1. Features

പത്മശ്രീയേക്കാളും സന്തോഷം നല്‍കുന്ന പുരസ്‌കാരമാണിത്: ജയറാം

Anju M U
jayaram
പത്മശ്രീയേക്കാളും സന്തോഷം നല്‍കുന്ന പുരസ്‌കാരമാണിത്: ജയറാം

കർഷക അവാർഡ് ജേതാവായത് പത്മശ്രീ ലഭിച്ചതിനേക്കാൾ സന്തോഷവും അഭിമാനവും നൽകുന്നുവെന്ന് സിനിമാതാരം ജയറാം. പത്മശ്രീ ലഭിച്ച നിമിഷത്തിനുമപ്പുറമുള്ള സന്തോഷവും അഭിമാനവും തോന്നുകയാണെന്ന് സംസ്ഥാന കര്‍ഷക അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അഭിനയത്തോടൊപ്പം കൃഷി എന്നത് തീര്‍ത്തും സ്വകാര്യമായ പരിശ്രമമായിരുന്നു. ചെന്നൈയില്‍ താമസിക്കുമ്പോള്‍ 25 വര്‍ഷത്തിന് മുന്‍പ് തന്നെ നൂറുമേനി വിളവ് നേടാന്‍ കഴിഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: സ്വതന്ത്രഭാരതത്തിലെ 'കാർഷിക ഇന്ത്യ'

പെരുമ്പാവൂരിലെ കൂവപ്പടി ഗ്രാമത്തില്‍ എട്ടേക്കറുള്ള കുടുംബ സ്വത്തായി ലഭിച്ച ഭൂമിയിലാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. പ്രളയത്തില്‍ ഫാം മൊത്തമായി നശിച്ചിരുന്നു. കണ്ണുനീരോടെ അത് കാണേണ്ടിവന്ന അവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. ഉള്ളില്‍ യഥാർഥമായ ഒരു കര്‍ഷകനുണ്ട് എന്നുള്ളത് കൊണ്ടാണ് കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും ആ ഫാം പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞത്. കർഷകൻ അവാർഡ് ലഭിച്ചതിലെ സന്തോഷം താരം ഫേസ്ബുക്ക് പോസ്റ്റിലും കുറിച്ചു. 'ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം..കൃഷിക്കാരൻ ജയറാം…കേരള സർക്കാരിന്. കൃഷി വകുപ്പിന്…താങ്ക് യൂ….നാട്ടുകാരായ എല്ലാവർക്കും…എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകർ...,' എന്ന് അദ്ദേഹം പോസ്റ്റിൽ വിശദമാക്കി.

ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ തന്റെ സംഭാവന വളരെ ചെറുതാണെന്ന് തിരിച്ചറിയുന്നുണ്ട്. എന്നാല്‍ ഈ അംഗീകാരം കൂടുതല്‍ പേര്‍ക്ക് കൃഷിയിലേക്ക് എത്തുന്നതിനുള്ള പ്രചോദനം ആകുന്നുവെങ്കില്‍ അതായിരിക്കും ഏറ്റവും കൂടുതല്‍ ചാരിതാര്‍ഥ്യം നല്‍കുന്നതെന്ന് ജയറാം പറഞ്ഞു.

ജയറാമിന്റെ കൃഷി വിശേഷങ്ങൾ

അറുപതോളം പശുക്കളാണ് എറണാകുളം തോട്ടുവയിൽ ജയറാമിന്റെ ‘ആനന്ദ് ഫാമിലു'ള്ളത്. തോട്ടുവയിലെ അഞ്ചരയേക്കറിലധികം വരുന്ന ഭൂമിയിലാണ് പശു ഫാം. 10 വർഷം മുൻപ് 5 പശുക്കളായിരുന്നു ഫാമിലുണ്ടായിരുന്നത്.

കൃഷ്ണഗിരി, ഹൊസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള പശുക്കളാണ് താരം ഫാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാമിൽ ഉൽപാദിപ്പിക്കുന്ന പാൽ ആവശ്യക്കാർക്ക് നേരിട്ട് വിൽപ്പന നടത്തുന്നതിന് പുറമെ, പാൽ സൊസൈറ്റിയിലും നൽകുന്നുണ്ട്.

ജയറാമിനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു

കർഷക ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ജയറാമിനെ പൊന്നാട അണിയിച്ചു. വിവിധ വിഭാഗങ്ങളിലുള്ള കർഷകർക്കുള്ള അവാര്‍ഡുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു.

'കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം 1- കർഷക ദിനം'

അതേ സമയം, രാജ്യത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ കര്‍ഷക ദിനത്തിന്റെ പ്രസക്തി വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാസന്ദേശത്തിൽ വിവരിച്ചു. കർഷകരുടെ സുരക്ഷിതത്വം തകർക്കുന്ന, നവഉദാരവൽക്കരണ നയങ്ങൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നതെന്നും അവയോട് ഐക്യപ്പെടാനും കർഷകർക്ക് പിന്തുണ നൽകാനും നമ്മൾ തയ്യാറാകേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബദൽ കാർഷിക നയങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ കൂടുതൽ ജനകീയമാക്കാൻ അനിവാര്യമായ പിന്തുണ എല്ലാവരിൽ നിന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക

English Summary: Actor jayaram said that state farmers award is more joy and pride than Padma shri

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Top Stories

More News Feeds