Updated on: 5 September, 2022 5:24 PM IST
യുവത്വത്തിന്റെ ചിറകിലേറി കൃഷി ജാഗരൺ

26 വർഷങ്ങൾ... ഒരു മനുഷ്യന്റെ ആയുസ്സിൽ 26-ാം വയസ്സെന്നത് അവന്റെ യൗവ്വനമാണ്. ഏററെക്കുറേ ആളുകൾക്കും ജോലിയിലായാലും പഠനത്തിലായാലും ദാമ്പത്യജീവിതത്തിലായാലും നിർണായകമായ വർഷം കൂടിയാണ് 26-ാം വർഷമെന്നത്. ഒരു സ്ഥാപനം അതിന്റെ 26-ാം ജന്മദിനം ആഘോഷിക്കുന്നുവെന്നതും, അതിന്റെ യുവത്വത്തിലേക്ക് കടന്നുവെന്നതിന്റെ അടയാളമാണ്.
ആർഷഭാരത സംസ്കാരത്തിലൂന്നിയ ഭാരതത്തിന് കൃഷി അങ്ങേയറ്റം പ്രധാനമാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയും വികസനവുമെല്ലാം കൃഷിയെ ആസ്പദമാക്കിയാണ് നിലകൊള്ളുന്നത്. ഭാരതത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്ന കർഷകനെന്നാൽ പൊതുസമൂഹവും അധികൃതരും അർഹമായ പരിഗണനയോ സഹകരണമോ നൽകുന്നില്ല.

സമൂഹത്തിന്റെ ഒരു കോണിലേക്ക് ചുരുങ്ങിപ്പോകുന്ന വിഭാഗമായി മാത്രം കർഷകൻ ശേഷിക്കുമ്പോൾ അവർ അനുഭവിക്കുന്ന പ്രയാസങ്ങളും പരിമിതികളും അധികൃതരിലേക്ക് എത്തിക്കുന്നതിനും, കാർഷിക വിളകൾ വിപണനം ചെയ്യുന്നതിനുമെല്ലാം ഒരു മാധ്യമം ആവശ്യമായി വന്നേക്കാം. ആശയങ്ങളും വിവരങ്ങളും പൊതുജനങ്ങളിലേക്ക് വിനിമയം ചെയ്യുന്നതിനുള്ള മാധ്യമമാണ് പത്രം, വാരിക, ടെലിവിഷൻ പോലുള്ളവ.

1996 സെപ്തംബർ 5ന്, എം.സി ഡൊമിനിക് ഒരു മാധ്യമസ്ഥാപനത്തിന് തുടക്കം കുറിയ്ക്കുമ്പോൾ അത് കാർഷിക രംഗത്തും മാധ്യമമേഖലയിലും നവീനമായ ചുവടുവയ്പ്പായിരുന്നു. കൃഷിക്കാരന് അവന് ലഭ്യമാകേണ്ട വിവരങ്ങളും സേവനങ്ങളും അറിയുന്നതിനും, കാർഷിക മേഖലയിലെ വർത്തമാനം പൊതുസമൂഹത്തിന് ബോധ്യമാകുന്നതിനും ഒരു മാസിക. കാലം വളരും തോറും മാറ്റങ്ങളെ ഒപ്പം കൂട്ടി കൃഷി ജാഗരണും വളർന്നു.

കൃഷി അറിവുകൾ പങ്കുവക്കുന്നതിന് മാധ്യമമേഖലയിൽ മുൻപന്തിയിൽ ചുവടുറപ്പിച്ച കൃഷി ജാഗരൺ അതിന്റെ 26-ാം വയസ്സിൽ എത്തി നിൽക്കുമ്പോൾ, പ്രതിമാസ വാരികയായി മാത്രമല്ല സാന്നിധ്യമറിയിക്കുന്നത്, മറിച്ച് നവമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യക്തമായ സ്ഥാനം സ്ഥാപനം ഉറപ്പിച്ചുകഴിഞ്ഞു.
12 ഭാഷകളിലായി പ്രസിദ്ധീകരിക്കുന്ന മാഗസീന് പുറമെ, കൃഷി ജാഗരൺ എന്ന പേരിൽ ഈ ഭാഷകളിൽ എല്ലാം വെബ്സൈറ്റുകളും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങി സമൂഹമാധ്യമങ്ങളിൽ പേജുകളും, യൂട്യൂബ് ചാനലുകളുമായി സജീവമാകുകയാണ് കൃഷി ജാഗരൺ.

രാജ്യത്തിന്റെ ഗ്രാമീണമേഖലകളെ മാധ്യമപ്രവർത്തനത്തിലേക്ക് ക്ഷണിച്ചുകൊണ്ട് AJAI (Agriculture Journalist Association of India) എന്ന നവീന സംരഭത്തിനും, കർഷകരെ മാധ്യമപ്രവർത്തകരായി പരിശീലിപ്പിച്ച് പ്രവർത്തിക്കുന്ന FTJ (Farmer The Journalist) എന്ന പ്രയത്നത്തിനും തറക്കല്ലിട്ടാണ് കൃഷി ജാഗരൺ 25 വർഷങ്ങൾ പൂർത്തിയാക്കുന്നത്. ഇതിന് പുറമെ FTB- Farmer The Brand പോലുള്ള സംരഭങ്ങളിലൂടെ കൃഷിവിളകൾ വിപണനം ചെയ്യുന്നതിനുള്ള മികച്ച അവസരവും മാധ്യമസ്ഥാപനമെന്ന ലേബൽ കടന്ന് കൃഷി ജാഗരൺ ഒരുക്കിയിട്ടുണ്ട്.

26 വർഷങ്ങൾ കാർഷിക മേഖലയ്ക്ക് മുതൽക്കൂട്ടായുള്ള കൃഷി ജാഗരണെ സംബന്ധിച്ചിടത്തോളം നിസ്സാരമല്ല. ഇന്ന് കൃഷി ജാഗരണിന്റെെ ജന്മവാർഷിക ദിനത്തിൽ, ന്യൂ ഡൽഹിയിലെ കെജെ ഹെഡ് ഓഫീസിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. കർഷർക്കൊപ്പം ഓൺലൈനായി സംവദിച്ചും കേക്ക് മുറിച്ച് മധുരം പങ്കുവച്ചും കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമെനിക്കും, ഡയറക്ടർ ഷൈനി ഡൊമിനിക്കും ഒപ്പം കൃഷി ജാഗരൺ അംഗങ്ങളും ആഘോഷച്ചടങ്ങിൽ പങ്കുചേർന്നു.

ബന്ധപ്പെട്ട വാർത്തകൾ: പത്മശ്രീയേക്കാളും സന്തോഷം നല്‍കുന്ന പുരസ്‌കാരമാണിത്: ജയറാം

നീണ്ട വർഷങ്ങളായുള്ള യാത്രയിൽ ഒപ്പം നിന്ന കർഷക സുഹൃത്തുക്കൾക്കും വ്യവസായ പ്രതിനിധികൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും എം.സി ഡൊമെനിക് നന്ദി പറഞ്ഞു. കൃഷി വളരാൻ ഊന്നുവടിയായി കൃഷി ജാഗരണും വരുംവർഷങ്ങളിലും സജീവമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകനും കാർഷിക അനുബന്ധ പ്രവർത്തകർക്കും തുടങ്ങി കൃഷി ജാഗരണിലെ ഓരോ അംഗങ്ങൾക്കും കൃഷി ജാഗരൺ എന്നത് ഒരു കുടുംബമാണെന്ന് ആഘോഷ ചടങ്ങിൽ പങ്കെടുത്ത പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Krishi Jagran celebrates its 26th anniversary with farmers
Published on: 05 September 2022, 05:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now