററുകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കാമ്പസുകള്‍, നാഷണല്‍ ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ഹാന്‍ഡ്‌ലൂം എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ (കെ.വി.ഐ.സി)സ്ഥാപനങ്ങള്‍, വിവിധ സംസ്ഥാന കൈത്തറി വകുപ്പുകള്‍ എന്നിവയെ ഒരുമിച്ച് കൊണ്ടുവരും.

English Summary: PM to participate in National Handloom Day celebration on 7th August

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds