1. Farm Tips

ടെറസ് കൃഷിയിൽ ഗ്രോബാഗ് എങ്ങനെ ഉപയോഗിക്കാം; രീതികൾ

Saranya Sasidharan
How to use growbags in terrace farming; methods
How to use growbags in terrace farming; methods

കൃഷി ഒരു നാടിൻ്റെ സംസ്കാരമാണ് അല്ലെ? എന്നാൽ ഇന്ന് ആവിശ്യത്തിന് സ്ഥലമില്ലാത്തത് കൊണ്ട് നമ്മളിൽ പലർക്കും ആഗ്രഹമുണ്ടെങ്കിൽ തന്നെ ചെയ്യാൻ പറ്റുന്നില്ല, കാരണം ഇന്ന് പലരും താമസിക്കുന്നത് ഫ്ലാറ്റുകളിലോ അല്ലെങ്കിൽ അപ്പാർട്ട്മെൻ്റുകളിലോ ആണ്. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ആൾക്കാർക്ക് കൃഷി ചെയ്യാൻ സാധിക്കുന്നില്ല.

എന്നാൽ സ്ഥല പരിമിതി ഓർത്ത് നിങ്ങൾ ഇനി വിഷമിക്കേണ്ടതില്ല. കാരണം പറമ്പുകളിൽ സ്ഥലമില്ലെങ്കിൽ ടെറസിലോ അല്ലെങ്കിൽ ബാൽക്കണികളിലോ നിങ്ങൾക്ക് കൃഷി ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള കൃഷിക്ക് ഗ്രോ ബാഗ് ഉപയോഗിക്കാവുന്നതാണ്. അത് വളരെ ഗുണപ്രദവും അനായാസകരവുമാണ്.

ഈ ലേഖനം ഗ്രോ ബാഗുകൾ, ഗുണങ്ങൾ, വില, എവിടെ നിന്ന് വാങ്ങാം എന്നിവയെക്കുറിച്ചാണ് പറയുന്നത്. ഇത് ഒരു വലിയ പ്ലാസ്റ്റിക് ബാഗാണ്, ചെടികൾ വളർത്തുന്നതിനുള്ള ഒരു മാധ്യമമായി നമുക്ക് ഇത് ഉപയോഗിക്കാം.

ഗ്രോ ബാഗുകൾ സാധാരണയായി കട്ടിയുള്ള ഗേജ് ഉള്ള പ്ലാസ്റ്റിക് ബാഗുകളാണ്. ഗ്രോ ബാഗുകളുടെ പ്രധാന ഗുണം നമുക്ക് 3-4 വർഷം വരെ ഒരു ഗ്രോ ബാഗ് ഉപയോഗിക്കാം എന്നതാണ്. അതായത് ചെടികൾക്ക് അതിന്റെ ആയുസ്സ് അവസാനിച്ചുകഴിഞ്ഞാലും നമ്മൾ വീണ്ടും ഗ്രോ ബാഗ് ഉപയോഗിക്കും. അത് കൊണ്ട് തന്നെ ഇത് ഉപകാര പ്രദമാണ്.

പോട്ടിംഗ് മിക്സ് എങ്ങനെ തയ്യാറാക്കാം?

ഗ്രോ ബാഗുകളിൽ (അല്ലെങ്കിൽ കണ്ടെയ്‌നറുകൾ) മണ്ണ്, തരി, ചകിരിച്ചോറ്, കമ്പോസ്റ്റ് ചെയ്ത പച്ച മാലിന്യങ്ങൾ, കമ്പോസ്റ്റ് ചെയ്ത മരക്കഷണങ്ങൾ, അല്ലെങ്കിൽ ഇവയുടെയെല്ലാം മിശ്രിതം എന്നിവ ലഭ്യതയ്ക്കനുസരിച്ച് നിറയ്ക്കണം. ചെടിയുടെ വളർച്ച ഉറപ്പാക്കാൻ ഉണങ്ങിയ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയ ജൈവ വളങ്ങൾ മണ്ണിൽ കലർത്തണം. മിക്കവാറും എല്ലാ പച്ചക്കറികളും നമുക്ക് ഇതിൽ നടാം. ഓരോ ഗ്രോ ബാഗിലും ഒറ്റച്ചെടികൾ നട്ടുപിടിപ്പിക്കുന്നതാണ് നല്ലത്, എന്നാൽ ചീര മുതലായ ചെറുപച്ചക്കറികൾ ഒന്നിലധികം എണ്ണം നിങ്ങൾക്ക് വളർത്താം. നിങ്ങൾക്ക് വെള്ളം ലാഭിക്കാനും നനവ് പരിമിതപ്പെടുത്താനും കഴിയും എന്നതും പ്രത്യേകത

എവിടെ നിന്ന് വാങ്ങിക്കാൻ സാധിക്കും

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ എല്ലാ ജനപ്രിയ ഷോപ്പിംഗ് സൈറ്റുകളിലൂടെയും ഇത് വാങ്ങിക്കാൻ സാധിക്കും, എന്നാൽ അവിടെ നിന്ന് വാങ്ങിക്കുമ്പോൾ നിങ്ങൾക്ക് കൊറിയർ ചാർജ്ജ് ഉൾപ്പെടെ കൊടുക്കേണ്ടി വരുന്നു. ഗ്രോ ബാഗുകൾ ഇന്ന് സർവ്വ സാധാരണമാണ് അത് നിങ്ങൾക്ക് ഏത് നഴ്സറികളിൽ നിന്നും മേടിക്കാൻ സാധിക്കുന്നു. പല വലുപ്പങ്ങളിലുള്ള, പല നിരക്കുകളുള്ള ഗ്രോ ബാഗുകൾ നിങ്ങൾക്ക് മേടിക്കാൻ സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഗോമൂത്രം ഇങ്ങനെ ഉപയോഗിച്ചാൽ ഇരട്ടി വിളവ് ലഭിക്കും

കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How to use growbags in terrace farming; methods

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Top Stories

More News Feeds