രോഗപ്രതിരോധശേഷി കൂട്ടാനും, കൈ കാൽ വേദന, തരിപ്പ്, നടുവേദന ഇതിൽ നിന്നെല്ലാം ആശ്വാസം കിട്ടാനും ഒക്കെ വളരെ നല്ലതാണ് ഈ കഞ്ഞി.
ചേരുവകൾ (Ingredients)
ഉണക്കല്ലരി 100 ഗ്രാം (പകരം നവര അരി ഇഷ്ടമുണ്ടെങ്കിൽ എടുക്കാം.)
ഉലുവ(Uluva) 1 ടീസ്പൂൺ വെള്ളത്തിലിട്ട് കുതിർത്ത് എടുത്തത്.
ജീരകം 1 ടീസ്പൂൺ
കുരുമുളക് (Pepper) 1 ടീസ്പൂൺ or എരിവിന് ആവശ്യത്തിന്
മല്ലി 1 ടീസ്പൂൺ
കടുക് 1 നുള്ള്
കുറുന്തോട്ടി വേര്
ചെറുള വേര്
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ( മൺപാത്രമാണെങ്കിൽ കൂടുതൽ നല്ലത്) അരി വേവാൻ ആവശ്യമായ വെള്ളം ഒഴിക്കുക. വെള്ളം തിളക്കുമ്പോൾ അരി നന്നായി കഴുകി അതിലേക്ക് ഇടുക.നന്നായൊന്നു ഇളക്കുക. നന്നായി തിളച്ചാൽ തീ കുറച്ചിടുക. അരി വേവുന്ന സമയം കൊണ്ട് ബാക്കി ചേരുവകൾ അരച്ചെടുക്കാം.
കുറുന്തോട്ടി വേരും ചെറുള വേരും നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കുക.
ഇത് അമ്മിയിലോ മിക്‌സിയൂടെ ജാറിലോ നന്നായി അരച്ചെടുക്കുക. അതിലേക്ക് ബാക്കി ചേരുവകൾ എല്ലാം ചേർത്ത് ഒന്ന് കൂടെ അരക്കുക , നന്നായി അരക്കേണ്ട ആവശ്യം ഇല്ല. അരി ഒരു വിധം വെന്താൽ അരച്ചു വെച്ച മരുന്ന് അതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. നന്നായി തിളപ്പിക്കുക. തീ ഓഫ് ചെയ്യുക. ചൂടോടെ കുടിക്കാം.